Asianet News MalayalamAsianet News Malayalam

Bigg Boss S 4 : 'ഇന്നിപ്പോൾ എന്റെ സമയമെത്തി'; എവിക്ഷന് പിന്നാലെ നിമിഷ, പൊട്ടിക്കരഞ്ഞ് ജാസ്മിൻ

എന്തുപറ്റി എന്നാണ് കണ്ടമാത്രയിൽ തന്നെ മോഹൻലാൽ നിമിഷയോട് ചോദിക്കുന്നത്.

jasmin emotionally down after nimisha eliminating in bigg boss
Author
Kochi, First Published May 15, 2022, 10:46 PM IST

ല്ലാവരെയും വിഷമത്തിലാക്കിയാണ് നിമിഷയുടെ എവിക്ഷൻ ബി​ഗ്ബോസ്(Bigg Boss) പ്രഖ്യാപിച്ചത്. ഷോ തുടങ്ങിയതു മുതൽ തുടങ്ങിയതാണ് ജാസ്മിനും നിമിഷയും തമ്മിലുള്ള സൗഹൃദം. അതുകൊണ്ട് തന്നെ വളരെയധികം ഇമോഷണലായ ജാസ്മിനെയാണ് വീട്ടിൽ കാണാനായത്. ഒരിക്കൽ പോയി വീണ്ടും തിരിച്ചുവന്ന ഒരു മത്സരാർത്ഥി ഈ സീസണിൽ കാണില്ലെന്നാണ് മോഹൻലാൽ നിമിഷയെ കുറിച്ച് പറഞ്ഞത്. ഇനിയൊരാൾക്കും ഇങ്ങനെയൊരു അവസരം കിട്ടില്ലെന്നും അതെ ആൾ ബി​ഗ് ബോസ് വീടിന്റെ പടിയിറങ്ങുകയാണെന്നും മോഹൻലാൽ പറഞ്ഞു. 

എന്തുപറ്റി എന്നാണ് കണ്ടമാത്രയിൽ മോഹൻലാൽ നിമിഷയോട് ചോദിക്കുന്നത്. എന്തുപറ്റിയെന്ന് തനിക്കറിയില്ലെന്നും ഞാൻ നന്നായി കളിച്ചുവെന്നാണ് വിശ്വാസമെന്നും നിമിഷ പറയുന്നു. കഴിഞ്ഞ ആഴ്ചയിൽ മുഴങ്ങിക്കേട്ട ശബ്ദമാണ് നിമിഷയുടേത്. ഇവിടുന്ന് പോയി, വീണ്ടും വന്നു ക്യാപ്റ്റനായി ഞങ്ങളെല്ലാം പ്രതീക്ഷകളോടെയാണ് ഇരുന്നതെന്നും മോഹൻലാൽ പറയുന്നു. 

'ഇത്രയും നാൾ ഇവിടെ പിടിച്ചുനിന്നു. ഇന്നിപ്പോൾ എന്റെ സമയമെത്തി. ജാസ്മിൻ തനിച്ചാണല്ലോ എന്നതാണ് എന്റെ വിഷമം എന്നും നിമിഷ പറയുന്നു. എനിക്ക് വേണ്ടിയെങ്കിലും ജാസ്മിൻ ജയിക്കണം' എന്ന് നിമിഷ പറയുന്നു. ശേഷം നിമിഷയുടെ രണ്ടാം വരവിലെ വിശേഷങ്ങൾ ബി​ഗ് ബോസ് പ്രദർശിപ്പിക്കുകയും ചെയ്തു. 

' റിയാസ് കുറ്റബോധം ഒന്നും തോന്നരുത്. ജാസ്മിൻ, എനിക്ക് വേണ്ടി നീ ഇത് ജയിക്കണം. നീ എന്റെ ഫൈറ്ററാണ്. എല്ലാവരും നന്നായി കളിക്കണം. റോൺസൺ ജാസ്മിനെ നോക്കിക്കോളണേ', എന്ന് നിമിഷ പറയുകയും ചെയ്തു. ശേഷം മോഹൻലാൽ നിമിഷയെ യാത്രയാക്കി. 

50ന്‍റെ നിറവിൽ ബി​ഗ് ബോസ്; 'ഞങ്ങളെ സഹിച്ചതിന് നന്ദി' എന്ന് മോഹന്‍ലാലിനോട് മത്സരാര്‍ത്ഥികള്‍

ബി​ഗ് ബോസ് സീസൺ നാല് അൻപതിന്റെ നിറവിൽ. തികച്ചും വ്യത്യസ്തരായ 17 മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയിൽ ഇപ്പോൾ 14പേരാണ് ഇള്ളത്. ഇതിൽ രണ്ട് പേർ പുതുതായി വന്ന മത്സരാർത്ഥികളാണ്. 'ബി​ഗ് ബോസ് നാലിന്റെ യാത്ര ഇന്ന് പകുതി ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. 50 എപ്പിസോഡ്. 17 പേരുമായി തുടങ്ങിയ യാത്രയിൽ കുറച്ചുപേർ പുറത്തേക്കും കുറച്ചു പേര‍്‍ അകത്തേക്കുമായി നിൽക്കുമ്പോൾ, എണ്ണത്തിൽ 14പേർ. ഓരോ ആഴ്ച കഴിയുന്തോറും വ്യക്തതയോടുകൂടിയ ചുവടുവയ്പ്പുകൾ അവരിൽ നമുക്ക് കാണാം. ശരിക്കും പറഞ്ഞാൽ മത്സരത്തിന്റെ വേ​ഗത ഇപ്പോൾ ഒന്നാമത്തെ ​ഗിയറിൽ നിന്നും നാലാമത്തെ ​ഗിയറിൽ, ഫുൾ പവറിൽ മുന്നേറുകയാണ്. വേ​ഗയേറിയ മത്സരം നമുക്കിനി കാണാം'. എന്നാണ് മോഹൻലാൽ ആമുഖത്തിൽ പറഞ്ഞത്. പിന്നാലെ മത്സരാർത്ഥികളെ കാണിക്കുകയും അൻപത് ദിവസം പൂർത്തിയാക്കിയ 12 പേർക്ക് മോഹൻലാൽ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

എല്ലാവർക്കും മധുരം നൽകി കൊണ്ടായിരുന്നു ഷോ തുടങ്ങിയത്. ശേഷം ഓരോരുത്തരോടും അമ്പത് ദിവസത്തെ എക്സ്പീരിയൻസുകൾ മോഹൻലാൽ ചോദിച്ചറിയുകയായിരുന്നു. എവിടെ കൊണ്ടിട്ടാലും ജീവിക്കും എന്നായിരുന്നു സുചിത്രയുടെ മറുപടി. തനിക്കുണ്ടാകുന്ന ഈ​ഗോകൾ എവിടെ ഉണ്ടാുമെന്നും അത് തിരുത്തുന്നത് എങ്ങനെയാണെന്നും താൻ പഠിച്ചെന്നായിരുന്നു ബ്ലെസ്ലി പറഞ്ഞത്. അൻപത് ദിവസം പോയതറിഞ്ഞില്ലെന്ന് അഖിൽ പറഞ്ഞപ്പോൾ ഇതൊരു ടാസ്ക് ആയാണ് എടുത്തിരിക്കുന്നതെന്ന് പറയുകയാണ് ധന്യ. അഭിമാനമെന്നാണ് ദിൽഷ പറയുന്നത്. നല്ലൊരു എക്സ്പീരിയൻസ് എന്ന് റോബിനും പറഞ്ഞു. കൂളാണെന്ന് മനസ്സിലായെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ജാസ്മിൻ തനിക്കൊപ്പം ഉണ്ടാകുമെന്നാണ് നിമിഷ പറഞ്ഞത്. നല്ലതും മോശവുമായ മെമ്മറീസ് ഉണ്ടായെന്നാണ് ജാസ്മിൻ പറഞ്ഞത്. ശേഷം പ്രേക്ഷകരുടെയും താരങ്ങളുടെയും ബി​ഗ് ബോസിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ കാണിക്കുകയും ചെയ്തു. 

ശേഷം വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസും വിനയിയും 12 പേർക്ക് ട്രോഫികൾ കൈമാറുന്ന കാഴ്ചയാണ് കണ്ടത്. വ്യക്തി​ഗത മത്സരത്തിൽ കൂടുതൽ ടാസ്ക് ചെയ്ത റോൺസൺ, ബ്ലെസ്ലി, ജാസ്മിൻ എന്നിവരെ മോഹൻലാൽ അഭിനന്ദിച്ചു. കൂടുതൽ തവണ ജയിലിൽ പോയ ബ്ലെസ്ലിയെ വീണ്ടും അഭിനന്ദിക്കുന്നുവെന്നും മോഹൻലാൽ താമാശരൂപത്തിൽ പറഞ്ഞു. പിന്നാലെ എല്ലാ മത്സരാർത്ഥികളും അൻപത് ദിവസം തങ്ങളെ സഹിച്ചതിന് മോഹൻലാലിന് മത്സരാർത്ഥികൾ നന്ദി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios