ബിഗ് ബോസ് താരം ലക്ഷ്‍മിയെ കുറിച്ച് സായ് കൃഷ്‍ണ.
ബിഗ്ബോസ് മലയാളം സീസൺ 7 ൽ വൈൽഡ് കാർഡ് എൻട്രിയായെത്തിയ താരമാണ് മോഡലും ഇൻഫ്ളുവൻസറുമായ വേദലക്ഷ്മി. കഴിഞ്ഞ ദിവസം നടന്ന എവിക്ഷനിലാണ് വേദലക്ഷ്മി പുറത്തായത്. വേദലക്ഷ്മിയുടെ മകനെ ബിഗ്ബോസിനുള്ളിൽ മനപൂർവം കയറ്റിയില്ല എന്നാരോപിച്ച് സഹോദരനും ഭർത്താവുമടക്കം രംഗത്തു വന്നിരുന്നു. ലക്ഷ്മിയും ഭർത്താവും വിവാഹമോചനത്തിന് തയ്യാറെടുക്കുന്നതിനാൽ ചില നിയമപരമായ തടസങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനാലാണ് ലക്ഷ്മിയുടെ കുഞ്ഞിനെ ഹൗസിൽ കയറ്റാതിരുന്നത് എന്നായിരുന്നു അണിയറപ്രവർത്തകർ നൽകിയ വിശദീകരണം.
എന്നാൽ, താൻ സമ്മതം കൊടുത്തിട്ടും കുഞ്ഞിനെ കാണാൻ ലക്ഷ്മിയെ ബിഗ് ബോസ് അനുവദിച്ചില്ലെന്നായിരുന്നു ലക്ഷ്മിയുടെ ഭർത്താവ് അനന്തപത്മനാഭൻ ആരോപിച്ചത്. പുറത്തിറങ്ങിയതിനു ശേഷം ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ചെല്ലാം ലക്ഷ്മി പ്രതികരിച്ചിരുന്നു. തനിക്ക് ഭർത്താവുമായി ഒരു തരത്തിലുള്ള കൊളാബറേഷനും താൽപര്യമില്ലെന്നും പ്രൊട്ടക്ഷൻ ഓർഡർ എടുത്തിട്ടാണ് ഭർത്താവിന്റെ വീട്ടിൽ നിൽക്കുന്നതെന്നും ലക്ഷ്മി പറയുന്നുണ്ട്. ഭർത്താവ് തന്നെക്കുറിച്ച് ഒരു വീഡിയോയും ചെയ്യരുതെന്നുണ്ടായിരുന്നെന്നും ലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞിരുന്നു
ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് യൂട്യൂബർ സായ് കൃഷ്‍ണ. ''ഡിവോഴ്സിനുള്ള നിയമപരമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്നാണ് ലക്ഷ്മി പറഞ്ഞത്. അവർ തമ്മിൽ ഒരു പ്രശ്നവും ഇല്ലെന്നാണ് ലക്ഷ്മിയുടെ ഭർത്താവിന്റെ അവകാശ വാദം. ഭയങ്കര ഹാപ്പിയായി പോകുകയാണെന്നും ബിഗ് ബോസ് ടീം വലിയ വിഷയമുണ്ടാക്കി എന്നതു പോലെയുമൊക്കെയാണ് ഭർത്താവ് പറയുന്നത്. പ്രശസ്തിക്ക് വേണ്ടിയാേ, ഇപ്പോൾ സപ്പോർട്ട് ചെയ്താൽ കേസിൽ നിന്നും കൊടുക്കാനുള്ള പെെസയിൽ നിന്നും ലക്ഷ്മി മാറ്റിത്തരും എന്ന് കരുതിയോ ചെയ്ത കുരുട്ടുബുദ്ധിയാണോ എന്നറിയില്ല. അവനെന്തായാലും തേഞ്ഞൊട്ടി.
ലക്ഷ്മിയുടെ കസിൻ ബ്രദറായ ചെക്കനും എന്തൊക്കെയോ വിളിച്ച് പറഞ്ഞു. വാലും തുമ്പും ഇല്ല. മുഴുവൻ പറഞ്ഞത് ഇട്ടിരുന്നെങ്കിൽ അവൻ എയറിലായേനെ എന്നാണ് മീഡിയക്കാർ എന്നോട് പറഞ്ഞത്. ലക്ഷ്മിയുടെ കസിൻ എന്തൊക്കെയാണ് അടിച്ചു വിട്ടത്'', സായ് കൃഷ്‍ണ വീഡിയോയിൽ ചോദിച്ചു.
