മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് വിജയകരമായി സംപ്രേഷണം തുടരുകയാണ്. ഓരോ ദിവസത്തെയും ടാസ്‍കുകളും മത്സരാര്‍ഥികളുടെ പ്രകടനവുമെല്ലാം രസകരമായി പോകുന്നു. ഇടയ്‍ക്ക് വിവാദങ്ങളിലേക്ക് എത്തുന്ന തര്‍ക്കങ്ങളുമുണ്ടാകാറുണ്ട്. എല്ലാ ദിവസവും ബിഗ് ബോസ് ആരംഭിക്കുന്ന തകര്‍പ്പൻ ഗാനത്തോടെയും മത്സരാര്‍ഥികളുടെ ഡാൻസോടും കൂടിയാണ്. മോണിംഗ് അലാറാം എന്ന പോലെയായിരിക്കും ഗാനം. എല്ലാവരും വളരെ ആവേശത്തിലാണ് ഗാനത്തിന് ഒത്ത് ചുവടുകള്‍ വയ്‍ക്കാറുള്ളത്.

നേരം സിനിമയിലെ പിസ്‍ത സുമാകിറ എന്ന ഗാനമായിരുന്നു ഏറ്റവുമൊടുവില്‍ ബിഗ് ബോസ് വീടിനെ ആവേശത്തിലാക്കിയത്. ഭാഗ്യലക്ഷ്‍മിയടക്കം ഗാനങ്ങള്‍ക്ക് ചുവടുവെച്ചു. ഗാനത്തിന്റെ ഊര്‍ജ്ജ്വലസ്വലത പകര്‍ത്തുന്ന തരത്തിലായിരുന്നു എല്ലാവരുടെയും ചുവടുകള്‍. ചടുലതയാര്‍ന്ന ചുവടുകളായിരുന്നു എല്ലാവരും വെച്ചത്. മോണിംഗ് അലാറാം പോലെ തന്നെയായി ഗാനവും. എല്ലാവരും ബിഗ് ബോസിന് നന്ദി പറയുകയും ചെയ്‍തു.

എന്നാല്‍ ഇന്ന് മോഹൻലാല്‍ വരുന്ന എപിസോഡില്‍ നോമിനേഷന്റെ സൂചനയുണ്ടാകും എന്ന കാത്തിരിപ്പിലാണ് എല്ലാവരും.

എയ്‍ഞ്ചല്‍- മൂന്ന്, റിതു മന്ത്ര- മൂന്ന്, മണിക്കുട്ടൻ- നാല്, സൂര്യ- ആറ്, സജ്‍ന- ഫിറോസ്- ഒമ്പത് എന്നിങ്ങനെയാണ്  നോമിനേഷൻ വന്നത്.