മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസൺ 8 സെപ്റ്റംബർ 6-ന് ആരംഭിക്കും. സിനിമ, സീരിയൽ, സോഷ്യൽ മീഡിയ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കും

ന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബി​ഗ് ബോസിന്റെ മലയാളം പതിപ്പ് ഞായറാഴ്ച ആരംഭിക്കും(6 സെപ്റ്റംബർ). അ​ഗ്നിപരീക്ഷയിലൂടെ പ്രേക്ഷക വിധിയുടെ അടിസ്ഥാനത്തിലും ക്രൂ മെമ്പേഴ്സ് തെരഞ്ഞെടുത്ത സെലിബ്രിറ്റി മത്സരാർത്ഥികളുമായിരിക്കും ബി​ഗ് ബോസ് മലയാളം സീസൺ 8ൽ മാറ്റുരയ്ക്കുക. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോ ആരംഭിക്കാനിരിക്കെ അവാസനത്തെ പ്രെഡിക്ഷൻ ലിസ്റ്റുകളുമായി റിവ്യൂവർമാരും സജീവമായി കഴിഞ്ഞു. സിനിമ, സീരിയൽ, കായികം, മ്യൂസിക്, എൽജിബിറ്റിക്യൂ അടക്കമുള്ള നിരവധി മേഖലകളിലുള്ളവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്.

റിവ്യൂവർമാരുടെ പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ

സന്ധ്യാമ്മ- കടല്‍ മച്ചാന്‍

ശ്രീനാഥ് ജനാര്‍ദ്ദനന്‍- അവതാരകന്‍

രാഹുല്‍ ഈശ്വര്‍- (മലയാളി ഹൗസ് വിന്നറും കൂടിയാണ്)

ശ്രീലക്ഷ് അറയ്ക്കല്‍-

മുഹമ്മദ് ആസിഫ്- സ്ട്രീമര്‍, റോസ്റ്റര്‍

വിക്കി തഗ്- യുട്യൂബര്‍

ജസീല പര്‍വീണ്‍- നടി

പ്രിയങ്ക അനൂപ്- നടി

മൃദുല വിജയ്- നടി

ശ്രീരാജ്- കടല്‍ കൊമ്പന്‍- യുട്യൂബര്‍

റിനി ആന്‍ ജോര്‍ജ്- ആര്‍ട്ടിസ്റ്റ്

ഫൈറ്റര്‍ കാളി- ഫൈറ്റ് മാസ്റ്റര്‍

ഇഷാൻ ദേവ്- ​ഗായകൻ, മ്യൂസിക് പ്രൊഡ്യൂസർ

സൗമ്യ- നടി

നിത പ്രോമി- നടി

ജിയോ മച്ചാൻ- യുട്യൂബർ എം4 ടെക്

ഷെഫ് നളൻ- കുക്ക്

കെന്ന ഷാൽവിൻ- അവതാരക

മേഘ്ന വിൻസന്റ്- നടി

സോനു, നികേഷ്- ​ഗേ കപ്പിൾസ്

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി പതിപ്പുകൾ ഇത്തവണ ഒന്നിച്ചാണ് ആരംഭിക്കുക. വിജയ് സേതുപതി നയിക്കുന്ന തമിഴ് ബി​ഗ് ബോസും നാ​ഗാർജുന നയിക്കുന്ന തെലുങ്ക് ബി​ഗ് ബോസിന്റേയും പത്താം സീസണും കിച്ച സുദീപ് നയിക്കുന്ന കന്നഡയുടെ പതിമൂന്നാം സീസണും ആണ് നടക്കുന്നത്. മലയാളത്തിൽ ഇത് എട്ടാം സീസൺ ആണ്. മലയാളത്തിൽ എട്ടാം സീസൺ ആണെങ്കിൽ ഹിന്ദിയിൽ ഇത് ഇരുപതാം സീസൺ ആണ്. മലയാളം സീസൺ 8ന്റെ ​ഗ്രാന്റ് ലോഞ്ച് സെപ്റ്റംബർ 6 ഞായറാഴ്ച വൈകുന്നേരം 7 മണി മുതൽ ഹോട്സ്റ്റാറിലും ഏഷ്യാനെറ്റിലും കാണാനാകും.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming