Asianet News MalayalamAsianet News Malayalam

'നീ കേസ് കൊട്', പൊട്ടിത്തെറിച്ച് ജാസ്മിൻ; പെട്ടിയുമെടുത്ത് പോയ്ക്കോളാൻ ജിന്റോ, ഇടപെട്ട് ബി​ഗ് ബോസ്

പലപ്പോഴും പരസ്പരം ഏറ്റുമുട്ടാറുള്ളവരാണ് ജാസ്മിനും ജിന്റോയും.

jasmine jaffar fight with jinto in bigg boss malayalam season 6
Author
First Published Apr 15, 2024, 8:45 AM IST | Last Updated Apr 15, 2024, 8:49 AM IST

ബി​ഗ് ബോസ് മലയാളം സീസൺ ആറ് സംഭവ ബഹുലമായ മുഹൂർത്തങ്ങളുമായി മുന്നോട്ട് പോകുകയാണ്. ചില മത്സരാർത്ഥികൾ തങ്ങളുടെ ​ഗെയിമുകൾ ഇതിനോടകം പുറത്തെടുത്തു എങ്കിലും മറ്റു ചിലർ ഇപ്പോഴും കാണാമാറയത്ത് തന്നെയാണ്. നിലവിൽ വൈൽഡ് കാർഡ് എൻട്രികളെ കൂടി ചേർത്ത് പത്തൊൻപത് മത്സരാർത്ഥികളാണ് ഷോയിൽ ഉള്ളത്. ഇതിൽ പ്രേക്ഷക ശ്രദ്ധനേടിയ രണ്ടുപേരാണ് ജാസ്മിൻ ജാഫറും ജിന്റോയും. 

പലപ്പോഴും പരസ്പരം ഏറ്റുമുട്ടാറുള്ളവരാണ് ജാസ്മിനും ജിന്റോയും. ആറാം വാരം തുടങ്ങുമ്പോഴും ഇരുവരും തർക്കത്തിൽ ആണ് ആരംഭിച്ചിരിക്കുന്നതെന്നാണ് പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. മൈക്ക് ധരിക്കാതെ ​ഗബ്രിയുമായി സംസാരിച്ചിരുന്ന ജാസ്മിനെ ക്യാപ്റ്റൻ കൂടിയായ ജിന്റോ വഴക്ക് പറയുക ആയിരുന്നു. എന്നാൽ ഇത് കേൾക്കാൻ ജാസ്മിൻ കൂട്ടാക്കുന്നില്ല. താൻ പോടോയെന്നും കൊണ്ടുപോയി കേസ് കൊടുക്കാനും ജാസ്മിൻ പറയുന്നുണ്ട്. എന്നാൽ ഇത് വിടാൻ ജിന്റോ തയ്യാറായില്ല. 

പെട്ടിയും എടുത്ത് ബി​ഗ് ബോസിൽ നിന്നും പോകാനും ജിന്റോ ജാസ്മിനോട് പറയുന്നുണ്ട്. ഇത് വലിയ തർക്കത്തിലേക്കാണ് നയിച്ചതെന്ന് പ്രമോയിൽ നിന്നും വ്യക്തമാണ്. അവസാനം ബി​ഗ് ബോസ് തന്നെ ജാസ്മിനോട് മൈക്ക് ധരിക്കാൻ ആവശ്യപ്പെടുക ആയിരുന്നു. ഇത് കേട്ട് ജിന്റോ കളിയാക്കുന്നുമുണ്ട്. പൊതുവില്‍ ജാസ്മിന്‍റെ കാര്യത്തില്‍ ഇടപെടുന്ന ഗബ്രി പ്രമോയില്‍ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കാണാം. 

ഇത് ആദ്യമായല്ല ജാസ്മിനോട് മൈക്ക് ധരിക്കാൻ ബി​ഗ് ബോസ് ആവശ്യപ്പെടുന്നത്. പലപ്പോഴും മൈക്ക് എവിടെ എങ്കിലുമൊക്കെ ഊരി വച്ച് സംസാരിച്ച് നടക്കുന്ന ജാസ്മിന് വാണിങ്ങും കൊടുത്തതാണ്. മോഹൻലാൽ അടക്കം വഴക്ക് പറഞ്ഞതാണെങ്കിലും പലപ്പോഴും ജാസ്മിൻ അത് പാലിക്കുന്നില്ല എന്നത് വ്യക്തമായ കാര്യമാണ്. അതേസമയം, കഴിഞ്ഞ ദിവസം ഗബ്രിയുമായുള്ള ബന്ധത്തെ കുറിച്ച് മോഹന്‍ലാല്‍ ജാസ്മിനോട് ചോദിച്ചിരുന്നു. ഗബ്രിയെ തനിക്ക് ഇഷ്ടമാണെന്നും അത് പ്രണയത്തിലേക്ക് പോകാതിരിക്കാന്‍ മാക്സിമം ശ്രമിക്കുന്നുണ്ടെന്നുമാണ് ജാസ്മിന്‍ പറഞ്ഞത്. 

പണംവാരിക്കൂട്ടി ഫഹദ്; 'ആവേശ'ത്തിമിർപ്പിൽ തിയറ്റർ; 'മാതാപിതാക്കളേ മാപ്പ്' എത്തി

Latest Videos
Follow Us:
Download App:
  • android
  • ios