ശൈത്യ സന്തോഷ്, മുൻഷി രഞ്ജിത്, ജിസേൽ തക്രാൽ, രേണു സുധി, നെവിൻ ജോർജ്, ആര്യൻ കദൂരിയ, സരിക കെബി, അനുമോൾ ആർഎസ് എന്നിവരാണ് ആദ്യ വീക്കിലെ എലിമിനേഷനിലുള്ളത്
ബിഗ് ബോസ് മലയാളം സീസൺ 7 ൽ വീക്കെന്റ് എപ്പിസോഡുകൾ എത്തിയിരിക്കുകയാണ്. ആരാധകരും മത്സരാർത്ഥികളും ആകാംക്ഷയോടെയാണ് ലാലേട്ടന്റെ വരവിനായി കാത്തിരിക്കുന്നതെങ്കിലും എല്ലാത്തിനുമൊടുവിൽ കൂട്ടത്തിൽ ഒരാൾ പുറത്ത് പോകുമെന്ന ഭയം എല്ലാവരുടെയും ഉള്ളിലുണ്ട്. 19 മത്സരാർഥികളിൽ നിന്ന് 8 പേരാണ് ഇത്തവണ നോമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നത്.
ശൈത്യ സന്തോഷ്, മുൻഷി രഞ്ജിത്, ജിസേൽ തക്രാൽ, രേണു സുധി, നെവിൻ ജോർജ്, ആര്യൻ കദൂരിയ, സരിക കെബി, അനുമോൾ ആർഎസ് എന്നിവരാണ് ആദ്യ വീക്കിലെ എലിമിനേഷനിലുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയത് ശൈത്യക്കായിരുന്നു. 6 വോട്ടുകൾ. പിന്നാലെ 5 വോട്ടുകളോടെ മുൻഷി രഞ്ജിത്തും 4 വോട്ടുകളോടെ രേണു, നെവിന്‍, ജിസേൽ എന്നിവരും 3 വോട്ടുകളോടെ ആര്യനും 2 വോട്ടുകളോടെ അനുമോള്‍, സരിക കെബി എന്നിവരുമുണ്ട്.
മുൻഷി രഞ്ജിത്തും ശൈത്യയുമാണ് പ്രേക്ഷകരുടെ എവിക്ഷൻ ലിസ്റ്റിൽ മുൻപതിയിലുള്ളവർ. ഇവർ രണ്ടുപേരും ഹൗസിൽ അത്ര ആക്റ്റീവ് അല്ലെന്ന് തുടക്കം മുതലേ കേൾക്കുന്നുണ്ട്. മുൻഷി ഇതുവരെ കളിയുടെ ട്രാക്കിൽ എത്തിയിട്ടില്ലെന്നും മറ്റുള്ള മത്സരാർത്ഥികൾക്കൊപ്പം കളിച്ചെത്താൻ മുൻഷിക്ക് ആവില്ലെന്നും ഹൗസിനകത്തുള്ളവരും പുറത്തുള്ളവരും ഒരുപോലെ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം ഒരു വക്കീൽ ആയിട്ട് പോലും തന്റെ നിലപാടുകൾ കൃത്യമായി പറയാൻ ശൈത്യക്ക് ആവുന്നില്ലെന്നാണ് പ്രേക്ഷകരുടെ പൊതു അഭിപ്രായം.എന്തായാലും ഇവരിൽ ഒരാൾ ഇന്ന് ബിഗ് ബോസ് ഹൗസിനോട് വിടപറയുമെന്നാണ് സൂചന. എന്നാൽ ഇവരിൽ ആരെന്ന് ഇന്നത്തെ എപ്പിസോഡ് കണ്ടാൽ മാത്രാമേ ഉറപ്പിക്കാനാവൂ.
മത്സരാർത്ഥികളെ കാണാൻ ഇന്നലെ ലാലേട്ടൻ എത്തിയിരുന്നു. ഓമനപ്പേര് ടാസ്ക് വൾഗർ ആക്കിയതിന് അക്ബറിനും, അതുപോലെ ആദ്യ വീക്കിൽ നോമിനേഷന് വന്ന വീഡിയോ വീട്ടിൽ നിന്ന് വരും മുൻപേ എടുത്ത് അത് പോസ്റ്റ് ചെയ്തതിന് രേണുവിനും ടാസ്കിൽ നന്നായി പെർഫോം ചെയ്യാത്ത മറ്റ് മത്സരാർത്ഥികൾക്കുമെല്ലാം ലാലേട്ടൻ ഏഴിന്റെ പണി കൊടുത്താണ് മടങ്ങിയത്. ഇന്നത്തെ എപ്പിസോഡിൽ ആണ് ഹൗസിൽ നിന്ന് ആരായിരിക്കും പുറത്ത് പോകുക എന്ന് പ്രേക്ഷകർക്ക് അറിയാനാവുക. ആരായിരിക്കും ആദ്യ എവിക്ഷനിലൂടെ ബിഗ് ബോസ് ഹൗസിന് പുറത്തെത്തുക? കാത്തിരുന്ന് കാണാം.



