ഓ​ഗസ്റ്റ് 28ന് റിലീസ് ചെയ്ത ചിത്രമാണ് ഹൃദയപൂർവ്വം.

മോഹൻലാൽ നായികനായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ഹൃദയപൂർവ്വം എന്ന ചിത്രത്തിലെ പുതിയ ​ലിറിക് വീഡിയോ റിലീസ് ചെയ്തു. ജസ്റ്റിൻ പ്രഭാകർ സം​ഗീതം ഒരുക്കിയ കരയാതെ.. എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ബൽറാം ആണ്. മനു മഞ്ജിത്തിന്റേതാണ് വരികൾ. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ഹൃദയപൂർവ്വം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ഓ​ഗസ്റ്റ് 28ന് റിലീസ് ചെയ്ത ചിത്രമാണ് ഹൃദയപൂർവ്വം. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും മോഹ​ൻലാലും ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ യുഎസ്പി. ഒടുവിൽ തിയറ്ററിൽ എത്തിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം റിലീസ് ചെയ്ത് ഇതുവരെ 66.5 കോടി രൂപയാണ് ഹൃദയപൂർവ്വം നേടിയിരിക്കുന്നത്. ആ​ഗോള ബോക്സ് ഓഫീസ് കളക്ഷനാണിത്.

ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒരുമിച്ചിരുന്നു. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിൽ ഒടുവിൽ എത്തിയത്.

Karayathe Lyrical Video - Hridayapoorvam | Mohanlal | Sathyan Anthikad | Justin Prabhakaran

സത്യൻ അന്തിക്കാടിന്‍റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും 'ഹൃദയപൂര്‍വ്വ'ത്തിനുണ്ട്. ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. നവാഗതനായ ടി പി സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായിയായിട്ടുള്ളത്. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ഗാനരചന: മനു മഞ്ജിത്ത്, സംഗീതം: ജസ്റ്റിൻ പ്രഭാകർ, കലാസംവിധാനം: പ്രശാന്ത് നാരായണൻ, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂം: സമീറ സനീഷ്, സഹ സംവിധായകർ: ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ: ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, സ്റ്റിൽസ്: അമൽ സി സദർ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്