അടുത്താഴ്ചത്തെ ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കേണ്ടവരെ തെരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു ഇന്നലെ ജയിൽ നോമിനേഷന് വേണ്ടി മത്സരാർത്ഥികൾ ഒരുങ്ങിയത്.

ലയാളം ബി​ഗ് ബോസ് സീസൺ മൂന്ന് സംഭവ ബഹുലമായ മുഹൂർത്തങ്ങളുമായി മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ദിവസം വലിയ രീതിയിലുള്ള വാക്കു തർക്കങ്ങളാണ് നടന്നത്. ജയിൽ നോമിനേഷനുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പിന്നാലെ വിഷയത്തിൽ ബി​ഗ് ബോസ് ഇടപെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തർക്കങ്ങൾക്കൊടുവിൽ സജിനയും ഫിറോസും തമ്മിൽ നടത്തിയ സംഭാഷണമാണ് ശ്രദ്ധനേടുന്നത്. 

'നിലപാടില്ലാത്ത കള്ളം പറയുന്ന പതിമൂന്ന് പേരുടെ മുന്നിൽ തോറ്റാല്‍ ജീവിതത്തില്‍ പിന്നെ നമുക്ക് ജയിക്കാന്‍ സമയം കിട്ടില്ല. നട്ടെല്ലിന് പകരം വാഴപിണ്ടികളുമായി നടക്കുന്ന ടീമുകളാണ്. അവരുടെ മുന്നില്‍ ഒരിക്കലും തോൽക്കരുത്. നിന്‍റെ കണ്ണില്‍ നിന്നും വീഴുന്ന ഓരോ കണ്ണീരും അവരുടെ ചിരിക്ക് കാരണമാകും. ക്യാപ്റ്റനെന്ന് പറഞ്ഞ് ഒരുത്തനുണ്ടല്ലോ മണിയൻ. അവന്‍ പോലും നട്ടെല്ലില്ലാത്ത വാഴപിണ്ടിയാണ്. നിലപാടുകൾ മാറ്റി കൊണ്ടേയിരിക്കുന്നു. കാര്യങ്ങൾ കറക്കി തിരിച്ച് വേറെ രീതിയില്‍ കൊണ്ടേത്തിക്കുന്നു. അങ്ങനെ ഉള്ളവരുടെ മുന്നില്‍ നമ്മള്‍ കരയാന്‍ പാടില്ല. ആ കണ്ണീര്‍ തുള്ളികള്‍ അവര്‍ അര്‍ഹിക്കുന്നില്ല. നമ്മള്‍ സ്ത്രീകളെ ബഹുമാനിക്കത്തെ ഉള്ളൂ. നോബി പോലും നിന്നെ തെറിവിളിച്ചിട്ട് മാന്യതയുടെ കുപ്പായം ഇട്ടോണ്ടിരിക്കുന്നു. സ്ത്രീകളെ ബഹുമാനിക്കേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയാം. അത് ആരേയും ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല', എന്നാണ് ഫിറോസ് സജിനയോട് പറഞ്ഞത്. 

അടുത്താഴ്ചത്തെ ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കേണ്ടവരെ തെരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു ഇന്നലെ ജയിൽ നോമിനേഷന് വേണ്ടി മത്സരാർത്ഥികൾ ഒരുങ്ങിയത്. എന്നാൽ ഓരോരുത്തരായി അവരുടേതായ അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ പൊളി ഫിറോസ് ഇടയിൽ കയറുകയും പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുകയുമായിരുന്നു. പിന്നാലെ മറ്റ് മത്സരാർത്ഥികൾ എല്ലാവരും ഫിറോസിനെതിരെ തിരിഞ്ഞു.