Asianet News MalayalamAsianet News Malayalam

മൊയന്ത് നോറ, കള്ളൻ ​ഗബ്രി, ഓന്ത് ചേച്ചി ശ്രീരേഖ..; ചെല്ലപ്പേരിൽ കുറിക്കുകൊണ്ട് മത്സരാർത്ഥികൾ

ജാസ്മിൻ പറഞ്ഞത് നോറയുടെ പേരാണ്. വിക്ടിം നോറ എന്നാണ് പേര്.

bigg boss malayalam season 6 contestants nick names
Author
First Published Apr 30, 2024, 9:29 PM IST | Last Updated Apr 30, 2024, 10:13 PM IST

ബി​ഗ് ബോസ് സീണുകളിൽ എപ്പോഴും മോണിം​ഗ് ആക്ടിവിറ്റികൾ നടക്കാറുണ്ട്. പലപ്പോഴും ഇത്തരം ആക്ടിവിറ്റികളെ ആശ്രയിച്ചുള്ള ചർച്ചകളാകും പലപ്പോഴും അന്നത്തെ ദിവസം ഷോയിൽ നടക്കുക. അത്തരത്തിലൊരു മോണിം​ഗ് അക്ടിവിറ്റി ഇന്ന് വീടിനുള്ളിൽ ചർച്ച ആയിരിക്കുകയാണ്. പലതരം സ്വഭാവക്കാർ വസിക്കുന്നൊരിടം ആണ് ഈ ബി​ഗ് ബോസ് ​വീട്. അത്തരത്തിൽ ഈ വീട്ടിലെ ഓരോ വ്യക്തികളുടെയും സ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ ഓരോരുത്തർക്കും ചെല്ലപ്പേരുകൾ നൽകുക എന്നതാണ് ടാസ്ക്. 

ആദ്യം വന്നത് ജിന്റോ ആണ്. സിജോയ്ക്ക് ആണ് ജിന്റോ പേര് നൽകിയത്. സിജോ എനിക്ക് തീപ്പെട്ടി കൊള്ളിയാണ് എന്നാണ് ജിന്റോ പറഞ്ഞത്. നോറ പറഞ്ഞത് ശ്രീരേഖയുടെ പേരാണ്. ഓന്ത് ചേച്ചി എന്നാണ് ശ്രീരേഖയ്ക്ക് നൽകിയ പേര്. സിജോ നോറയെ കുറിച്ചാണ് പറഞ്ഞത്. കരച്ചിൽ റാണി എന്നാണ് നോറയ്ക്ക് നൽകിയ പേര്. രണ്ടാമത് പറഞ്ഞത് ജിന്റോയെ ആണ്. കണ്ടന്റിന് വേണ്ടി എന്തും ചെയ്യുന്ന ആൾ എന്നാണ് ജിന്റോയെ കുറിച്ച് സിജോ പറഞ്ഞത്. 

നല്ല ബുദ്ധിമുട്ടാണ്, ഉറക്കം പോകുന്നു, പിന്നെ കരച്ചിലും; അമ്മയായ ശേഷം നടി ജിസ്മി

ജാസ്മിൻ പറഞ്ഞത് നോറയുടെ പേരാണ്. വിക്ടിം നോറ എന്നാണ് പേര്. ശ്രീരേഖയും നോറയെ ആണ് പറഞ്ഞത്. ഉളുപ്പ് നോറ അല്ലെങ്കിൽ മൊയന്ത് നോറ എന്നാണ് ശ്രീരേഖ പറഞ്ഞത്. ഡാക്കിനി തള്ള എന്നാണ് അൻസിബയ്ക്ക് ​ഗബ്രി നൽകിയ പേര്. തീപ്പെട്ടി കൊള്ളി എന്നാണ് നോറയ്ക്ക് ശരണ്യ നൽകിയ പേര്. ​ഗബ്രിയെ കള്ളൻ എന്നാണ് റെസ്മിൻ പറഞ്ഞത്. ചില സമയത്ത് ​ഗബ്രി കള്ളനെ പോലെ നിൽക്കുന്നുണ്ട്. ചില സമയത്ത് ഭയങ്കര ​ഗെയിമർ ആണ്. അതുകൊണ്ട് കൺഫ്യൂഷൻ ആകുന്നുണ്ടെന്നും അതാണ് ഈ പേര് നൽകിയതെന്നും റെസ്മിൻ പറയുന്നുണ്ട്. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ ആയിരുന്നു ബി​ഗ് ബോസ് വീട്ടിൽ നടന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios