ബിഗ് ബോസിൽ രണ്ടാം വീക്കിലി ടാസ്ക് 'പൊന്ന് വിളയും മണ്ണ്' ഏറെ രസകരമാണ്. ആക്ടിവിറ്റി ഏരിയയിൽ സെറ്റ് ചെയ്തിട്ടുള്ള കളിമൺ കൂനയിൽ നിന്ന് മണ്ണ് ശേഖരിച്ച് കരകൌശല ഉൽപ്പന്നങ്ങൾ നിർമിക്കുന്നതാണ് ടാസ്ക്. എന്നാൽ ഇതിനിടയിൽ അവിടെ നിന്ന് ലഭിക്കാനിടിയുള്ള രത്നങ്ങൾ തൊഴിലാളികൾക്ക് സ്വന്തമാക്കാൻ സാധിക്കും. എന്നാൽ ഈ മണ്ണ് ശേഖരിക്കുന്ന ഇടത്തേക്ക് പ്രവേശിക്കാൻ ക്യാപ്റ്റൻ പാസ് അനുവദിക്കണം. ഈ പാസ് നിയമപാലകരായി നിർത്തിയിരിക്കുന്ന മൂന്നുപേർ പരിശോധിച്ച ശേഷമായിരിക്കും അകത്തേക്ക് കടത്തി വിടുക.

തിരികെ വരുമ്പോൾ പരിശോധന നടത്തി കളവ് നടന്നുവെന്ന് തെളിഞ്ഞാൽ ശിക്ഷിക്കാമെന്നു ഗെയിം പ്ലാനിൽ പറയുന്നുണ്ട്. ഈ ഗെയിമിന്റെ ഭാഗമായി നിയമപാലകരായി ബിഗ് ബോസ് തെരഞ്ഞെടുത്തത്. ഇവർക്കിടയിൽ കഴിഞ്ഞ ദിവസം തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. റംസാനും സജിനയും നേർക്കുനേർ വരുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഏഷ്യാനെറ്റ് പ്രൊമോ വീഡിയോയിയലൂടെ പുറത്തുവിട്ടത്.

'നിനക്ക് നാണമില്ലേടാ... ഒരു പെണ്ണിനടുത്ത് ഇങ്ങനെ വന്ന് നിൽക്കാൻ എന്നാണ് സജിന ചോദിക്കുന്നത്. എന്നാൽ മാന്യമായി സംസാരിക്കാൻ പറഞ്ഞതാണോ തെറ്റ് എന്നാണ് റംസാൻ ചോദിക്കുന്നത്. പ്രായത്തിന്റെ കുറവണെങ്കിൽ അത് നിനക്ക് തെറ്റിയെന്നും റംസാൻ സജിനയോട് പറയുന്നത് കേൾക്കാം. പോയിന്റ് പങ്കുവയ്ക്കലുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. തർക്കത്തോടെ ഈ പ്രശ്നങ്ങൾ തീരുന്നില്ല. റംസാനും സജിനയും തമ്മിൽ പോയിന്റ് വീതംവയ്പ്പ് നടക്കുന്നതിനിടെയുള്ള തർക്കമാണ് ഇരുവരുടെയും വാക്പോരിലേക്കെത്തിയത്. ഇക്കാര്യത്തിൽ ബിഗ് ബോസിനോട് പരാതി പറഞ്ഞ്, മറുപടി തരുമെന്ന പ്രതീക്ഷയിലാണ് സജിന.