മറ്റെല്ലാ മത്സരാര്‍ഥികളില്‍ നിന്നും വ്യത്യസ്തമായ എന്‍ട്രിയാണ് ഗബ്രിക്ക് ബിഗ് ബോസ് നല്‍കിയത്

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിക്കാന്‍ ഇനി മൂന്ന് ദിനങ്ങള്‍ കൂടി മാത്രം. ഞായറാഴ്ചയാണ് ഈ സീസണിന്‍റെ ഫിനാലെ. ഗൗരവമുള്ള ടാസ്കുകളും ഗെയിമുകളുമൊക്കെ അവസാനിച്ച ബിഗ് ബോസില്‍ ഈ ദിവസങ്ങളിലെ പ്രധാന വിശേഷം ഇതുവരെ പുറത്തായ മത്സരാര്‍ഥികളുടെ റീ എന്‍ട്രിയാണ്. ഗബ്രിയാണ് ഏറ്റവുമൊടുവില്‍ ഹൗസിലേക്ക് എത്തിയത്.

മറ്റെല്ലാ മത്സരാര്‍ഥികളില്‍ നിന്നും വ്യത്യസ്തമായ എന്‍ട്രിയാണ് ഗബ്രിക്ക് ബിഗ് ബോസ് നല്‍കിയത്. ഹൗസിലെ അംഗങ്ങള്‍ ഉണരുന്നതിന് മുന്‍പ് പ്രധാന വാതിലിലൂടെയായിരുന്നു ഗബ്രിയുടെ എന്‍ട്രി. അടുത്ത സുഹൃത്തായ ജാസ്മിന് ഒരു സര്‍പ്രൈസും ഗബ്രി നല്‍കി. അടുക്കളയില്‍ പോയി നിന്ന് ജാസ്മിനെ ഇതറിയാതെ അവിടേക്ക് വരുത്തുകയായിരുന്നു ഗബ്രി. ഇതിനായി രതീഷ് കുമാറിന്‍റെ സഹായവും തേടി. 

അടുത്ത സുഹൃത്തായ ഗബ്രി എവിക്റ്റ് ആയി പോയ സമയത്തെ തന്‍റെ പ്രയാസത്തെക്കുറിച്ച് പിന്നീട് ജാസ്മിന്‍ ഗബ്രിയോട് പറഞ്ഞു. തനിക്ക് തോന്നിയ ഒറ്റപ്പെടലിനെക്കുറിച്ചാണ് ജാസ്മിന്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അത് പുറത്തുള്ള പ്രേക്ഷകര്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ഗബ്രി പ്രതികരിച്ചു. ഇവിടെയുള്ള പല കാര്യങ്ങളും പ്രേക്ഷകരെ സംബന്ധിച്ച് ക്രിഞ്ച് ആണ്. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെയാണ് അത്. ഇവിടെയുള്ള മറ്റ് മത്സരാര്‍ഥികള്‍ക്ക് പിന്നെയും അത് മനസിലാവും. ഇവിടെ കുറച്ച് ദിവസമെങ്കിലും വന്ന് നിന്നാലേ ആ അവസ്ഥ മനസിലാവൂ, ഗബ്രി പറഞ്ഞു.

അതേസമയം ആറ് മത്സരാര്‍ഥികള്‍ മാത്രമാണ് നിലവില്‍ മത്സരത്തില്‍ തുടരുന്നത്. ഇത് ഫൈനല്‍ 5 ആയി ഇന്ന് ചുരുങ്ങും. വോട്ടിംഗില്‍ നിലവില്‍ അഞ്ച് പേര്‍ മാത്രമാണ് ഉള്ളത്.

ALSO READ : 'ഒരു പാർവ്വതിയും രണ്ട് ദേവദാസും'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം