Asianet News MalayalamAsianet News Malayalam

കിടിലം ഫിറോസിന്റെ സഹമത്സരാർത്ഥി എന്ന പട്ടം മാത്രമെ തരാനാകൂ;സന്ധ്യയെ ചോദ്യം ചെയ്‌ത് ‘നാട്ടുകൂട്ടം'

വ്യക്തി എന്ന നിലയിൽ മാത്രമല്ല, മത്സരാർത്ഥി എന്ന നിലയിൽ പോലും സന്ധ്യയെ കാണാൻ ആകില്ലെന്നാണ് സായ് പറഞ്ഞത്.

contestant against sandhya
Author
Kochi, First Published Apr 20, 2021, 10:52 PM IST

ബി​ഗ് ബോസ്  ഷോയിൽ ഏറ്റവും രസകരമായ വിഷയങ്ങളിൽ ഒന്നാണ് വീക്കിലി ടാസ്ക്. ഈ ടാസ്ക്കിന്റെ അടിസ്ഥാനത്തിലാകും അടുത്താഴ്ചയിലെ ക്യാപ്റ്റനെയും ജയിലിൽ പോകേണ്ടവരെയും തെരഞ്ഞെടുക്കുന്നത്. ഇത്തവണ നാട്ടുക്കൂട്ടം എന്ന പേരിലാണ് വീക്കില ടാസ്ക് തുടങ്ങിയത്. ബി​ഗ് ബോസിൽ നിൽക്കാൻ യോ​ഗ്യതയില്ലാന്ന് തോന്നുവരെ കോലോത്ത് നാട്ടുകാർ പറയുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്യുന്നതുമാണ് ടാസ്ക്. സന്ധ്യയെ ആണ് രണ്ടാമതായി കോലോത്ത് നാട്ടുകാർ ക്ഷണിച്ചത്. വ്യക്തിത്വമില്ലായ്മ എന്നാണ് സന്ധ്യയ്ക്കെതിരെ സൂര്യ കൊണ്ടുവന്ന ആരോപണം. പിന്നാലെ ചോദ്യം ചെയ്യൽ തുടങ്ങി. 

വ്യക്തി എന്ന നിലയിൽ മാത്രമല്ല, മത്സരാർത്ഥി എന്ന നിലയിൽ പോലും സന്ധ്യയെ കാണാൻ ആകില്ലെന്നാണ് സായ് പറഞ്ഞത്. കിടിലം ഫിറോസിന്റെ സഹമത്സരാർത്ഥി എന്ന പട്ടം മാത്രമെ  സന്ധ്യയ്ക്ക് നൽകാനുള്ള പട്ടമെന്നും സായ് പറയുന്നു. ഹൗസിൽ നിൽക്കാനായി സ്ത്രീസുരക്ഷയെ കൂട്ടുപിടിച്ച് നിൽക്കുന്ന സന്ധ്യയെ പുറത്താക്കണമെന്നും സായ് ആവശ്യപ്പെടുന്നു.  
 
നോമിനേഷനിൽ താൻ പോകുമെന്ന് സന്ധ്യയും ഭാ​ഗ്യലക്ഷ്മിയും തമ്മിൽ സംസാരിച്ചുവെന്നതായിരുന്നു സൂര്യയുടെ ചോദ്യം. അതിന് താനാണോ പറഞ്ഞതെന്ന് സൂര്യയോട് ചോദിക്കുകയും താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും താൻ കറക്ട്d ചെയ്ത കാര്യമാണ് ആരോപണങ്ങളായി ഉയർത്തുന്നതെന്നും സന്ധ്യ പറയുന്നു. പിന്നാലെ സമയം കഴിഞ്ഞുവെന്ന സൈറൻ മുഴുങ്ങുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios