കോഴിക്കോട് ജില്ലയിൽ 1992 ജൂൺ 18ന് ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സിവിൽ എഞ്ചിനിയറിംഗിൽ ബിരുദം നേടിയിട്ടുണ്ട് അന്‍സിബ. ടെലിവിഷന്‍ അവതാരികയായി വന്ന് പിന്നീട് സിനിമയില്‍ എത്തിയ വ്യക്തിയാണ് അന്‍സിബ. 

ലയാളിയായ ആരോട് ചോദിച്ചാലും 'ദൃശ്യത്തിലെ മോഹന്‍ലാലിന്‍റെ മകള്‍' എന്ന വിലാസത്തില്‍ അറിയപ്പെടുന്ന നടിയാണ് അന്‍സിബ. 2013ൽ ഗോപു ബാലാജി സംവിധാനം നിർവഹിച്ച പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് അന്‍സിബ ചലച്ചിത്ര ലോകത്ത് എത്തുന്നത്. പിന്നീട് അന്‍സിബയെ മലയാളിക്ക് സുപരിചിതയാക്കിയത് ദൃശ്യം എന്ന ജിത്തു ജോസഫ് ചിത്രത്തിലെ റോളാണ്. ദൃശ്യം 2വിലും ഈ റോള്‍ അന്‍സിബ തുടര്‍ന്നു.

കോഴിക്കോട് ജില്ലയിൽ 1992 ജൂൺ 18ന് ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സിവിൽ എഞ്ചിനിയറിംഗിൽ ബിരുദം നേടിയിട്ടുണ്ട് അന്‍സിബ. ടെലിവിഷന്‍ അവതാരികയായി വന്ന് പിന്നീട് സിനിമയില്‍ എത്തിയ വ്യക്തിയാണ് അന്‍സിബ. ദൃശ്യത്തിന്‍റെ വലിയ വിജയത്തിന് ശേഷം സിനിമ രംഗത്ത് കയറ്റിറക്കങ്ങള്‍ ഏറെ കണ്ട താരമാണ് അന്‍സിബ. ന്നീട് നിരവധി തമിഴ്, മലയാളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അന്‍സിബ പിന്നീട് ചെയ്തു. ഫ്ലേവേര്‍സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയുടെ അവതാരികകൂടിയായിരുന്നു കുറച്ചുകാലം അന്‍സിബ.



ദൃശ്യത്തിന് ശേഷം സിനിമയില്‍ എന്ത് സംഭവിച്ചു എന്നതിന് ഒരിക്കല്‍ അന്‍സിബ ഒരു അഭിമുഖത്തില്‍ തന്‍റെ ഭാഗം വിശദീകരിച്ചിട്ടുണ്ട്. "എനിക്ക് ദൃശ്യത്തിന് ശേഷം അധികം നല്ല ഓഫറുകൾ ഒന്നും വന്നിട്ടില്ല. വരുന്നതിൽ നിന്ന് തിരഞ്ഞെടുക്കാറാണ് പതിവ്. അതിൽ നിന്നും നല്ലത് എടുക്കാൻ, വന്നതൊന്നും അത്ര നല്ല പ്രൊജക്ടുകൾ ആയിരുന്നില്ല. ഫിനാൻഷ്യൽ ബെനിഫിറ്റിനായി ഒരുപാട് ചിത്രങ്ങൾ വന്നിട്ടുണ്ട്. പണം കിട്ടുന്നതിന് വേണ്ടി ദൃശ്യം ഒന്നാം ഭാഗത്തിന് ശേഷം അങ്ങനെ ഒരുപാട് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്തപ്പോൾ ഞാൻ ഒരുപാട് ഫ്രസ്‌ട്രേറ്റഡ് ആയി

ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടാണ് സിനിമയിലേക്ക് വന്നത്. ഞാൻ ഉദ്ദേശിച്ച സിനിമ അതല്ലെന്ന് പിന്നീട് എനിക്ക് മനസിലായി. അപ്പോൾ ഞാൻ തീരുമാനിച്ചു വേറെ എന്തെങ്കിലും ജോലി ചെയ്ത് പണം ഉണ്ടാക്കുന്നതാണ് നല്ലതെന്ന്. പണം നമുക്ക് വേണം, പക്ഷെ സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു തൃപ്തി വേണം. അതിനായി നല്ല കഥാപാത്രം ചെയ്യണം. നല്ല സിനിമയുടെ ഭാഗമാകണം. അങ്ങനെ ചെറിയ ആഗ്രഹങ്ങളൊക്കെ ഉണ്ട്".

'നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്': യുവ നടിമാർക്ക് പിന്തുണയുമായി അന്‍സിബ

ആരൊക്കെ വരും വീട്ടിലേക്ക്: ബിഗ് ബോസ് സീസണ്‍ 6ന് ഇന്ന് ആരംഭം; കാത്തിരിക്കുന്നത് വന്‍‍ സര്‍പ്രൈസ്.!