അരിശമടക്കാനാകാതെ ജാൻമണി അലറുകയും ചെയ്യുന്നുണ്ടായിരുന്നു.

ബിഗ് ബോസ് പലപ്പോഴും സംഘര്‍ഷഭരിതമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട്. ഇന്നും അങ്ങനെ ഒരു സംഭവമുണ്ടായി. ഗബ്രിയും ജാൻമണിയും തമ്മിലായിരുന്നു തര്‍ക്കം. ഗബ്രിയോട് പൊട്ടിത്തെറിച്ച ജാൻമണിക്ക് അരിശമടക്കാനാകാതായപ്പോള്‍ ഷോ വീണ്ടും സംഘര്‍ഷമായി.

ഇന്ന് രാവിലെ നടത്തിയ മോര്‍ണിംഗ് ടാസ്‍കായിരുന്നു പിന്നീട് സംഘര്‍ഷമായത്. ബിഗ് ബോസ് നല്‍കിയ മോര്‍ണിംഗ് ടാസ്‍കിലെ നിര്‍ദ്ദേശങ്ങള്‍ വായിച്ചത് അൻസിബ ആയിരുന്നു. നിങ്ങളെ നിരീക്ഷിക്കാൻ നിരവധി ക്യാമറകളുണ്ടെന്ന് പറഞ്ഞ ബിഗ് ബോസ് അതിന് മുന്നില്‍ ഫൂട്ടേജിന് മാത്രം ചിലര്‍ അനാവശ്യ ഡ്രാമ കാണിക്കുന്നുണ്ടോ എന്ന് ആരാ‌ഞ്ഞു. അങ്ങനെ ഉണ്ടെങ്കില്‍ അത് ആരാണെന്ന് പറയാനും ബിഗ് ബോസ് നിര്‍ദ്ദേശിക്കുന്നതായി നിയമങ്ങള്‍ വായിച്ച അൻസിബ വ്യക്തമാക്കി.

രാവിലേ അടി കൂടിക്കാനുള്ള പ്ലാനാണോയെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അങ്ങനെയാണ്. താൻ ഒന്നും ചെയ്യാതെ ഇരിക്കുകയല്ലേയെന്നും പറയുകയായിരുന്നു ബിഗ് ബോസ് നിയമങ്ങളെഴുതിയ കുറിപ്പിലൂടെ. ബിഗ് ബോസ് നല്‍കിയ മോണിംഗ് ടാസ്‍കില്‍ ഗബ്രിയെ ആണ് ജാൻമണി ചൂണ്ടിക്കാട്ടിയത്. അനാവശ്യമായി എല്ലാത്തിനും ചാടിയിറങ്ങുന്നയാളാണ് ഗബ്രിയെന്ന് പറയുകയായിരുന്നു ജാൻമണി. പറഞ്ഞത് ഒന്നും കേള്‍ക്കില്ലെന്നും വ്യക്തമാക്കി. ജാൻമണി ഫേക്ക് ആണ് എന്നായിരുന്നു തന്റെ അവസരത്തില്‍ ഗബ്രി ചൂണ്ടിക്കാട്ടിയത്. താൻ നല്ലതാണെന്ന് കാണിക്കുന്നു, നന്മയുടെ ഭാഗത്താണ് എന്ന് തോന്നിപ്പിക്കുന്നു എന്നും ഗബ്രി രാവിലെ ചൂണ്ടിക്കാട്ടി.

ഗബ്രിക്കെതിരെ ജാൻമണി പിന്നീട് പവര്‍ ടീമിനോട് പരാതിപ്പെട്ടു. ആവശ്യപ്പെട്ടിട്ടും ജോലി ചെയ്യുന്നില്ലെന്നായിരുന്നു പരാതി. എന്നാല്‍ ജിന്റോയ്‍ക്ക് ശിക്ഷയുള്ളതിനാല്‍ മറ്റുള്ള ആരും ജോലി ചെയ്യണ്ട എന്ന് വ്യക്തമാക്കിയിരുന്നുവെന്ന് ഗബ്രി ന്യായീകരിച്ചു. ക്യാപ്റ്റന്റെ ധാര്‍ഷ്‍ട്യത്തില്‍ ജാൻമണി പെട്ടെന്ന് തന്നോട് നിലം അടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതിന് തയ്യാറല്ലെന്നും ഗബ്രി പറഞ്ഞു. ക്യാപ്റ്റനായിട്ടും ഗബ്രി കേള്‍ക്കുന്നില്ലെന്നായിരുന്നു പവര്‍ ടീമിനോട് ജാൻമണി ചൂണ്ടിക്കാട്ടിയത്. വലിച്ചുകീറും ഞാൻ, ഗബ്രി ഫേക്കാണ്. പുറത്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യമുണ്ടാകുമെന്നും പറഞ്ഞു ജാൻമണി. ടോപ്പിക് മാറുന്നുവെന്ന് റെസ്‍മിൻ ചൂണ്ടിക്കാട്ടി. അരിശമടങ്ങാത്ത ജാൻമണി അലറുകയും പിന്നീട് തന്റെ കൈ കിടക്കിയില്‍ അടിക്കുന്നതും കാണാമായിരുന്നു. ഗബ്രിക്കെതിരെ അന്നേരം ജാൻമണി നിരവണി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്‍തു.

Read More: വമ്പൻമാര്‍ വീണു, ആഗോള ഓപ്പണിംഗ് കളക്ഷനില്‍ ആടുജീവിതത്തിന് മുന്നില്‍ ആ തെന്നിന്ത്യൻ ചിത്രങ്ങള്‍ മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക