ബിഗ് ബോസ് മലയാളം സീസൺ 7ന്‍റെ പുതിയ എവിക്ഷന്‍ പ്രമോ എത്തി. ആദില, നൂറ, ജിസേൽ, നെവിൻ എന്നിവരാണ് എവിക്ഷനുള്ളത്. ആരാകും പുറത്താവുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകരും മറ്റ് മത്സരാർത്ഥികളും.

ബി​ഗ് ബോസ് മലയാളം സീസൺ 7 അതിന്റെ പത്താം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഫാമിലി വീക്ക് അടക്കം കഴിഞ്ഞതിന് പിന്നാലെ ഇനി ​ഗെയിമുകളായാലും മറ്റ് കാര്യങ്ങളിലായാലും മത്സരാർത്ഥികൾ കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണ്. ടിക്കറ്റ് ടു ഫിനാലെ അടക്കമുള്ള പ്രധാനപ്പെട്ട വീക്കുകൾ ഇനി വരാനും ഇരിക്കുന്നുണ്ട്. പത്താം വാരത്തിലേക്ക് എത്തുന്നതിനിടെ രണ്ട് മത്സരാർത്ഥികൾ ഈ വാരം പുറത്താകും. കഴിഞ്ഞ ​ദിവസം ഒനീൽ എവിക്ട് ആയിരുന്നു. ഇന്ന് ആരാകും എവിക്ട് ആകുകയെന്ന് അറിയാനായി കാത്തിരിക്കുകയാണ് ബി​ഗ് ബോസ് പ്രേമികൾ.

ഇന്നത്തെ എവിക്ഷനുമായി ബന്ധപ്പെട്ട് ബി​ഗ് ബോസ് അധികൃതർ പുതിയ പ്രമോ പുറത്തുവിട്ടിരിക്കുകയാണ്. എവിക്ഷൻ പ്രിക്രിയയ്ക്കായി ഇനി നാല് മത്സരാർത്ഥികളാണ് അവശേഷിക്കുന്നത്. ആദില, നൂറ, ജിസേൽ, നെവിൻ എന്നിവരാണ് അത്. ബ്ലൈന്റ് ഫോഴ്സ് നാല് പേരോടും ബി​ഗ് ബോസ് ധരിക്കാൻ പറയുന്നുണ്ട്. ശേഷം റെഡ്, ​ഗ്രീൻ എന്നിങ്ങനെ ലൈറ്റുകൾ ഇവരുടെ മുകളിലൂടെ മിന്നിമറയും. ഇതിൽ റെഡ് ലൈറ്റ് കത്തി നിൽക്കുന്നത് ആരാണോ അവരാകും ഇന്ന് എവിക്ട് ആകുക എന്നാണ് പ്രമോയിൽ നിന്നും വ്യക്തമാകുന്നത്.

വളരെ ടെൻഷനായി നിൽക്കുന്ന ആദിലയേയും നൂറയേയും വീഡിയോയിൽ കാണാം. എന്നാൽ ചിരിച്ച് കളിച്ച് നിൽക്കുകയാണ് ജിസേൽ. അപ്പുറത്ത് കൂളായി നെവിനും ഉണ്ട്. ഈ എവിക്ഷൻ പ്രിക്രിയ കണ്ട് ഹൗസിന് ഉള്ളിൽ ആകാംക്ഷയും പ്രതീക്ഷയും ഞെട്ടലും പ്രാർത്ഥനകളുമൊക്കെയായി ഇരിക്കുന്ന മറ്റ് മത്സരാർത്ഥികളേയും പ്രമോ വീഡിയോയിൽ കാണാനാകും. കഴിഞ്ഞ ദിവസം ആയിരുന്നു ഒനീലിന്റെ എവിക്ഷൻ നടന്നത്. അപ്രതീക്ഷിതമായ എവിക്ഷന്‍ ആയതുകൊണ്ടുതന്നെ മറ്റ് മത്സരാര്‍ത്ഥികളി‍ല്‍ വലിയ ഞെട്ടലാണ് ഉണ്ടായത്. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്