വീണ്ടും പണം കൊടുക്കുമോ എന്ന ചോദ്യത്തോടും പ്രതികരിക്കുന്നു അനുമോള്‍.

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിന്റെ വിജയിയെ പ്രഖ്യാപിച്ചു. അനുമോളാണ് കപ്പ് ഉയര്‍ത്തിയത്. അനുമോളിനെ പിആര്‍ ആണ് ജയിപ്പിച്ചത് എന്ന് വീടിനകത്തും പുറത്തും സംസാരമുണ്ടായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഏഷ്യാനെറ്റിന് നല്‍കിയ ആദ്യ അഭിമുഖത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അനുമോള്‍.

ആ വീട്ടില്‍ ഞാൻ ജീവിക്കുകയായിരുന്നുവെന്ന് ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ അനുമോള്‍ പറഞ്ഞു. ആ വീട്ടില്‍ ഞാൻ ജീവിക്കുകയായിരുന്നു. അഭിനയിക്കുകയായിരുന്നില്ല. എന്റര്‍ടെയ്‍നറായി നില്‍ക്കണം എന്ന് കരുതിയായി വന്നതാണ് ഇവിടെ. കരയില്ല എന്ന് വിചാരിച്ചാണ് വന്നത് എന്നും എന്നാല്‍ പലപ്പോഴും കരച്ചില്‍ വന്നുവെന്നും ഞാൻ ഇങ്ങനെയാണ് എന്നും അനുമോള്‍ പറഞ്ഞു.

പിആര്‍ മേടിച്ച് തന്നതാണോ കപ്പ്? അനു കഷ്‍ടപ്പെട്ടിട്ടാണോ എന്ന അവതാരകയുടെ ചോദ്യത്തോടും അനുമോള്‍ മറുപടി പറഞ്ഞു. ഞാൻ കഷ്‍ടപ്പെട്ടിട്ടാണ് കപ്പ് വാങ്ങിച്ചത്. ഞാൻ അത്രയും അനുഭവിച്ചിട്ടുണ്ട് അവിടെ. ബിഗ് ബോസിന് ഒക്കെ അത് അറിയാം എന്നും പറഞ്ഞു അനുമോള്‍.

എനിക്ക് പിആര്‍ ഉണ്ട്. ഞാൻ ഈ പറഞ്ഞ 16 ലക്ഷമാണ് വാരിക്കൊടുത്തില്ല. അങ്ങനെ ഉണ്ടെങ്കില്‍ എനിക്ക് ഇവിടത്തേയ്‍ക്ക് വേണ്ട ആവശ്യമില്ലായിരുന്നു. വീട്ടില്‍ ആര്‍ക്കും താല്‍പര്യമില്ലായിരുന്നു. പിന്നെ പറഞ്ഞ് സമ്മതിപ്പിച്ച് വരുകയായിരുന്നു എന്നും പറഞ്ഞു അനുമോള്‍. പിആറിന് എത്ര കൊടുത്തു എന്നും ചോദിച്ചു അനുമോളോട് അവതാരക. ഒരു ലക്ഷമെന്നായിരുന്നു അനുമോളിന്റെ മറുപടി. ഇനി കൊടുക്കുമോ വീണ്ടും പണം എന്നും ചോദിച്ചു അവതാരക. ഇല്ല ഞാൻ ശരിക്കും പിശുക്കിയാണ് എന്നായിരുന്നു അനുമോളിന്റെ മറുപടി. എനിക്ക് കപ്പ് കിട്ടുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. ഞാൻ ജനുവിനായിട്ടാണ് നിന്നതെന്ന് ഉറപ്പ് ഉണ്ടായിരുന്നു. ഞാൻ സ്വന്തം വീടായിട്ടാണ് കണ്ടിട്ടുള്ളത്. ആദ്യായിട്ടാണ് ഞാൻ ഇത്രയും പേര്‍ക്ക് ഭക്ഷണം വിളമ്പികൊടുക്കുന്നത്. എനിക്ക് കുക്കിംഗ് ഒന്നും അറിയില്ലായിരുന്നു എന്നും പറഞ്ഞു അനുമോള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക