ബിഗ് ബോസില്‍ വെച്ച് കല്യാണം കഴിക്കുമോയെന്ന് മണിക്കുട്ടനോട് മോഹൻലാല്‍.

ഇത്തവണത്തെ ബിഗ് ബോസില്‍ പ്രിയതാരം മണിക്കുട്ടനുമുണ്ട്. സിനിമയില്‍ നേടിയ പ്രിയം ബിഗ് ബോസിലും മണിക്കുട്ടന് നേടാനാകുമോയെന്നാണ് അറിയാനാണ് കാത്തിരിക്കുന്നത്. തനിക്ക് വളരെ പരിചയമുള്ള ഒരാളെന്നായിരുന്നു മണിക്കുട്ടനെ സ്വാഗതം ചെയ്‍ത് മോഹൻലാല്‍ പറഞ്ഞത്. കൊവിഡ് കാലത്തെ ഒരു സങ്കടമായിരുന്നു മണിക്കുട്ടന് പങ്കുവയ്ക്കാനുണ്ടായിരുന്നത്. റിനോജ് എന്ന സുഹൃത്താണ് മരിച്ചത്. താൻ ബിഗ് ബോസില്‍ വരാൻ റിനോജ് വളരെ ആഗ്രഹിച്ചിരുന്നുവെന്നും മണിക്കുട്ടൻ പറഞ്ഞു.

മണിക്കുട്ടനെ കണ്ടപ്പോള്‍ മോഹൻലാല്‍ ആദ്യം വിശേഷങ്ങള്‍ ആരാഞ്ഞു. ഒരുപാട് കഥകളൊക്കെ കേള്‍ക്കുന്നു. ജീവിതത്തില്‍ ഒരു നായികയൊക്കെ വേണ്ടെ. അടുത്ത ബിഗ് ബോസില്‍ കല്യാണം കഴിക്കുമോയെന്നൊക്കെ ഒരുപാട് ആള്‍ക്കാര്‍ ചോദിക്കുന്നുവെന്ന് മോഹൻലാല്‍ പറഞ്ഞു. മണിക്കുട്ടന്റെ മറുപടിയും രസകരമായിരുന്നു. ഈ വര്‍ഷം കല്യാണം കഴിക്കണം എന്ന് ആലോചിക്കുന്നുണ്ട്, ബിഗ് ബോസ് വിചാരിക്കുന്നത് അതിനകത്ത് വെച്ചാണ് കല്യാണം കഴിക്കുന്നത് എന്ന് വിചാരിച്ചാല്‍ ഞാൻ നോ പറയില്ല എന്നായിരുന്നു മറുപടി.

ബിഗ് ബോസിനകത്തുവെച്ച് കല്യാണം കഴിച്ചാല്‍ ആര്‍ക്കും ഇൻവിറ്റേഷൻ കൊടുക്കണ്ടല്ലോയെന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞു.

അതിനുള്ള ശ്രമവും ഉണ്ടാകുമല്ലേയെന്ന് മോഹൻലാലും ചോദിച്ചപ്പോള്‍ മണിക്കുട്ടന് രസകരമായ തുടക്കമായിരുന്നു ബിഗ് ബോസില്‍ കിട്ടിയത്.