റെന ഫാത്തിമയുടെ പ്രവചനം ഇങ്ങനെ.

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴ് അമ്പത് ദിവസം പിന്നിട്ടിരിക്കുന്നു. ബിഗ് ബോസില്‍ മുറുകുകയുമാണ്. ഇന്നലെ റെന ഫാത്തിമയാണ് പുറത്തായത്. ബിഗ് ബോസില്‍ ടോപ് ഫൈവില്‍ ആരൊക്കെ എത്തും എന്ന് പ്രവചിച്ചിരിക്കുകയാണ് റെന ഫാത്തിമ.

റെനയുടെ വാക്കുകള്‍

അക്ബര്‍, ആര്യൻ, ജിസേല്‍ എന്നിവര്‍ എന്തായാലും ടോപ് ഫൈവില്‍ എത്തും. ലക്ഷ്‍മി, ഷാനവാസ്, എന്നിവരും ടോപ് ഫൈവില്‍ എത്താൻ സാധ്യതയുണ്ട്. ബിന്നി ഒരു സെഫ് ഗെയിമാണ് ഇപ്പോള്‍ കളിക്കുന്നത്. സ്‍ട്രേറ്റ് ഫോര്‍വേര്‍ഡ് ആയ ഗെയിമര്‍ അനീഷ് ആണ്. അമ്പത് ദിവസം ബിഗ് ബോസ് വീട്ടില്‍ നില്‍ക്കും എന്ന് വിചാരിച്ചാണ് വന്നത്. അങ്ങനെ അമ്പത് ദിവസം ബിഗ് ബോസ വീട്ടില്‍ നില്‍ക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

ആരാണ് റെന ഫാത്തിമ?

ബിഗ് ബോസ് സീസൺ 7 ൽ വ്യത്യസ്‍തതയാർന്ന മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിവിധ ഏജ് ഗ്രൂപ്പിൽ ഉൾപ്പെടുന്ന മത്സരാർഥികളാണ് എത്തിയ്ത. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കണ്ടസ്റ്റന്റായിരുന്നു റെന ഫാത്തിമ. 19 വയസ്സ് മാത്രം പ്രായം, വിദ്യാർത്ഥി, പഠനത്തിനൊപ്പം പാർട്ട് ടൈം ജോലിക്ക് പോയി തുടങ്ങി, ഒടുവിൽ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങി, തന്റെ ചെറു പ്രായത്തിൽ തന്നെ സ്വന്തമായി സമ്പാദിച്ച് ജീവിക്കുന്ന മിടുമിടുക്കി. അതാണ് റെന ഫാത്തിമ.

കോഴിക്കോട് സ്വദേശിയായ റെന എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു റിയാക്ഷൻ വീഡിയോ ചെയ്യുന്നത്. അപ്രതീക്ഷിതമായി ആ വീഡിയോ തരംഗമാകുകയായിരുന്നു. പിന്നീടങ്ങോട്ടാണ് എന്തുകൊണ്ട് തനിക്ക് ദിവസവും ഓരോ വീഡിയോ ചെയ്തുകൂടാ എന്ന് റെന ചിന്തിച്ചത്. വീട്ടുകാരിൽ നിന്നും റെനക്ക് സപ്പോർട്ട് തന്നെയാണ് കിട്ടിയത്. പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് റെന ആലിബുമായി പ്രണയത്തിലാകുന്നത്‌. പ്രണയം തമാശയായി കൊണ്ടുപോകാൻ റെനക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പ്രണയം വീട്ടിൽ തുറന്ന് പറയുകയും ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാർ അംഗീകരിച്ച് അതുറപ്പിക്കുകയും ചെയ്‍തു. ഏതായാലും വിവാഹം ഉറപ്പിച്ച ശേഷം പിന്നീട് ആലിബും റെനയോടൊപ്പം വീഡിയോകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇരുവരും കൂടി മണാലി വിസിറ്റ് ചെയ്യാൻ പോയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. നിലവിൽ റെന ഫാഷൺ വ്‌ളോഗ്ഗുകളും, അതോടൊപ്പം ഡെയിലി വ്‌ളോഗ്ഗുകളും ചെയ്യുന്നുണ്ട്. അതിനിടെയിലാണ് ബിഗ് ബോസിലേക്ക് റെന ഫാത്തിമയ്‍ക്ക് അവസരം ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക