Asianet News MalayalamAsianet News Malayalam

മുന്‍ മിസ്റ്റര്‍ കേരള ബിഗ് ബോസിലേക്ക്; പൊടി പാറിക്കാന്‍ അര്‍ജുന്‍ ശ്യാം ഗോപന്‍

മോഡലിംഗ് കരിയറില്‍ അര്‍ജുന് എപ്പോഴും അഭിമാനത്തോടെ പറയാനാവുന്ന ഒന്നാണ് മിസ്റ്റര്‍ കേരള ടൈറ്റില്‍

bigg boss malayalam season 6 contestant arjun syam gopan former mr kerala bio mohanlal nsn
Author
First Published Mar 10, 2024, 9:46 PM IST

മോഡലിംഗ്, ബോഡി ബില്‍ഡിംഗ് രംഗത്തുനിന്നുള്ള ചിലര്‍ ബിഗ് ബോസ് മലയാളം മുന്‍ സീസണുകളില്‍ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ആറാം സീസണിലുമുണ്ട് ആ വിഭാഗത്തില്‍ ഒരാള്‍. അര്‍ജുന്‍ ശ്യാം ഗോപന്‍ ആണ് അത്. മോഡലിംഗ് എന്നത് അര്‍ജുനെ സംബന്ധിച്ച് ഒഴിവുസമയത്തിന് അര്‍ഥം കണ്ടെത്താന്‍ ചെയ്യുന്ന ഒന്നല്ല. മറിച്ച് അയാളുടെ ജീവിതം തന്നെയാണ് അത്.

കുട്ടിക്കാലത്ത് അല്‍പം വണ്ണം കൂടുതലുള്ള കുട്ടിയായിരുന്നു അര്‍ജുന്‍. അന്നത്തെ നിലയില്‍ നിന്ന് ഇപ്പോഴത്തെ ഫിറ്റ് ബോഡിയിലേക്ക് താന്‍ എങ്ങനെയാണ് എത്തിയതെന്ന് ചിത്രങ്ങളിലൂടെ കാട്ടുന്ന ഒരു ഷോര്‍ട്ട്സ് വീഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ അര്‍ജുന്‍ പങ്കുവച്ചിരുന്നു. അയാളുടെ അര്‍പ്പണ ബോധത്തിന് മറ്റൊരു തെളിവും വേണ്ട. മോഡലിംഗ് കരിയറില്‍ അര്‍ജുന് എപ്പോഴും അഭിമാനത്തോടെ പറയാനാവുന്ന ഒന്നാണ് മിസ്റ്റര്‍ കേരള ടൈറ്റില്‍. 2020 ലാണ് ഈ ടൈറ്റില്‍ അര്‍ജുനെ തേടിയെത്തിയത്.

bigg boss malayalam season 6 contestant arjun syam gopan former mr kerala bio mohanlal nsn

 

ഒരു ജൂഡോ പ്ലേയര്‍ കൂടിയായ അര്‍ജുന്‍ ആ ഇനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തില്‍ മത്സരിച്ചിട്ടുമുണ്ട്. എണ്ണമറ്റ ഫിസിക്കല്‍ ടാസ്കുകള്‍ വരുന്ന ബിഗ് ബോസില്‍ മുന്നേറാന്‍ ശാരീരികക്ഷമത ഒരു പ്രധാന കാര്യം തന്നെയാണ്. പക്ഷേ അതോടൊപ്പം നന്നായി സംസിക്കാന്‍ അറിയലും അവിടെ പ്രധാനമാണ്. ഇത് രണ്ടും ചേര്‍ന്നുവരുന്നവരെയാണ് ബിഗ് ബോസ് മെറ്റീരിയല്‍ എന്ന് പറയുക. ആ നിരയിലേക്ക് അര്‍ജുന്‍ ശ്യാം ഗോപനും എത്തുമോ എന്നത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം.

അതേസമയം ഇത്തവണത്തെ കോമണര്‍ മത്സരാര്‍ഥികളെ ഒരാഴ്ച മുന്‍പേ പ്രഖ്യാപിച്ചിരുന്നു. കായികാധ്യാപികയും ബൈക്ക് റൈഡറുമായ റസ്മിന്‍ ബായ്‍, യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നിഷാനയുമാണ് സീസണ്‍ 6 ല്‍ കോമണര്‍ മത്സരാര്‍ഥികളായി എത്തുന്നത്.

ALSO READ : യാത്രകളുടെ ഊര്‍ജ്ജവുമായി നിഷാന ബിഗ് ബോസിലേക്ക്; സീസണ്‍ 5 ലെ കോമണര്‍മാരില്‍ ഒരാള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios