നിരവധി ആഴ്‍ചകളില്‍ താരത്തിന് വലിയ രീതിയില്‍ വോട്ടുകള്‍ കിട്ടിയിരുന്നുവെന്ന് മോഹൻലാല്‍ നേരത്തെ അറിയിച്ചിരുന്നു.

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിന്റെ അവസാന എവിക്ഷനും കഴിഞ്ഞിരിക്കുന്നു. അവസാന മൂന്ന് പേരില്‍ നിന്ന് ഒരാള്‍ പുറത്തായി. ഷാനവാസാണ് പുറത്തായത്. അപ്രതീക്ഷിതമാണ് മൂന്നാം സ്ഥാനത്തേയ്‍ക്ക് പോയത് എന്ന് പുറത്തായ ശേഷം ഷാനവാസ് മോഹൻലാലിനോട് പ്രതികരിച്ചു.

ഫൈനല്‍ ടുവില്‍ വരാൻ സാധ്യതയുള്ള ആളാണ് ഷാനവാസ് എന്ന് കരുതിയിരുന്നു പലരും എന്നായിരുന്നു മോഹൻലാല്‍ പറഞ്ഞത്. അറിയില്ല ലാലേട്ടാ ഞാൻ ചെയ്യാനുള്ളതൊക്കെ ചെയ്‍തിട്ടുണ്ട് എന്നായിരുന്നു ഷാനവാസിന്റെ മറുപടി. ഫൈനല്‍ ത്രീയില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന് മോഹൻലാല്‍ ചോദിച്ചു. ഫൈനല്‍ ടുവില്‍ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നു. ഞാൻ പ്രതീക്ഷിച്ചിരുന്നത് ലാലേട്ടൻ എന്റെയും അനീഷിന്റെയും കൈപിടിച്ച് കയറിവരുമെന്നായിരുന്നു. പക്ഷേ നമ്മള്‍ പ്രതീക്ഷിക്കുന്ന എല്ലാം സംഭവിക്കണമെന്നില്ലല്ലോ. ഞാൻ പ്രൗഡാണ്. ഞാൻ ലൈഫ് കൊണ്ട് ഒരുപാട് പ്രശ്‍നങ്ങള്‍ ഫേസ് ചെയ്‍തിട്ടുണ്ട് . ഇവിടെ ഒരുപാട് സാഹചര്യങ്ങളെ അതിജീവിക്കാൻ പഠിച്ചു. എന്റ ആരോഗ്യപ്രശ്‍നങ്ങള്‍ കാരണം ആത്മവിശ്വാസം പോയിരിക്കുകയായിരുന്നു. പക്ഷേ അതെല്ലാം തിരിച്ചുകിട്ടി. മുന്നോട്ട് പോകാൻ ബിഗ് ബോസ് എന്നെ പഠിപ്പിച്ചു എന്നുമായിരുന്നു ഷാനവാസിന്റെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക