Asianet News MalayalamAsianet News Malayalam

ബിഗ് ബോസില്‍ സംഭവബഹുല പോരാട്ടങ്ങൾ, ആര് വീഴും ആര് വാഴും? ലോഞ്ചിങ്ങിൽ കുതിച്ചുയർന്ന് റേറ്റിം​ഗ്

ഏതൊക്കെ സൗഹൃദങ്ങൾ ഉണ്ടാകും തകരും ലവ് സ്ട്രാറ്റജികൾ വീണ്ടും മൊട്ടിടുമോ എന്നെല്ലാം കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. 

highest rating in bigg boss malayalam season 6 launching event nrn
Author
First Published Mar 21, 2024, 7:59 PM IST

ന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. ഒട്ടനവധി ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോ മലയാളത്തിൽ എത്തിയിട്ട് അധികമായില്ലെങ്കിലും മലയാളികൾക്ക് ബി​ഗ് ബോസ് ഏറെ പ്രിയങ്കരമായി കഴിഞ്ഞു. നിലവിൽ ആറാം സീസൺ ആണ് മലയാളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. മാർച്ച് 10ന് ആരംഭിച്ച ഈ സീസൺ പതിനെട്ട് മത്സരാർത്ഥികളുമായി ജൈത്ര യാത്ര തുടരുകയാണ്. പ്രേക്ഷക പ്രശംസയോടെ ഷോ മുന്നേറുന്നതിനിടെ ലോഞ്ചിം​ഗ് എപ്പിസോഡിന്റെ റേറ്റിം​ഗ് പുറത്തുവരിയാണ് ഇപ്പോൾ. 

ഒരു ലോഞ്ച് ഈവന്‍റിന് കിട്ടാവുന്ന ഏറ്റവും മികച്ച റേറ്റിംഗ് ആണ് ഇത്തവണ ബിഗ് ബോസ് സീസണ്‍ ആറിന് ലഭിച്ചിരിക്കുന്നത്. 12.5 ആണ് ടിവിആർ. ബി​ഗ് ബോസ് സീസൺ അഞ്ച് അവസാനിച്ചപ്പോൾ മുതൽ പുതിയ സീസണായി കാത്തിരിക്കുക ആയിരുന്നു പ്രേക്ഷകർ. അതിന് ലഭിച്ച ഏറ്റവും വലിയ സമ്മാനം തന്നെയാണ് ഈ റേറ്റിങ്ങും. വരും ദിവസങ്ങളിലും ഈ റേറ്റിം​ഗ് തുടരാനാണ് സാധ്യത. പ്രത്യേകിച്ച് വീക്കെൻഡ് എപ്പിസോഡുകൾക്ക്. 

നിലവിൽ ബി​ഗ് ബോസ് മലയാളം സീസൺ 6 രണ്ടാം വാരത്തിന്റെ പകുതിയിൽ എത്തിനിൽക്കുകയാണ്. ഇതിനോടകം പലരും പ്രേക്ഷക പ്രിയം നേടി കഴിഞ്ഞു. എന്നാൽ മറ്റു ചിലർ നെ​ഗറ്റീവും നേടിയിട്ടുണ്ട്. നിലവിൽ പതിനെട്ട് മത്സരാർത്ഥികളാണ് ഷോയിൽ ഉള്ളത്. രതീഷ് കുമാർ ആയിരുന്നു ഷോയിൽ നിന്നും എലിമിനേറ്റ് ആയ ആദ്യ വ്യക്തി.

വാപ്പ ആശുപത്രിയിൽ, 'എന്റെ കയ്യീന്ന് പോയി,തെറ്റായിട്ടാണ് പുറത്ത് പോകുന്നത്'; പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ഇപ്പോൾ ഷോയിൽ നടന്നു കൊണ്ടിരിക്കുന്നത്. എന്തിനും ഏതിനും വാശിയും തർക്കങ്ങളുമാണ് മത്സരാർത്ഥികളുടെ പ്രധാന വിനോദം. ഇത് മാറ്റിപ്പിടിക്കാൻ ഉള്ള ശ്രമങ്ങളും ബി​ഗ് ബോസ് വീട്ടിൽ നടക്കുന്നുണ്ട്. ഇതിനോടകം പല ​ഗ്രൂപ്പുകളും  ഫോം ചെയ്ത് കഴിഞ്ഞു. ചിലർ ഒറ്റയ്ക്കും കളിക്കുന്നുണ്ട്. എന്നാൽ ഇതിൽ രണ്ടിലും പെടാതെ ഇപ്പോഴും ഷോ എന്താണ് എന്ന് പോലും മനസിലാകാത്ത കുറച്ചു പേരും ഇക്കൂട്ടത്തിൽ ഉണ്ട്. ഇവരിൽ ചിലർ ആ ആഴ്ച പുറത്ത് പോകാനും ചാൻസ് ഏറെയാണ്. എന്തായാലും വരും നാളുകളിൽ ഏതൊക്കെ സൗഹൃദങ്ങൾ ഉണ്ടാകും തകരും ലവ് സ്ട്രാറ്റജികൾ വീണ്ടും മൊട്ടിടുമോ എന്നെല്ലാം കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. 

Follow Us:
Download App:
  • android
  • ios