ട്രാൻസ്ജെന്റർ കമ്യൂണിറ്റിക്ക് എതിരെ അഭിഷേക് സംസാരിച്ചതിനെ കുറിച്ചാണ് ക്യാപ്റ്റനായ ജാസ്മിൻ ചോദിച്ച ചോ​ദ്യം. ‌

മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായി ബി​ഗ് ബോസ് സീസൺ ആറിൽ പവർ ടീം എന്നൊരു പോഷൻ കൂടി ഉണ്ട്. ഇവർ ആകും ബി​ഗ് ബോസ് വീട്ടിലെ സർവ്വാധികാരികൾ. ഓരോ ആഴ്ചയിലും നിലവിലെ പവർ ടീമിനെ ​ഗെയിം കളിച്ച് തോൽപ്പിച്ച് വേറെ ടീമിന് ആ പദവി ഏറ്റെടുക്കാം. അത്തരത്തിൽ അഞ്ചാം ആഴ്ചയിലെ ടാസ്ക് ആണ് ഇന്ന് നടക്കുന്നത്. ഹോട് സീറ്റ് എന്നാണ് ടാസ്കിന്റെ പേര്. 

മാധ്യമപ്രവർത്തകരും ടീമും തമ്മിലുള്ള ചോദ്യോത്തര രീതിയിലാണ് ​ഗെയിം കടന്നു പോകുന്നത്. ചോദ്യങ്ങൾ ചോദിക്കാൻ എത്തുന്ന മാധ്യമ പ്രവർത്തകർ പവർ ടീം ആണ്. ഇവർക്ക് അഭിമുഖമായി ഓരോ ടീമും വന്നിരിക്കേണ്ടതാണ്. ബസർ അടിക്കുമ്പോൾ പവർ ടീം തന്നിരിക്കുന്ന മൂന്ന് ചോദ്യങ്ങൾ ചോദിക്കണം. ക്യാപ്റ്റന് ടീമുകളോട് അവസാനം ഇഷ്ടമുള്ള ചോദ്യങ്ങൾ ചോദിക്കാം. തങ്ങളുടെ അഭിപ്രായം സ്പഷ്ടമായി കാര്യ കാരണങ്ങളാൽ പറഞ്ഞ ടീമിനെ പവർ ടീം വിജയി ആയി പ്രഖ്യാപിക്കും എന്നതാണ് ടാസ്ക്. 

ആദ്യം ടണൽ ടീം ആണ് വന്നത്(ജാൻമണി, ഋഷി, പൂജ, അഭിഷേക് ശ്രീകുമാർ,ശരണ്യ). ഇതിനിടയിൽ നിലവിലെ പവർ ടീമിൽ നിൽക്കാൻ യോ​ഗ്യത ഇല്ലാത്തവർ ആരെന്ന ചോദ്യത്തിന് ​ഗബ്രി എന്നായിരുന്നു ഇവർ നൽകിയ മറുപടി. ഇത് ചെറിയ തർക്കത്തിന് വഴിവയ്ക്കുകയും ചെയ്തിരുന്നു. ട്രാൻസ്ജെന്റർ കമ്യൂണിറ്റിക്ക് എതിരെ അഭിഷേക് സംസാരിച്ചതിനെ കുറിച്ചാണ് ക്യാപ്റ്റനായ ജാസ്മിൻ ചോദിച്ച ചോ​ദ്യം. ‌ഇതിന് താന്‍ ട്രാന്‍സ് കമ്യൂണിറ്റിയെ മൊത്തത്തില്‍ ഒന്നും പറഞ്ഞില്ലെന്നും ചിലരെ മാത്രമാണ് ഉദ്ദേശിച്ചതെന്നുമാണ് അഭിഷേക് പറഞ്ഞത്. 

വില 10 ലക്ഷം ! ബി​ഗ് ബോസിലെ വാട്ടർ ബോട്ടിൽ റോക്കി വിൽപ്പനയ്ക്ക് വച്ചോ ? സത്യാവസ്ഥ ഇതാ..

"30 ദിവസമായി ഒരുപാട് ആളുകൾ ജീവിച്ച് പോകുന്ന സ്ഥലമാണ് ബി​ഗ് ബോസ്. ഇതുവരെ കമ്യൂണിറ്റി. ട്രാൻസ്ജെന്റർ എന്നൊരു കാര്യം ആരും പറഞ്ഞിട്ടില്ല. ഇവിടെ ജാതിയില്ല മതമില്ല പ്രായമില്ല യോ​ഗ്യതയില്ല ഒന്നുമില്ല. എല്ലാവരും തുല്യരാണ് മനുഷ്യരാണ്. അഭിഷേക് വന്നതിന് ശേഷമാണ് ഇങ്ങനെ ഒരു വേർതിരിവ് വിത്ത് കൊണ്ടിട്ടത്. അതിവിടെ കിടന്ന് മുളയ്ക്കാൻ സമ്മതിക്കില്ല. സംസാരിക്കുമ്പോൾ അയാളെ പറ്റി മനസിലാക്കി സംസാരിക്കണം", എന്നാണ് അഭിഷേകിനോടായി ജാസ്മിൻ പറഞ്ഞത്. ജാസ്മിന്‍റെ വാക്കുകളെ ഹര്‍ഷാരവത്തോടെ ആണ് മറ്റുള്ളവര്‍ സ്വീകരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..