മോഹൻലാലിന്റെ ആ ചോദ്യത്തോടുള്ള പ്രതികരണം.

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിന്റെ ഗ്രാൻഡ് ഫിനാലെയാണ് ഇന്ന്. ഫൈനല്‍ ടോപ് ഫൈവില്‍ എത്തിയിരിക്കുന്നത് അനുമോള്‍, അനീഷ്, ഷാനവാസ്, നെവിൻ, അക്ബര്‍ എന്നിവരാണ്. ഇന്ന് ബിഗ് ബോസ് തുടങ്ങിയ ഉടൻ മോഹൻലാല്‍ അവര്‍ ഓരോരുത്തരോടും സംസാരിച്ചു. വിന്നര്‍ക്ക് ലഭിക്കുന്ന ട്രോഫി പിന്നാലെ റിവീല്‍ ചെയ്യുകയും ചെയ്‍തു.

ആദ്യം മോഹൻലാല്‍ അനീഷിനോടാണ് സംസാരിച്ചത്. ആദ്യം വീട്ടിലേക്ക് വന്ന ആളാണ്. എനിക്ക് ഷേയ്‍ക്ക് ഹാൻഡ് തന്ന് 100 ദിവസം നില്‍ക്കും എന്ന് പറഞ്ഞതാണ്. ആ വിശ്വാസം രക്ഷിച്ചു എന്നായിരുന്നു മോഹൻലാല്‍ അനീഷിനോട് പറഞ്ഞത്. എന്ത് തോന്നുന്നു എന്ന മോഹൻലാലിന്റെ ചോദ്യത്തിന് അനീഷ് പ്രതികരിക്കുകയും ചെയ്‍തു. ഒരുപാട് ഒരുപാട് സന്തോഷമുണ്ട് എന്ന് പറയുകയായിരുന്നു അനീഷ്. എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പ്ലാറ്റ്ഫോമാണ് ബിഗ് ബോസിന്റേത്. ബിഗ് ബോസിന്റെ പ്ലാറ്റ്ഫോമില്‍ ആദ്യം കയറാൻ പറ്റുന്നത് മഹാ മഹാഭാഗ്യമാണ്. ബിഗ് ബോസിനോടും ലാലേട്ടനോടും പ്രേക്ഷകരോടും ഒരുപാട് നന്ദി. കേരളത്തിലെ ഒരുപാട് ആളുകള്‍ ഓഡിഷന് കൊടുത്തിട്ടുണ്ടാകും. അതില്‍ നിന്ന് ഫില്‍ട്ടറായി വന്ന് എന്നെ തെരഞ്ഞെടുത്തത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. മൈജിയോട് എനിക്ക് ഒരുപാട് കടപ്പാടുണ്ട് എന്നും അനീഷ് പറഞ്ഞു.

ആരാണ് അനീഷ് ടി എ

ബിഗ് ബോസ്സില്‍ നിര്‍ണായക ശക്തിയാകുമെന്ന് പ്രതീക്ഷിക്കുന്നവരാണ് കോമണേഴ്‍സ്. സാധാരണ ജനങ്ങളില്‍ നിന്ന് പ്രത്യേക മത്സരം നടത്തിയാണ് കോമണേഴ്‍സിനെ ബിഗ് ബോസിലേക്ക് തെരഞ്ഞെടുക്കുക. ബിഗ് ബോസ് മലയാളത്തിലെ ആദ്യ കോമണര്‍ ഗോപികയായിരുന്നു. നിര്‍ണായക സാന്നിദ്ധ്യമാകാൻ ഗോപികയ്‍ക്ക് കഴിഞ്ഞിരുന്നു. ആറാം സീസണില്‍ റെസ്‍മിനും നിഷാനയും കോമണേഴ്‍സായി എത്തി. ഇവരില്‍ റെസ്‍മിൻ ഏതാണ്ട് അവസാന ഘട്ടം വരെ എത്തുകയും ചെയ്‍തിരുന്നു. ഇത്തവണയും മത്സരം കൊഴിപ്പിക്കാൻ ഒരു കോമണര്‍ എത്തി. തൃശൂര്‍ സ്വദേശിയായ അനീഷ് ടി എയായിരുന്നു ഇത്തവണത്തെ കോമണര്‍.

മൈജി ഫ്യൂച്ചര്‍ കോണ്‍ടെസ്റ്റിലൂടെ മത്സരത്തില്‍ വിജയിയായാണ് അനീഷ് ബിഗ് ബോസ്സിലേക്ക് എത്തുന്നത്. ശാരീരീകമായും മാനസികവുമായി ഒരുങ്ങിയിട്ടാണ് ബിഗ് ബോസിലേക്ക് എത്തിയത് എന്ന് അനീഷ് പറഞ്ഞിരുന്നു. തൃശൂരിലെ കോടന്നൂര് സ്വദേശിയാണ് അനീഷ്. ബാങ്കില്‍ ജോലിയുണ്ടായിരുന്നു. സര്‍ക്കാര്‍ ജോലി കിട്ടിയിട്ട് അഞ്ച് വര്‍ഷം ലീവെടുത്ത് ബിഗ് ബോസിന് തയ്യാറാകുകയായിരുന്നു അനീഷ് എന്ന പ്രത്യേകതയുമുണ്ട്. പുരുഷൻമാരെ മാറ്റിനിര്‍ത്തുന്നത് അഡ്രസ് ചെയ്യപ്പെടേണ്ട വിഷയമാണെന്നും അത് ബിഗ് ബോസില്‍ ചര്‍ച്ച ചെയ്യുമെന്നും അനീഷ് പറഞ്ഞിരുന്നു.

എഴുത്തുകാരനുമാണ് അനീഷ്. എൻ നേരം തുഴഞ്ഞ് എന്ന പുസ്‍തകവും എഴുതിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക