നടി റബേക്ക സന്തോഷ് കാലിന് പരുക്കേറ്റ വിവരം ആരാധകരുമായി പങ്കുവെച്ചു. 60 ദിവസത്തെ വർക്കൗട്ട് ചലഞ്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കണങ്കാലിന് ഫ്രാക്ചർ സംഭവിച്ചതെന്നും താരം തമാശരൂപേണ വീഡിയോയിൽ പറയുന്നു.
കാലിന് പരിക്ക് പറ്റിയ വിവരം പങ്കുവെച്ച് നടി റബേക്ക സന്തോഷ്. എപ്പോൾ, എങ്ങനെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും റബേക്ക പറയുന്നില്ലെങ്കിലും കാലിന് അൽപം വിശ്രമം വേണ്ടിവരും എന്നാണ് നടിയുടെ പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. കണങ്കാലിന് ഫ്രാക്ചർ ഉണ്ടെങ്കിലും തമാശരൂപേണയാണ് റെബേക്ക വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പരിക്കു പറ്റുന്നതിനു മുൻപ് 60 ദിവസത്തെ വർക്കൗട്ട് ചലഞ്ച് ആരംഭിക്കുകയാണെന്നു പറഞ്ഞു കൊണ്ടുള്ള റബേക്കയുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളും വീഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്.
എന്തൊക്കെ ബഹളമായിരുന്നു, അങ്ങനെ പവനായി ശവമായി, അപ്പോ ഓക്കെ ബൈ എന്നു പറഞ്ഞുകൊണ്ടാണ് റബേക്ക വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
''വേണ്ടാ, വേണ്ടാ എന്നു നിന്നോടു ഞാൻ 123 പ്രാവശ്യം പറഞ്ഞതല്ലേ കുമാരാ'', എന്നാണ് വീഡിയോയ്ക്കു താഴെ റബേക്കയുടെ സുഹൃത്തും നടിയും അവതാരകയുമായ അമൃത നായർ കമന്റ് ചെയ്തിരിക്കുന്നത്. ''എന്റെ കയ്യിൽ ഉള്ള വീഡിയോ കൂടി ഇടട്ടെ'' എന്ന് ചെമ്പനീർപൂവ് സീരിയലിൽ റബേക്കയുടെ ജോഡി ആയി അഭിനയിക്കുന്ന അരുൺ ഒളിംപ്യനും കമന്റ് ചെയ്തിട്ടുണ്ട്. ''എല്ലാത്തിനും കാരണം ആ സച്ചി ഏട്ടൻ ആണ്. വെറുതെ ഇരിക്കുന്ന ആളെ പിടിച്ചു ഡാൻസ് കളിപ്പിച്ചു കാലു കേടാക്കിയപ്പോൾ സമാധാനം ആയി. സാരമില്ല ശരിയാവും'', എന്നാണ് ആരാധകരിൽ ഒരാളുടെ കമന്റ്.
തൃശൂർ സ്വദേശിയായ റബേക്ക സീരിയൽ നടി, അവതാരക എന്നീ നിലകളിൽ പ്രശസ്‍തയാണ്. കുഞ്ഞിക്കൂനന്‍ എന്ന സീരിയലില്‍ ബാലതാരമായാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. പക്ഷെ സിനിമയേക്കാള്‍ റബേക്കയ്ക്ക് സ്വീകാര്യത നേടിക്കൊടുത്തത് സീരിയലുകളായിരുന്നു. 2017-ലാണ് റബേക്കയെ തേടി 'കസ്തൂരിമാൻ' എന്ന സീരിയൽ എത്തുന്നത്. അതിനു മുൻപും ചില സീരിയലുകൾ ചെയ്തിട്ടുണ്ടെങ്കിലും കസ്തൂരിമാനിലെ കാവ്യയായാണ് റബേക്കയെ ഇന്നും പലരും ഓർത്തിരിക്കുന്നത്. ഇപ്പോൾ ഏഷ്യാനെറ്റിലെ നമ്പര്‍ വണ്‍ പരമ്പരകളിലൊന്നായ 'ചെമ്പനീര്‍ പൂവി'ലെ രേവതിയായാണ് റബേക്ക് ഇപ്പോൾ അഭിനയിക്കുന്നത്.


