ബിഗ് ബോസ് മലയാളം ഒൻപത് മത്സരാർത്ഥികളുമായി അവസാന ഘട്ടത്തോട് അടുക്കുകയാണ്. ഈ വീക്ക് പ്രധാനപ്പെട്ടതായതുകൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെയാണ് എല്ലാവരും ഗെയിം കളിക്കുന്നത് എന്ന് കാണാൻ കഴിയും. നിലവിൽ ആ മത്സരാർത്ഥിയാണ് പോയിന്റുകളിൽ മുന്നിട്ട് നിൽക്കുന്നത്. 

ബിഗ് ബോസ് മലയാളം സീസൺ 7 ഒൻപത് മത്സരാർത്ഥികളുമായി അവസാന ഘട്ടത്തോട് അടുക്കുകയാണ്. ഗ്രാൻഡ് ഫിനാലെയിലേക്ക് നേരിട്ടുള്ള എൻട്രി ലഭിക്കുന്ന ടിക്കറ്റ് ടു ഫിനാലെ ടാസ്‌കും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആദ്യത്തെ ടാസ്കിൽ ആര്യൻ ഒന്നാമതെത്തുകയും, സാബുമാൻ, നൂറ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലും എത്തുകയുണ്ടായി. ടാസ്കിൽ വിജയിച്ച ആര്യന് ഒൻപത് പോയന്റുകളാണ് ലഭിച്ചത്.

ആരായിരിക്കും ആ മത്സരാർത്ഥി?

രണ്ടാം ടാസ്കിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പസിൽ പൂർത്തിയാക്കുന്നവരാണ് ഒന്നാമതെത്തുക. നൂറയാണ് ഇത്തവണ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ടാസ്ക് പൂർത്തിയാക്കിയത്. മൂന്നാമത്തെ ടാസ്കിൽ, ആര്യനാണ് വിജയിച്ചത്. രണ്ടാം സ്ഥാനം അക്ബർ നേടുകയുണ്ടായി. നിലവിൽ നൂറ തന്നെയാണ് പോയിന്റുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്.

വരും ദിവസങ്ങളിൽ ആരൊക്കെയാണ് ഇനിയുള്ള ടാസ്കുകൾ വിജയിക്കാൻ പോകുന്നത് എന്നത് ഏറ്റവും പ്രധാനപ്പെട്ടതും മത്സരത്തിന്റെ ഗതി മാറ്റാൻ കഴിയുന്നതുമാണ്. അതേസമയം മറ്റ് മത്സരാർത്ഥികളെ സീക്രട്ട് ടാസ്ക് എന്നതിന്റെ പേരിൽ പറ്റിക്കാം എന്ന പ്ലാൻ ആണ് ആര്യനും അനുമോളും, ആദിലയും നൂറയും ഇന്നത്തെ എപ്പിസോഡിൽ നടത്തിയെടുക്കാൻ തയ്യാറെടുക്കുന്നത്. ഈ നാല് പേരുടെയും പ്ലാൻ മറ്റ് മത്സരാർത്ഥികൾ എങ്ങനെയാണ് കൈകാര്യം ചെയ്യാൻ പോകുന്നത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News