ബിഗ് ബോസ് മലയാളം നാലാം സീസണിൽ (Bigg Boss 4)  മത്സരാർത്ഥിയായി എത്തിയതോടെയാണ് നടി ജാനകി സുധീറിനെ ആരാധകർക്ക് കൂടുതൽ പരിചിതയായത്. 

ബിഗ് ബോസ് മലയാളം നാലാം സീസണിൽ (Bigg Boss 4) മത്സരാർത്ഥിയായി എത്തിയതോടെയാണ് നടി ജാനകി സുധീറിനെ ആരാധകർക്ക് കൂടുതൽ പരിചിതയായത്. നേരത്തെ ചില ഷോർട്ട് ഫിലിമുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയ ആയിരുന്നെങ്കിലും കൂടുതൽ പ്രശസ്തയാകുന്നത് ബിഗ് ബോസിലൂടെ ആയിരുന്നു. ബിഗ് ബോസ് വീടിനകത്ത് ഒരാഴ്ച മാത്രം ചെലവഴിച്ചെങ്കിലും പ്രേക്ഷകർക്കിടയിൽ ജാനകി ഏറെ സ്വീകാര്യത നേടി. സോഷ്യൽ മീഡിയയിലെ ജാനകിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സിനിമ നടി എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ജാനകിയുടെ കരിയർ ചാർട്ട്. മോഡലായും താരം അറിയപ്പെടുന്നുണ്ട്. 'ചങ്ക്സ്', 'ഒരു യമണ്ടൻ പ്രേമകഥ' തുടങ്ങിയ സിനിമകൾക്കൊപ്പം 'ഈറൻ നിലാവ്', 'തേനും വയമ്പും' തുടങ്ങിയ സീരിയലുകളിലും ജാനകി വേഷമിട്ടിട്ടുണ്ട്. 'ഹോളി വൗണ്ട്' എന്ന ചിത്രം റിലീസിനൊരുങ്ങുമ്പോൾ ഒരു ജാനകി ഒരു ലെസ്ബിയൻ കഥാപാത്രമായാണ് ജാനകി അതിൽ എത്തുന്നത്.

View post on Instagram


 ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്‍റെ അഞ്ചാം വാരം പിന്നിടാന്‍ ഒരുങ്ങുകയാണ്. മുന്‍ സീസണുകളെ അപേക്ഷിച്ച് ആരാധകര്‍ക്കിടയില്‍ താരപരിവേഷം ആര്‍ജിക്കുന്ന മത്സരാര്‍ഥികള്‍ ഇല്ലെങ്കിലും ടാസ്‍കുകളുടെയും ഗെയിമുകളുടെയും നിലവാരത്തില്‍ പോയ സീസണുകളേക്കാള്‍ ബഹുദൂരം മുന്നിലാണ് ഈ സീസണ്‍. ആയതിനാല്‍ത്തന്നെ മുന്‍ സീസണുകളിലെ ബിഗ് ബോസ് ഏറ്റവും ചുരുങ്ങിയത് ഒരു 50 ദിവസങ്ങളെങ്കിലും പിന്നിട്ട അവസ്ഥയിലാണ് അഞ്ചാം വാരത്തില്‍ തന്നെ ഇത്തവണത്തെ ബിഗ് ബോസ്. ഇന്നലെ അവസാനിച്ച വീക്കിലി ടാസ്‍ക്കും ജയില്‍ നോമിനേഷനുമാണ് ബിഗ് ബോസ് ഹൗസിലെ ഏറ്റവും പുതിയ വര്‍ത്തമാനം.

View post on Instagram

മൂന്നു പേരെയാണ് ജയില്‍ ടാസ്‍കിനായി മറ്റു മത്സരാര്‍ഥികള്‍ തെരഞ്ഞെടുത്തത്. ലക്ഷ്‍മിപ്രിയ, ഡോ. റോബിന്‍, ബ്ലെസ്‍ലി എന്നിവരെ. രസകരമായ ഒരു ടാസ്‍ക് ആണ് ബിഗ് ബോസ് ഇവര്‍ക്ക് നല്‍കിയിരുന്നത്. ലക്ഷ്മിപ്രിയയ്ക്ക് സുഖമില്ലാതിരുന്നതിനാല്‍ അവര്‍ക്ക് മാനസികോര്‍ജ്ജം പകരാനായി താന്‍ ഒപ്പം ജയിലില്‍ പൊക്കോളാമെന്ന് മത്സരം ആരംഭിക്കുന്നതിനു മുന്‍പ് ബ്ലെസ്‍ലിയോട് റോബിന്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ എപ്പോഴത്തെയുംപോലെ മികച്ച രീതിയില്‍ മത്സരിക്കുമെന്നായിരുന്നു ബ്ലെസ്‍ലിയുടെ മറുപടി. തോല്‍ക്കാന്‍വേണ്ടി മനപ്പൂര്‍വ്വം കളിക്കുന്ന റോബിനെയാണ് ഗെയിമില്‍ കണ്ടത്. ഫലം ഫൈനല്‍ വിസിലിനു ശേഷം പതിവില്‍ നിന്ന് വിപരീതമായി റോബിനെ മാത്രം ജയിലിലേക്ക് അയക്കാന്‍ ബിഗ് ബോസ് നിര്‍ദേശിക്കുകയായിരുന്നു.

View post on Instagram