ഒരു മാരുതി കാറിൽ പത്ത് മത്സരാർത്ഥികളും കയറിയിരിക്കണം. ശേഷം ആരും പുറത്തിറങ്ങാൻ പാടില്ല. ഇത്തരത്തിൽ ടാസ്ക് കഴിയുന്നത് വരെ കാറിൽ ഇരിക്കുന്നവർക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കാം.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ ടിക്കറ്റ് ടു ഫിനാലെ ആണ് നടക്കുന്നത്. ഇതിൽ നൽകുന്ന ടാസ്കിൽ വിജയിച്ച് കയറുന്ന ഒരാൾ നേരിട്ട് ഫിനാലെയിൽ എത്തും. അതുകൊണ്ട് തന്നെ വാശിയേറിയ മത്സരമാണ് മത്സരാർത്ഥികൾ കാഴ്ചവയ്ക്കുന്നത്. കാർണിവൽ എന്നാണ് ഇന്നത്തെ ടാസ്കിന്റെ പേര്. 

ഒരു മാരുതി കാറിൽ പത്ത് മത്സരാർത്ഥികളും കയറിയിരിക്കണം. ശേഷം ആരും പുറത്തിറങ്ങാൻ പാടില്ല. ഇത്തരത്തിൽ ടാസ്ക് കഴിയുന്നത് വരെ കാറിൽ ഇരിക്കുന്നവർക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കാം. ഈ ടാസ്കിൽ നിന്നും ആദ്യം ഷിജു, വിഷ്ണു, മാരാർ എന്നിവർ ഔട്ട് ആയിരുന്നു. ഒടുവിൽ അവശേഷിച്ചത് ശോഭ, സെറീന, ജുനൈസ്, റിനോഷ്, നാദിറ എന്നിവരാണ്. 

ഇതിൽ, ഉറക്കം വന്നപ്പോൾ എല്ലാവരും പോയിന്റ് ഡിവൈഡ് ചെയ്ത് ഇറങ്ങി. ആദ്യം റിനോഷും പിന്നാലെ ജുനൈസ്, സെറീന, നാദിറ എന്നിങ്ങനെയാണ് ഇറങ്ങിയത്. ഇവരെല്ലാം തങ്ങളുടെ പോയിന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ പത്ത് പോയിന്റ് കിട്ടിയിട്ടും കാറിൽ നിന്നും ഇറങ്ങാത്ത ശോഭയെ കുറിച്ചാണ് വീട്ടിൽ ചർച്ച നടന്നത്. 

എന്ത് ഷോ ഓഫ് ആണ്. പത്ത് പോയിന്റ് കിട്ടിയതും പോര , എന്നിട്ട് നാടകവും ഷോയും എന്നാണ് ജുനൈസും റിനോഷും കൂടി പറയുന്നത്. ഇതിനിടയിൽ വെസലിൽ ഇന്ന് ശോഭ ആണെന്നും പാത്രം കഴുകാൻ പറയണമെന്നും നാദിറ ഷിജുവിനോട് പറയുന്നുണ്ട്.

ടിക്കറ്റ് ടു ഫിനാലെ ജയിച്ചാലും നാദിറ ഔട്ടാകുമോ ? എങ്കിൽ എന്ത് സംഭവിക്കും ?

"അതോണ്ടല്ലേ ശോഭ ഇറങ്ങാത്തത്. അവൾക്ക് ബുദ്ധിയില്ലെന്നാണോ വിചാരിച്ചത്. അവിടുന്ന് എഴുന്നേറ്റ് കഴിഞ്ഞാൽ പണിയെടുക്കേണ്ടി വരും. ഉരുക്കു വനിത എന്ന് പറഞ്ഞിട്ട് കാര്യമില്ല. മനുഷ്യന് ബുദ്ധിയെന്ന് പറയുന്ന സാധനം ഉണ്ട്", എന്നാണ് ഷിജു പറയുന്നത്. ഒടുവിൽ എല്ലാവരും കൂടി കളിയാക്കുമെന്ന് അറിഞ്ഞതോടെ കാറിൽ നിന്നും ശോഭ ഇറങ്ങുക ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News