ബിഗ് ബോസ് വീട്ടിൽ ശക്തമായ മത്സരാർത്ഥിയായി വളർന്ന് വന്ന ആളാണ് ഡിംപൽ ഭാൽ. തന്റെ നിലപാടുകൾക്കൊണ്ടും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ കൊണ്ടും പ്രേക്ഷകപ്രിയം നേടാൻ താരത്തിന് കഴിഞ്ഞിരുന്നു.
ബിഗ് ബോസ് വീട്ടിൽ ശക്തമായ മത്സരാർത്ഥിയായി വളർന്ന് വന്ന ആളാണ് ഡിംപൽ ഭാൽ. തന്റെ നിലപാടുകൾക്കൊണ്ടും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ കൊണ്ടും പ്രേക്ഷകപ്രിയം നേടാൻ താരത്തിന് കഴിഞ്ഞിരുന്നു.
പിന്നീട് വീട്ടിൽ ഡിംപലിനെതിരെ വന്ന ആരോപണങ്ങളിൽ മിഷേൽ പറഞ്ഞത് വിശ്വസിക്കാനോ, ഡിംപലിനൊപ്പം നിൽക്കാനോ മത്സരാർത്ഥികൾ ആരും തയ്യാറായിട്ടില്ല. ജൂലിറ്റിന്റെ യൂണിഫോം അവളുടെ അമ്മ വഴി ബിഗ് ബോസ് എത്തിക്കുമെന്നാണ് ഡിംപൽ ഇപ്പോൾ വിശ്വസിക്കുന്നത്. അങ്ങനെ ബിഗ് ബോസ് ഉറപ്പ് നൽകിയതായും ഡിംപൽ ഇടയ്ക്കിടെ പറയുന്നുണ്ട്.
ഈ സാഹചര്യത്തിൽ വ്യത്യസ്ത നിലപാടുകളുമായി നിൽക്കുന്ന ഡിംപലിനൊപ്പം നിൽക്കാനോ തള്ളിപ്പറയാനോ തയ്യാറാകാത്ത മത്സരാർത്ഥി പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ പ്രകടമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കാണാക്കാഴ്ചകളിൽ പുറത്തുവന്ന ദൃശ്യങ്ങളിൽ, വീക്കിലി ടാസ്കിനിടെ സ്വിമ്മിങ് പൂളിന് സമീപം ഇരിക്കുന്ന ഡിംപലും കിടിലം ഫിറോസും അടക്കമുള്ളവരുടെ ചർച്ചയാണ് ശ്രദ്ധേയമാകുന്നത്.

തനിക്ക് ഈ ടാസ്കിന്റെ നിയമം കൃത്യമായി ഇപ്പോഴും മനസിലായിട്ടില്ലെന്നും, അടുത്ത ടീമിന് ആ അവസരം ലഭിക്കുമ്പോഴാകും അത് ചിപ്പോൾ തിരിച്ചറിയുകയെന്നും ഡിംപൽ പറയുന്നു. അതുകൊണ്ട് എന്താണെന്ന് തനിക്ക് വ്യക്തമാക്കി തരാമോ എന്നും ഡിംപൽ കാമറയിൽ നോക്കി പറയുന്നുണ്ട്.
എന്നാൽ എന്തിനാണ് താൻ കാമറ നോക്കി സംസാരിക്കുന്നതെന്ന് കിടിലം ഫിറോസ് ചോദിക്കുന്നു. ബിഗ് ബോസിനോടാണ്, അതിലെ ആളുകളോടാണ് സംസാരിക്കുന്നത് ഡിംപൽ പറയുന്നു. കാമറ മാത്രമാണ് എന്നെ കേൾക്കുന്നതെന്നും ഡിംപൽ പറഞ്ഞപ്പോൾ, അത് ജനങ്ങളാണെന്ന് കിടിലം ഫിറോസ് പറഞ്ഞു. എന്റെ ബുദ്ധിയും ഉള്ളിൽ നടക്കുന്ന കാര്യങ്ങളും നിങ്ങൾക്കറിയില്ല. എന്നെ മുൻധാരണയോടെ അളക്കരുതെന്ന് ഡിംപൽ പറഞ്ഞു. താൻ തീർത്തും വ്യത്യസ്തമാണെന്നും അവർ കൂട്ടിച്ചേർത്തു.
