ഒരു സ്ഥാപനത്തിന്റെ ഉ​ദ്ഘാടനത്തിന് എത്തിയതായിരുന്നു ഉല്ലാസ് പന്തളം. ഊന്നുവടിയുടേയും പരസ​ഹായത്താലുമാണ് അദ്ദേഹം നടക്കുന്നത്. ശരീരത്തിന് ഒരു തളർച്ചയുള്ളത് പോലെ കാണാനാകും.

ലയാളികൾക്ക് ഏറെ സുപരിചിതനായ കലാകാരനാണ് ഉല്ലാസ് പന്തളം. മിമിക്രി, കോമഡി വേദികളിൽ നിന്നും സിനിമാ രം​ഗത്തേക്കും എത്തിയ ഉല്ലാസ് സ്റ്റേജിൽ എത്തുമ്പോൾ ഒരു ഓളമാണ്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാൻ അദ്ദേഹത്തിന്റെ മാനറിസങ്ങൾ തന്നെയാണ് ധാരാളം. എന്നാൻ വേദികളിൽ കൗണ്ടറുകൾ കൊണ്ട് കാണികളെ പൊട്ടിച്ചിരിപ്പിച്ച ഉല്ലാസിന്റെ പുതിയൊരു വീഡിയോ ഏവരുടെയും കണ്ണിനെ ഈറനണിയിച്ചിരിക്കുകയാണ്. ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഉല്ലാസിന്റെ ആരോ​ഗ്യം വളരെ മോശമായാണ് കാണപ്പെടുന്നത്.

ഒരു സ്ഥാപനത്തിന്റെ ഉ​ദ്ഘാടനത്തിന് എത്തിയതായിരുന്നു ഉല്ലാസ് പന്തളം. ഊന്നുവടിയുടേയും പരസ​ഹായത്താലുമാണ് അദ്ദേഹം നടക്കുന്നത്. ശരീരത്തിന് ഒരു തളർച്ചയുള്ളത് പോലെ കാണാനാകും. ഒപ്പം മുഖത്തിന്റെ ഒരു വശം കോടിയിട്ടും ഉണ്ട്. ഒരു കൈയ്ക്ക് സ്വാധീനക്കുറവും ഉണ്ട്. വേദിയിൽ വച്ച് തനിക്ക് സ്ട്രോക്ക് വന്നതാണെന്നും ഉല്ലാസ് പറയുന്നുണ്ട്. "എനിക്ക് സ്ട്രോക്ക് വന്നകാര്യം ആർക്കും അറിയത്തില്ല. ചില ആർട്ടിസ്റ്റുകൾക്ക് മാത്രമെ അറിയുള്ളൂ. ഇതിന്റെ വീഡിയോകളൊക്കെ പുറത്ത് പോകുമ്പോഴെ എല്ലാവരും അറിയൂ", എന്ന് ഉല്ലാസ് പന്തളം പറയുന്നു. പരിപാടി കഴിഞ്ഞ് പോകാൻ നേരം കണ്ണുനിറഞ്ഞ് കാറിലിരിക്കുന്ന നടന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

കുട്ടിക്കാലം മുതൽ കലയോട് തല്പരനായ ഉല്ലാസ് പന്തളം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പന്തളം ബാലന്റെ തിരുവനന്തപുരത്തുള്ള ഹാസ്യ എന്ന ട്രൂപ്പിൽ ചേർന്ന ഉല്ലാസ് അവിടെ നിന്നും പ്രഫഷണൽ മിമിക്രിയിലേക്ക് എത്തി. പിന്നാലെഒട്ടനവധി ഷോകളിൽ ഭാ​ഗമായി സിനിമയിലും എത്തി. വിശുദ്ധ പുസ്തകം, കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ കുട്ടനാടന്‍ മാര്‍പ്പാപ്പ, നാം, ചിന്ന ദാദ തുടങ്ങിയ സിനിമകളിൽ ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്.

2024 ഓ​ഗസ്റ്റ് 10നായിരുന്നു ഉല്ലാസിന്റെ വിവാഹം. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യ ആണ് ഭാര്യ. ഉല്ലാസിന്റെ രണ്ടാം വിവാഹം ആയിരുന്നു ഇത്. പരേതയായ ആശയ്ക്കും ഉല്ലാസിനും ഇന്ദുജിത്തും സൂര്യജിത്തും എന്നീ പേരുള്ള രണ്ട് മക്കളുണ്ട്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്