സീസൺ അഞ്ചിൽ ആദ്യമായി ഡബിൾ എവിക്ഷനാണ് നടക്കുന്നത്.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് രസകരമായ മുഹൂർത്തകളും തർക്കങ്ങളും ടാസ്കുകളും ഒക്കെയായി മുന്നോട്ട് പോകുകയാണ്. ഓരോ ബിബി സീസണിലും പ്രേക്ഷകരും മത്സരാർത്ഥികളും ഭയക്കുന്ന ഘട്ടമാണ് എവിക്ഷൻ. അപ്രതീക്ഷിതമായായിരിക്കും പലപ്പോഴും മത്സരാർത്ഥികൾ ബിബി വീട്ടിൽ നിന്നും പുറത്താകുക. സീസൺ അ‍ഞ്ചിൽ ഇതുവരെ എവിക്ഷനിലൂടെ പുറത്തായത് രണ്ട് പേരാണ്. എയ്ഞ്ചലിൻ, ​ഗോപിക എന്നിവരാണ് അവർ. ഇന്നിതാ ബിബി ഹൗസിൽ മറ്റൊരു എലിമിനേഷൻ നടക്കുകയാണ്. 

ഇത്തവണത്തെ എലിമിനേഷന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സീസൺ അഞ്ചിൽ ആദ്യമായി ഡബിൾ എവിക്ഷനാണ് നടക്കുന്നത്. ഇതിന്റെ പ്രമോ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അഖിൽ, സാ​ഗർ, ദേവു, മനീഷ, അഞ്ജൂസ്, ഷിജു, ജുനൈസ്, നാദിറ എന്നിവരാണ് ഇത്തവണ എവിഷനിൽ വന്നത്. ഇസ്റ്റർ ദിനത്തിലെ പ്രശ്നങ്ങൾ കാരണം അഖിൽ മാരാർ, സാ​ഗർ എന്നിവർ ഡയറക്ട് നോമിനേഷനിൽ വന്നവരാണ്. 

കഴിഞ്ഞ ദിവസത്തെ പോലെ മോഹന്‍ലാല്‍ ജപ്പാനില്‍ നിന്നും സൂം കാളിലൂടെ ആകും മത്സരാര്‍ത്ഥികളുമായി സംവദിക്കുക. അതേസമയം, പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി അനു ജോസഫ് ഇന്നലെ ബിബി ഹൌസില്‍ പ്രവേശിച്ചു കഴിഞ്ഞു. 'പ്ലാനിംഗ് ഒന്നും ഇല്ല സര്‍. എന്താണ് അവിടെ നടക്കാന്‍ പോകുന്നതെന്ന് അറിയില്ല. സിറ്റുവേഷനുകള്‍ മാറിമറിഞ്ഞ് വരും. എനിക്ക് വരുന്ന മാറ്റങ്ങളൊന്നും പ്രെഡിക്ട് ചെയ്യാന്‍ പറ്റില്ല. എല്ലാവര്‍ക്കും ശരിയായ മറുപടി കൊടുക്കണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്', എന്നാണ് അനു കഴിഞ്ഞ ദിവസം മോഹന്‍ലാലിനോട് പറഞ്ഞത്. ബി​ഗ് ബോസ് സീസൺ അ‍ഞ്ചിലെ മൂന്നാമത്തെ വൈൽഡ് കാർഡ് എൻട്രിയാണ് അനു ജോസഫ്. ആദ്യത്തേത് ഹനാൻ ആണ്. പക്ഷേ ഒരാഴ്ച പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഷോയിൽ നിന്നും ഹനാന് പുറത്തു പോകേണ്ടി വന്നു. രണ്ടാമത് വന്നത് സംവിധായകൻ ഒമർ ലുലു ആണ്.

'അച്ഛനാകാന്‍ ആഗ്രഹമുണ്ട്, പക്ഷേ ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ല'; സല്‍മാന്‍ ഖാന്‍