കഴിഞ്ഞ ദിവസം പവര്‍ ടീം അംഗമായ യമുന ജിന്‍റോയെക്കൊണ്ട് ചായ ഉണ്ടാക്കിയിരുന്നു. എന്നാല്‍ അതിനിടയില്‍ തമാശയ്ക്ക് ജിന്‍റോയോട് ബോഡി ഷോ വിത്ത് ചായയുണ്ടാക്കല്‍ നടത്താം എന്ന് യമുന പറഞ്ഞു.

തിരുവനന്തപുരം: ചുരുങ്ങിയ ദിവസങ്ങളില്‍ അടിയും ബഹളവുമായി ബിഗ്ബോസ് മലയാളം സീസണ്‍ 6 മുന്നേറുകയാണ്. കഴിഞ്ഞ ദിവസം പ്രമോയില്‍ കാണിച്ച പോലെ തന്നെ ജിന്‍റോയ്ക്കെതിരെ വലിയ തോതില്‍ യമുന ദേഷ്യപ്പെടുന്നത് പ്രേക്ഷകര്‍ കഴിഞ്ഞ എപ്പിസോഡില്‍ കണ്ടു.

കഴിഞ്ഞ ദിവസം പവര്‍ ടീം അംഗമായ യമുന ജിന്‍റോയെക്കൊണ്ട് ചായ ഉണ്ടാക്കിയിരുന്നു. എന്നാല്‍ അതിനിടയില്‍ തമാശയ്ക്ക് ജിന്‍റോയോട് ബോഡി ഷോ വിത്ത് ചായയുണ്ടാക്കല്‍ നടത്താം എന്ന് യമുന പറഞ്ഞു. എന്നാല്‍ അതിന് ശേഷം ജിന്‍റോ യമുനയോട് ബോഡി ഷോ കാണണമെങ്കിൽ തനിക്കൊപ്പം ബാത്ത് റൂമിലേക്ക് വരാനാണ് യമുനയോട് ജിന്റോ പറഞ്ഞത്. ഞാൻ ജട്ടിയിട്ടുകൊണ്ട് ബോഡി ഷോ ഇവിടെ കാണിക്കണോ... അതെന്താണ് അങ്ങനെ പറയുന്നത്. നിങ്ങൾക്ക് ബോഡി ഷോ കാണണമെങ്കിൽ എനിക്കൊപ്പം ബാത്ത് റൂമിലേക്ക് വരൂ എന്നാണ് ജിന്റോ പറഞ്ഞത്.

അതോടെ ജിന്റോയുടേത് സ്ത്രീ വിരുദ്ധ പ്രസ്താവനയാണെന്ന് പറഞ്ഞ് ഹൗസിലെ മറ്റ് അം​ഗങ്ങളെല്ലാം പൊട്ടിത്തെറിച്ചു.തോന്നിവാസമാണ് ജിന്റോ പറഞ്ഞത് അതുകൊണ്ട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രതീഷ് കുമാറും രം​ഗത്തെത്തി. പക്ഷെ തന്റെ പ്രസ്താവനയിലെ അബദ്ധം എന്താണെന്ന് ജിന്റോയ്ക്ക് അപ്പോഴും മനസിലായില്ല. ഒടുവില്‍ ഗബ്രിയും മറ്റും ഇടപെട്ടാണ് പ്രസ്താവന തിരുത്തി ജിന്‍റോയോട് മാപ്പ് പറയാന്‍ പറഞ്ഞത്. 

എന്നാല്‍ പിന്നീടും ഉച്ചയോടെ യമുന ഈ വിഷയത്തില്‍ ഇടപെട്ടു. വളരെ രൂക്ഷമായാണ് യമുന ഇതിനോട് പ്രതികരിച്ചത്. താന്‍ അത്തരം സ്ത്രീയല്ലെന്ന് മനസിലാക്കണം എന്ന് അടക്കം യമുന പൊട്ടിത്തെറിച്ചു. എന്നാല്‍ ഇതിന് ശേഷം സംഭവങ്ങള്‍ അടങ്ങിയ ശേഷം യമുനയും ജിന്‍റോയും സംസാരിച്ചു.

ഇന്നലെ കിച്ചണില്‍ നടന്ന വിഷയം മനസിന് എന്തോ പോലെ തോന്നിയപ്പോഴാണ് ഞാന്‍ വീണ്ടും ഇത് പറഞ്ഞതെന്ന് ജിന്‍റോ പറഞ്ഞു. ഇതാണ് ഗെയിം പലരും പ്രകോപിപ്പിക്കാന്‍ നോക്കും എന്നാണ് യമുന മറുപടി നല്‍കിയത്. 

'തിരിഞ്ഞുനോക്കാതെ ബിഗ് ബോസും': രതീഷിന്‍റെ 'ഞാന്‍ പോകുന്നു'നാടകം പൊളിഞ്ഞത് ഇങ്ങനെ.!

കൂടെ പോയിട്ട് പിന്നീട് അത് നടന്നു എന്ന് പറയുന്നത് ശരിയല്ല; സിനിമ രംഗത്തെ മീ ടു ആരോപണങ്ങളില്‍ നടി പ്രിയങ്ക