വലിയ നേതാവും മണ്ണിലേക്ക് ഇറങ്ങി വന്ന് സാധാരണ മനുഷ്യന് മുന്നില്‍ നില്‍ക്കുന്നുവെന്ന് പറയുന്നു മോഹൻലാല്‍.

ബിഗ് ബോസ് മലയാളം ആറ് അവസാന ഘട്ടത്തിലാണ്. ഞായറാഴ്‍ച ഗ്രാൻഡ് ഫിനാലെയാണ്. ആരാകും വിജയി എന്ന് അറിയാൻ ഷോയുടെ ആരാധകര്‍ കാത്തിരിക്കുകയാണ്. ഒട്ടേറെ പ്രത്യേകതകളോടെ എത്തിയ ഇത്തവണത്തെ ഷോയുടെ അവതാരകനും നടനുമായ മോഹൻലാലും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് വോട്ടിംഗിന്റെ പ്രാധാന്യമാണ്.

പവര്‍ റൂം അവതരിച്ചുവെന്നതാണ് ഇക്കുറി ഷോയുടെ പ്രധാന പ്രത്യേകത. ബിഗ് ബോസിന്റെ സര്‍വാധികരികളാണ് പവര്‍ ടീം അംഗങ്ങള്‍. പവര്‍ റൂമിലായിരുന്നു ആഢംബരമായ സൗകര്യങ്ങളുണ്ടായിരുന്നത്. ഇടങ്ങിയ മറ്റ് മുറികളില്‍ കഴിഞ്ഞവര്‍ ഷോയില്‍ അധികാരികളാകാൻ മാറ്റുരുക്കുന്നതിനായുള്ള നിരവധി മത്സരങ്ങളാണ് ആദ്യം ഉണ്ടായിരുന്നത്. ക്യാപ്റ്റനും പവര്‍ റൂമിലെ പുതിയ ടീമിനെ തെരഞ്ഞെടുക്കാൻ അവസരങ്ങളുണ്ടായിരുന്നു. പവര്‍ റൂം പ്യൂപ്പിള്‍സ് റൂമാകുന്നതും ഒടുവില്‍ കണ്ടു. ഇനി യാഥാര്‍ഥ്യ ബോധത്തോടെയുള്ള വോട്ടിംഗിലൂടെ ഷോയിലെ വിജയിയെ തെരഞ്ഞെടുക്കാനാണ് മോഹൻലാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ഓര്‍മിപ്പിച്ചാണ് ഷോയിലെ വിജയിയെ തെരഞ്ഞെടുക്കാൻ മോഹൻലാല്‍ ആവശ്യപ്പെട്ടത്. ഇന്ത്യ എന്ന മഹാരാജ്യത്തിന് ഓരോ തെരഞ്ഞെടുപ്പും ഒരു ഉത്സവമാണ് എന്ന് മോഹൻലാല്‍ പറയുമ്പോള്‍ ജനാധിപത്യത്തിന്റെ പ്രസക്തിയും ചൂണ്ടിക്കാട്ടി. ഓരോ മനുഷ്യനും ഈ നാട്ടില്‍ തനിക്കും നിലയും വിലയുമുണ്ടെന്ന് തോന്നുന്ന സമയം. വലിയ നേതാവും മണ്ണിലേക്ക് ഇറങ്ങി വന്ന് ദുര്‍ബലനും നിസാരൻ എന്നും കരുതുന്ന മനുഷ്യന് മുന്നില്‍ നില്‍ക്കുന്ന നിമിഷങ്ങള്‍. ജനാധിപത്യം എന്ന പ്രക്രിയയുടെയും അവസ്ഥയുടെയും ഭംഗി നമ്മുടെ മുന്നില്‍ എത്തുന്നു. ഇത് ചെറിയ കാര്യമല്ല. മൂന്നും നാലും പതിറ്റാണ്ടുകളായി ഏകാധിപത്യത്തില്‍ ആയിരുന്ന രാജ്യങ്ങള്‍ ലോകത്തുണ്ട്. അത് ഓര്‍ക്കുമ്പോഴാണ് ജനാധിപത്യത്തിന്റെ ചാരുത തങ്ങള്‍ക്ക് ആസ്വദിക്കാനാകുന്നതെന്നും മോഹൻലാല്‍ ഓര്‍മിപ്പിക്കുന്നു.

ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ഥികളുടെയും അവസാന വിധി നിര്‍ണയിക്കുന്നത് നിങ്ങളുടെ വോട്ടിംഗിലൂടെയാണ്. ഞായറാഴ്‍ച ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ആറിന്റെ കിരീടം അണിയിക്കുകയാണ്. വീട്ടില്‍ ആറ് മത്സരാര്‍ഥികള്‍ മാത്രമാണുള്ളത്. ഓരോരുത്തര്‍ക്കും അവരവരുടെ സ്വപ്‍നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും ഉണ്ട്. അവരെ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നത് വോട്ടുകളാണ്. അവരുടെ യഥാര്‍ഥ സ്വഭാവും ശക്തിയും ഇത് അവരുടെ ജീവിതത്തില്‍ മാറ്റം വരുത്താൻ ഉള്ള നിങ്ങളുടെ ഊഴമാണ്. ബിഗ് ബോസ് വീട്ടിലെ യാത്രയെ കുറിച്ച് ഓര്‍ത്ത് വിവേകത്തോടെ വോട്ടുകള്‍ ചെയ്യുക. അര്‍ഹതയുള്ള മത്സരാര്‍ഥി വിജയിയായി ഉയര്‍ന്നു വരുന്നത് കാണാൻ ഞാനും കാത്തിരിക്കുന്നു എന്ന് പറയുന്നു മോഹൻലാല്‍.

Read More: 'ഒരുങ്ങുന്നത് വമ്പൻ സംഭവം', മോഹൻലാല്‍ ചിത്രം റാമിന്റെ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക