ബിഗ് ബോസില്‍ മോഹൻലാലിനെ അനുകരിച്ച് നോബി.


മലയാളത്തിന്റെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മൂന്നാം സീസണിന് തുടക്കമായിരിക്കുകയാണ്. പ്രേക്ഷകര്‍ പ്രതീക്ഷതുപോലെ തന്നെ നോബിയാണ് ആദ്യത്തെ മത്സരാര്‍ഥിയായി എത്തിയത്. നിങ്ങള്‍ ഉദ്ദേശിച്ച ആള്‍ തന്നെയാണ് എന്ന് പറഞ്ഞാണ് നോബിയെ വിളിച്ചത്. മിമിക്രി രംഗത്ത് ചിരി വിരിയിച്ച ആള്‍ എന്ന് പറഞ്ഞാണ് മോഹൻലാല്‍ നോബിയെ സ്വീകരിച്ചത്. നോബിയും ചിരിക്ക് 'തീകൊളുത്തു'കയായിരുന്നു എത്തിയപ്പോള്‍. മോഹൻലാലിന്റെയും നോബിയുടെയും രസകരമായ സംഭാഷണങ്ങളിലൂടെ തുടക്കം ഗംഭീരമായി.

തുടക്കത്തില്‍ തന്നെ നോബിയെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു. വീഡിയോയില്‍ നോബിയും ഭാര്യയും, താരത്തിന്റെ സുഹൃത്തുക്കളുമായിരുന്നു ഉണ്ടായിരുന്നു. ബിഗ് ബോസില്‍ പോകുന്ന കാര്യം ഭാര്യയോടും മകനോടും എങ്ങനെ പറയും എന്നായിരുന്നു നോബി സുഹൃത്തുക്കളോട് ചോദിച്ചത്. ഒടുവില്‍ ഭാര്യയോട് പറഞ്ഞു, ബിഗ് ബോസില്‍ പോകുകയാണ് എന്ന്. ഭാര്യ ആദ്യം വിചാരിച്ചത് ബഡായി ബംഗ്ലാവില്‍ പോകുകയാണ് എന്ന്. എവിടെ പോയാലും 20ന് തിരിച്ചുവരണം എന്ന് ഭാര്യ നോബിയോട് പറഞ്ഞു. അന്ന് സുഹൃത്തിന്റെ കല്യാണം ഉണ്ടെന്നാണ് എന്നാണ് പറഞ്ഞത്. മുകേഷേട്ടനോട് ചോദിച്ചാല്‍ മതി എന്ന് പറഞ്ഞു. മോഹൻലാലിന്റെ പ്രോഗ്രാം ആണ് എന്ന് പറഞ്ഞ് നോബി തിരുത്തി. ഇനി എന്തു പറയാൻ എന്നായിരുന്നു നോബി പറഞ്ഞത്.

മകനോട് ബിഗ് ബോസിലേക്ക് പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍ ചിരിക്കുകയായിരുന്നു.

എന്തായാലും താൻ പോയപ്പോള്‍ ഭാര്യക്ക് വിഷമമായി എന്ന് പറഞ്ഞ നോബി മോഹൻലാലിനെ അനുകരിക്കുകയും ചെയ്‍തു.