Asianet News MalayalamAsianet News Malayalam

Bigg Boss : 'ബിസിനസ് കംപ്ലീറ്റ് പൊട്ടി, കാരണക്കാരി ഞാനാണെന്ന് വരെ ചിലർ എഴുതി': ധന്യ പറയുന്നു

ജീവിതത്തിന്റെ പല മുഹൂർത്തങ്ങളിലും പണത്തിന്റെ അപര്യാപ്തത മൂലം തൃപ്തികരമായ ജീവിതം നയിക്കാൻ നിങ്ങൾക്ക് കഴിയാതെ വരികയോ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയോ ചെയ്തിട്ടുണ്ടാകാം. അത്തരത്തിൽ മത്സരാർത്ഥികളെ നൊമ്പരപ്പെടുത്തിയ തിക്താനുഭവങ്ങൾ പങ്കുവയ്ക്കുക എന്നതായിരുന്നു ടാസ്ക്.

dhanya shares her life struggle in bigg boss
Author
Kochi, First Published Jul 1, 2022, 1:32 PM IST

ബി​ഗ് ബോസ് സീസൺ(Bigg Boss) നാലിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ധന്യ. ആദ്യമൊന്നും വീട്ടിൽ സജീവമല്ലായിരുന്ന താരം ഇപ്പോൾ ഫൈനൽ സിക്സിൽ എത്തി നിൽക്കുകയാണ്. ഷോ തുടങ്ങിയ സമയത്ത് സെൽഫി ടാസ്കിൽ തന്റെ പ്രശ്നങ്ങളെ കുറിച്ചെല്ലാം ധന്യ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ പണത്തിന്റെ വിലയെ കുറിച്ച് മനസ്സ് തുറക്കുകയാണ് ധന്യ. 

ധന്യയുടെ വാക്കുകൾ ഇങ്ങനെ

പപ്പയും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബമാണ് എന്റേത്. അച്ഛന് ബിസിനസ് ഉണ്ടായിരുന്നു. അത് പൊട്ടി കുറേ പ്രശ്നങ്ങൾ ഉണ്ടായി. ആ കാര്യങ്ങളൊക്കെ കുട്ടിക്കാലത്ത് കണ്ടാ ഞാൻ വളർന്നത്. റബ്ബർ ഉണ്ടായിരുന്നു. അതിൽ നിന്നും കിട്ടുന്ന ലാഭം കൊണ്ട് ഞങ്ങൾ വളർന്നു. അതുകൊണ്ട് ഒത്തിരി ആർഭാടമായിട്ടുള്ള ലൈഫൊന്നും ആയിരുന്നില്ല എന്റേത്. അങ്ങനെ ഡാൻസ് കളിക്കാൻ പോകുന്ന ട്രൂപ്പിൽ നിന്നൊക്കെ കാശ് കിട്ടാറായി. അതിൽ നിന്നും ചെറിയ തുക ഞാൻ സൂക്ഷിച്ച് വയ്ക്കുമായിരുന്നു. കോളേജിൽ എത്തിയപ്പോഴാണ് മോഡലിംഗ് തുടങ്ങിയത്. അതെനിക്ക് വളരെ പ്രയോജനകരമായി. ആ കാശ് വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു. അതെല്ലാം കഴിഞ്ഞിട്ട് മാത്രമെ ഞാൻ എന്റെ കാര്യങ്ങൾ നോക്കാറുണ്ടായിരുന്നുള്ളൂ. സിനിമകളൊക്കെ ചെയ്തപ്പോൾ ഞാൻ ഒരുപാട് സമ്പാദിച്ച് കൂട്ടിയെന്ന് എല്ലാവരും കരുതി. പക്ഷേ ഒന്നുമില്ല. നല്ലൊരു തുക ലോൺ എടുത്താണ് പപ്പ എന്റെ കല്യാണം നടത്തിയത്. അത്രയും വലിയ കടമൊന്നും മുമ്പ് പപ്പ എടുത്തിട്ടുണ്ടായിരുന്നില്ല. കുഞ്ഞ് ജനിച്ചതിന് പിന്നാലെ ജോണിന്റെ ബിസിനസും പൊട്ടിപ്പൊളിഞ്ഞു. എന്റെ കുടുംബമായി കണ്ട് ആഭരണങ്ങളൊക്കെ അവർക്ക് കൊടുത്തു. അതെല്ലാം കഴിഞ്ഞപ്പോൾ അവരുടെ ബിസിനസ് കംപ്ലീറ്റ് പൊട്ടി. അതിനുള്ള കാരണം ഞാൻ ആണെന്നാണ് പലരും പറഞ്ഞത്. മീഡിയ കംപ്ലീറ്റ് പോയിന്റ് ഔട്ട് ചെയ്തത് എന്നെ ആയിരുന്നു. ബിസിനസിന്റെ വീഴ്ചയ്ക്ക് കാരണം ഞാനാണെന്ന് വരെ ചിലർ എഴുതി. ആ സമയത്ത് ഒരുരൂപ പോലും എന്റെ കയ്യിലില്ല. പിന്നീട് ഞാനും ജോണും സീരിയലിലും പ്രോഗ്രാമുകളും ചെയ്താണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. കടവും കടത്തിന്റെ കൂടും ആയിരുന്നു. ഇപ്പോ ഞാൻ ഇവിടെ നിൽക്കുന്നുണ്ടെങ്കിലും അത് ജീവിക്കാൻ വേണ്ടിയാണ്. ഇതൊക്കെ തന്നെയാണ് എന്റെ ജീവിതം.

Bigg Boss : 'ഉമ്മ നിൽക്കുന്ന വീട്ടിൽ നിന്നും തരുന്ന ഡ്രെസ് ആണ് ഞാൻ ഇടാറ്': മനസ്സ് തുറന്ന് റിയാസ്

പണത്തിന്റെ വിലയെ പറ്റി മത്സരാർത്ഥികൾ

മനുഷ്യരുടെ ജീവതത്തിൽ പണത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. അതിസമ്പന്നരായി ജീവിക്കണമെന്ന് ആ​ഗ്രഹിച്ചിട്ടില്ലെങ്കിൽ പോലും അടിസ്ഥാനപരമായി ഈ ആധുനിക സമൂഹത്തിൽ ഒപ്പമുള്ളവരുമായി മാന്യമായി ജീവിക്കണമെന്ന് ആ​ഗ്രഹിക്കാത്തവരായി ആരും ഇല്ല. ജീവിതത്തിന്റെ പല മുഹൂർത്തങ്ങളിലും പണത്തിന്റെ അപര്യാപ്തത മൂലം തൃപ്തികരമായ ജീവിതം നയിക്കാൻ നിങ്ങൾക്ക് കഴിയാതെ വരികയോ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയോ ചെയ്തിട്ടുണ്ടാകാം. അത്തരത്തിൽ മത്സരാർത്ഥികളെ നൊമ്പരപ്പെടുത്തിയ തിക്താനുഭവങ്ങൾ പങ്കുവയ്ക്കുക എന്നതായിരുന്നു ടാസ്ക്. പിന്നാലെ ആറ് പേരും അവരവരുടെ ജീവിതത്തിലെ നൊമ്പരാനുഭവങ്ങൾ പങ്കുവച്ചു. 

Follow Us:
Download App:
  • android
  • ios