കഴിഞ്ഞ ദിവസം ലക്ഷ്മി പ്രിയയെ ധന്യ അവതരിപ്പിച്ച് ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാൽ അത് ലക്ഷ്മി പ്രിയക്ക് വിഷമമുണ്ടാക്കി എന്നത് ഇന്നലെ തന്നെ മനസ്സിലായതാണ്.

ലയാള ബി​ഗ് ബോസ്(Bigg Boss) സീസൺ നാലിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ലക്ഷ്മി പ്രിയ. ഷോയിലെ ലക്ഷ്മിയുടെ പ്രകടനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ആൾമാറാട്ടം എന്ന വീക്കിലി ടാസ്ക്കിൽ ബ്ലെസ്ലിയെ വളരെ മനോഹരമായാണ് ലക്ഷ്മി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ലക്ഷ്മി പ്രിയയെ ധന്യ അവതരിപ്പിച്ച് ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാൽ അത് ലക്ഷ്മി പ്രിയക്ക് വിഷമമുണ്ടാക്കി എന്നത് ഇന്നലെ തന്നെ മനസ്സിലായതാണ്.

Bigg Boss 4 : ലക്ഷ്‍മിപ്രിയ Vs റിയാസ്; വീക്കിലി ടാസ്‍കില്‍ ചിരിപ്പൂരം തീര്‍ത്ത് മത്സരാര്‍ഥികള്‍

 ഇക്കാര്യത്തെ പറ്റിയാണ് ധന്യ ഇന്ന് സൂരജിനോട് പറയുന്നത്. ലക്ഷ്മി പ്രിയ ക്ലവർ ​ഗെയിമർ എന്നാണ് ധന്യ പറയുന്നത്. "ഭയങ്കര ക്ലവർ ​ഗെയിമറാണ് ലക്ഷ്മി പ്രിയ. ഞാനിനി ഒരു കൂട്ടിനും ഇല്ലെന്റെ പൊന്ന് മോനെ. ഇനി എനിക്കത് സോൾവ് ചെയ്യാനും താല്പര്യമില്ല. എല്ലാവർക്കും വിഷമം വന്നു. മറ്റുള്ളവരെ എന്തും പറയാമെന്നാണോ. അവര് പറയുന്നതൊക്കെ എന്തോരം ഞാൻ കേട്ടിട്ടുണ്ട്", എന്നാണ് ധന്യ പറയുന്നത്. 

വിജയ് സേതുപതി നായകനാകുന്ന മലയാള ചലച്ചിത്രം; 19(1)(എ) ഫസ്റ്റ് ലുക്ക്

കൊച്ചി: ഇന്ദു വി.എസ് സംവിധാനം ചെയ്ത് വിജയ് സേതുപതി (Vijay Sethupathi) നായകാനായെത്തുന്ന ആദ്യ മലയാള ചിത്രം 19(1)(എ) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിജയ് സേതുപതി ആദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. നിത്യാ മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകയായ ഇന്ദു വി.എസ് തന്നെയാണ്. ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം.വിജയ് ശങ്കറാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്.

ഇത് രണ്ടാം തവണയാണ് വിജയ് സേതുപതി മലയാള സിനിമയില്‍ എത്തുന്നത്. മുന്‍പ് ജയറാം നായകനായി എത്തിയ മര്‍ക്കോണി മത്തായിയില്‍ വിജയ് സേതുപതി അതിഥി വേഷത്തില്‍ എത്തിയിരുന്നു. 

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വന്ന വിക്രമാണ് വിജയ് സേതുപതിയുയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സന്താനം എന്ന കഥാപാത്രം മികച്ച പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തത്. വിജയ് സേതുപതി നായകനായി എത്തുന്ന തമിഴ് ചിത്രം മാമനിതന്‍ ജൂണ്‍ 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.