Asianet News MalayalamAsianet News Malayalam

'രണ്ട് ഭാര്യമാരുമായി വന്ന ഭര്‍ത്താവ്': 'പോളിഗാമി' വിവാദത്തില്‍ കത്തി ബിഗ് ബോസ് ഒടിടി 3 സീസണ്‍

വിമര്‍ശനം സോഷ്യല്‍ മീഡിയയിലും ഉയരുന്നുണ്ട്. അര്‍മാനെയും ഭാര്യമാരെയും പിന്തുണച്ചും എതിര്‍ത്തും ഏറെ കമന്‍റുകളാണ് വരുന്നത്. 

Bigg Boss OTT 3 Sana Makbul questions Armaan Malik about his polygamy vvk
Author
First Published Jun 30, 2024, 11:24 AM IST

മുംബൈ: മലയാളം ബിഗ് ബോസ് സമാപിച്ചതോടെ ഹിന്ദിയില്‍ ബിഗ് ബോസ് ഒടിടി ആരംഭിച്ചിരിക്കുകയാണ്. ഒരാഴ്ച പിന്നിട്ടിരിക്കുകയാണ് ഷോ. ബിഗ് ബോസ് ഒടിടി അമ്പത് ദിവസമായിരിക്കും നീണ്ടു നില്‍ക്കുക. ബിഗ് ബോസ് ഹിന്ദി പതിപ്പില്‍ സല്‍മാന്‍ ഖാന്‍ അല്ലാതെ പുതിയ അവതാരകന്‍ എത്തിയ സീസണ്‍ കൂടിയാണ് ഇത്തവണ.

ബോളിവുഡ് താരം അനില്‍ കപൂറാണ് ഇത്തവണ ബിഗ് ബോസ് ഒടിടി ഷോ അവതരിപ്പിക്കുന്നത്. സിക്കന്ദര്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗില്‍ ആയതിനാലാണ് ഇത്തവണ സല്‍മാന്‍ ഖാന്‍ ഷോ ഉപേക്ഷിച്ചത് എന്നാണ് വിവരം. ഷോയില്‍ വലിയ പരിഷ്കാരങ്ങള്‍ ഇത്തവണ വരുത്തിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട് എന്നതാണ്.

ഒരാഴ്ച പിന്നിടുമ്പോള്‍ ഷോയിലെ മൊത്തം കണ്ടന്‍റും കറങ്ങുന്നത് അര്‍മാൻ മാലിക് എന്ന യൂട്യൂബര്‍ക്കും അയാളുടെ രണ്ട് ഭാര്യമാര്‍ക്കും ചുറ്റുമാണ്. ഹൈദരാബാദില്‍ നിന്നുള്ള യൂട്യൂബറാണ് അര്‍മാൻ മാലിക്.ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് അര്‍മാൻ മാലിക്കിന് ഉള്ളത്. ഇദ്ദേഹത്തിന് പായല്‍- കൃതിക എന്നിങ്ങനെ രണ്ട് ഭാര്യമാരാണ് ഉള്ളത്. ഇവര്‍ ഒന്നിച്ചാണ് ബിഗ് ബോസില്‍ എത്തിയത്. 

ഇതിന് പിന്നാലെ വീട്ടിന് അകത്തും പുറത്തും 'പോളിഗാമി' ചര്‍ച്ചയാകുകയാണ്. ഇവര്‍ക്കെതിരെ വീട്ടിന് അകത്ത് തന്നെ പലരും രംഗത്ത് എത്തി. ആദ്യഘട്ടത്തില്‍ അര്‍മാൻ ഷോയിലെ ജേര്‍ണലിസ്റ്റ് ദീപക് ചൗരസ്യയുമായി തര്‍ക്കത്തിലായി. അതിന് പിന്നാലെ  അര്‍മാൻ മാലിക്കിന്‍റെ രണ്ട് ഭാര്യമാരെ നേരിട്ടല്ലാതെ ദീപക്ക് പരിഹസിച്ചിരുന്നു. 

ഇപ്പോള്‍ പുതിയ ഭാഗത്ത് അർമാൻ മാലിക്കിന്‍റെ രണ്ട് വിവാഹങ്ങളെക്കുറിച്ച് സന മക്ബുൾ ചോദ്യം ചെയ്തിട്ടുണ്ട്. തന്‍റെ ആദ്യ ഭാര്യ പായൽ മാലിക് വീണ്ടും അര്‍മാന്‍ അല്ലാതെ മറ്റൊരാളെ വിവാഹം കഴിച്ചാല്‍ അയാൾക്ക് എന്ത് തോന്നും എന്ന് ചോദിച്ചാണ് സന അര്‍മാനെ പ്രകോപിപ്പിച്ചത്. ഇതിന് പുറമേ ഇരു ഭാര്യമാരുമായി വീട്ടിലെത്തിയ അര്‍മാനെ ഒളിഞ്ഞും തെളിഞ്ഞും മറ്റ് മത്സരാര്‍ത്ഥികള്‍ കളിയാക്കുന്നുണ്ട്. 

അതേ സമയം പുറത്തും അര്‍മാനും ഭാര്യമാരും ചര്‍ച്ചയാകുന്നുണ്ട്. മാലിക്കിന് പിന്തുണയുമായി ഉർഫി ജാവേദ് രംഗത്തെത്തി. ഉര്‍ഫി തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ അർമാന്‍റെയും ഭാര്യമാരുടെയും ഫോട്ടോകള്‍ ഷെയര്‍ ചെയ്ത്. മൂവരും ഒരുമിച്ച് സന്തുഷ്ടരാണെങ്കിൽ അവരുടെ ബന്ധത്തെ ആരും ചോദ്യം ചെയ്യരുതെന്ന് പറഞ്ഞ്. അവര്‍ക്ക് പിന്തുണ നല്‍കി. 

ടെലിവിഷൻ നടി ദേവോലീന ഭട്ടാചാരി ഒരു നീണ്ട പോസ്റ്റ് എഴുതുകയും ബിഗ് ബോസ് നിര്‍മ്മാതക്കളെ തന്നെ ഇവരെ ഇത്തരം ഒരു ഷോയിലേക്ക് ക്ഷണിച്ചതിന് വിമര്‍ശിക്കുകയും ചെയ്തു. “ഇത് വിനോദമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇത് വിനോദമല്ല, വൃത്തികേടാണ്. ഇത് നിസ്സാരമായി എടുക്കരുത്. കാരണം ഇത് ഒരു റീൽ അല്ല യഥാർത്ഥമാണ്. അത് കേൾക്കുമ്പോൾ തന്നെ വെറുപ്പ് തോന്നുന്നു ” ദേവോലീന ഭട്ടാചാരി പോസ്റ്റില്‍ പറഞ്ഞു. 

ഇത്തരത്തിലുള്ള വിമര്‍ശനം സോഷ്യല്‍ മീഡിയയിലും ഉയരുന്നുണ്ട്. അര്‍മാനെയും ഭാര്യമാരെയും പിന്തുണച്ചും എതിര്‍ത്തും ഏറെ കമന്‍റുകളാണ് വരുന്നത്. 

മൊത്തം 16 പേരാണ് ബിഗ് ബോസ് ഒടിടിയില്‍ ഇപ്പോള്‍ മത്സരിക്കാന്‍ എത്തിയിരിക്കുന്നത്. യൂട്യൂബര്‍ ലവ് കതാരിയ, ജേര്‍ണലിസ്റ്റ് ദീപക് ചൗരസ്യ, ടിവി സീരിയല്‍ താരം മുനിഷ ഖത്വാനി, യൂട്യൂബര്‍ കുടുംബം അര്‍മാന്‍ മാലിക്കും ഭാര്യമാരായ പായലും കൃതികയും, സീരിയല്‍ താരം സായ് കേതൻ റാവു, ദില്ലിയില്‍ വഡാപാവ് വിറ്റ് വൈറലായ ചന്ദ്രിക ഗേരാ ദീക്ഷിത്, മോഡലായ സന മക്ബുല്‍, വ്ളോഗറായ ശിവാനി കുമാരി, നടി പൗലോമി ദാസ്, ബോളിവുഡ് നടന്‍ രൺവീർ ഷോറി, ഇന്‍ഫ്ലൂവെന്‍സര്‍ സന സുല്‍ത്താന്‍ എന്നിവരാണ് മത്സരാര്‍ത്ഥികള്‍. 

ബിഗ് ബോസ് അൾട്ടിമേറ്റ് ഉണ്ടാകുമോ ? ആരൊക്കെ ആകും മത്സരാർത്ഥികൾ ? കൊടുമ്പിരി കൊള്ളുന്ന ചർച്ചകൾ

യൂട്യൂബറും രണ്ട് ഭാര്യമാരും ബിഗ് ബോസില്‍; ബിഗ് ബോസ് ഒടിടിയിലെ മത്സരാര്‍ത്ഥികള്‍ !
 

Latest Videos
Follow Us:
Download App:
  • android
  • ios