മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് തുടങ്ങിയിട്ട് ഒരാഴ്‍ച കഴിഞ്ഞിരിക്കുന്നു. തുടക്കത്തില്‍ അത്ര അറിയപ്പെടാത്ത മത്സരാര്‍ഥികള്‍ പോലും പ്രേക്ഷകര്‍ക്ക് പരിചിതരായിക്കഴിഞ്ഞിരിക്കുന്നു. വിവാദങ്ങളുമുണ്ടായിരിക്കുന്നു. ഇപോഴിതാ മോഹൻലാല്‍ ആങ്കറാകുന്ന ബിഗ് ബോസിലേക്ക് നടി മിഷേല്‍ ആൻ ഡാനിയല്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായിരിക്കുന്നു. മോഹൻലാല്‍ തന്നെയാണ് മിഷേല്‍ ആൻ ഡാനിയലിനെ സ്വാഗതം ചെയ്‍തിരിക്കുന്നത്. മത്സരം വീണ്ടും കടുക്കുകയാണ് എന്നാണ് എല്ലാവരും പറയുന്നത്.

ഹ്രസ്വ ചിത്രത്തിലൂടെയാണ് മിഷേല്‍ ആൻ ഡാനിയല്‍ സിനിമയിലേക്ക് എത്തുന്നത്. ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. ചിത്രത്തില്‍ വിദ്യാര്‍ഥി ആയിട്ടാണ് മിഷേല്‍ അഭിനയിച്ചത്. ധമാക്ക എന്ന സിനിമയിലും മിഷേല്‍ അഭിനയിച്ചു. ഇപോഴിതാ മോഹൻലാല്‍ മിഷേലിനെ ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയിരിക്കുന്നു. എന്തായാലും മിഷേലടക്കമുള്ള മത്സരാര്‍ഥികള്‍ എത്തുന്നതോടെ മത്സരം കടുക്കും.

സജ്‍നയും ഫിറോസും ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയിട്ടുണ്ട്.

അഡാര്‍ ലവ് എന്ന സിനിമയില്‍ അഭിനയിക്കാൻ വേണ്ടി വിദേശത്ത് നിന്ന് കേരളത്തിലെത്തിയതാണ്  മിഷേല്‍ ആൻ ഡാനിയല്‍.