ബിഗ് ബോസ് മലയാളം സീസണ്‍ ഏഴില്‍ നിന്ന് പുറത്തായ വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ഥി മസ്‍താനി പ്രതികരണവുമായി എത്തി. തനിക്ക് ഫ്രീ പ്രൊമോഷൻ നൽകിയ ഹേറ്റേഴ്‍സിന് നന്ദി പറഞ്ഞ മസ്‍താനി, ബിഗ് ബോസിലെ അനുഭവങ്ങളെക്കുറിച്ചും സംസാരിച്ചു.
ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴില്‍ വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ഥിയായിരുന്നു മസ്‍താനി. കഴിഞ്ഞ ഞായറാഴ്‍ചയാണ് ബിഗ് ബോസ്സില്‍ നിന്ന് മസ്‍താനി പുറത്തായത്. വീടിനകത്തും പുറത്തുമുള്ളവര്‍ മസ്‍താനിയുടെ പുറത്താകല്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മസ്‍താനി.
മസ്‍താനിയുടെ വാക്കുകള്‍
അതെ, ഞാൻ ബിഗ് ബോസില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ഞാൻ എല്ലാ എപ്പിസോഡും കണ്ടതിന് ശേഷം അതിനനുസരിച്ച് എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നതായിരിക്കും. എന്റെ എല്ലാ ഹേറ്റേഴ്‍സിനും നന്ദി. അവര്‍ ഞാൻ ചെയ്‍തതിനേക്കാളും എനിക്ക് പോപ്പുലാരിറ്റി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്‍തത്ത. ഫ്രീ പ്രൊമോഷന് ഹേറ്റേഴ്‍സിന് നന്ദി. എന്ത് രസാ അവറ്റകളുടെ എല്ലാം കരച്ചില്‍ കേള്‍ക്കാൻ.
മസ്‍താനി പുറത്തായ ശേഷം മോഹൻലാലിനോട് പറഞ്ഞ കാര്യങ്ങള്‍
പ്രേക്ഷകര്‍ ആഗ്രഹിച്ച് കാണണം ഞാൻ പുറത്തു പോകണം എന്ന്. ആദ്യ ആഴ്‍ചയില്‍ തന്നെ ഹൗസ്‍മേറ്റ്‍സ് എനിക്ക് നേരെ വന്നത് ഞാൻ കൂടുതല്‍ പേഴ്‍സണല്‍ കാര്യങ്ങള്‍ പറയുന്നു. പുറത്തെ കാര്യങ്ങള്‍ പറയുന്നു എന്നതിനാണ്ണ്. പക്ഷേ ഞാൻ മിസ് ലീഡ് ചെയ്യാനാണ് അവിടെ ശ്രമിച്ചത്. ബിഗ് ബോസില്‍ നില്‍ക്കുക എന്നത് വളരെ പ്രയാസമാണ്. ഭയങ്കര മെന്റല്‍ സ്‍ട്രെംഗ്‍ത് വേണം. ഞാൻ വളരെ ഹോംലി ആയിട്ടുള്ളൊരാളാണ്.
ഞാൻ പോകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. പുറത്തുനിന്ന് കാണുന്നതല്ല അതിന്റെ അകത്ത്. ഭയങ്കര വലിയൊരു പ്ലാറ്റ്‍ഫോം ആണ്. പ്രൊഫൈലില്‍ വരുന്ന വലിയൊരു മാറ്റമാണ്.


