വീട്ടില്‍ നിന്ന് അയച്ചുകിട്ടിയ വസ്‍ത്രങ്ങള്‍ കണ്ടപ്പോള്‍ കരഞ്ഞ് മജ്‍സിയ.

ബിഗ് ബോസ് ഓരോ ദിവസവും കഴിയുന്തോറും മത്സരം കടുക്കുകയാണ്. അതിനിടയില്‍ വികാരനിര്‍ഭരമായ രംഗങ്ങളുണ്ടാകാറുണ്ട്. വിവാദങ്ങളുമുണ്ടാകാറുണ്ട്. വീട്ടില്‍ നിന്ന് വസ്‍ത്രം അയച്ചത് കണ്ട് കരയുന്ന മജ്‍സിയയെ ബിഗ് ബോസില്‍ കാണാം. എന്തിനാണ് ഇങ്ങനെ ഡ്രസുകള്‍ വാങ്ങി അയക്കുന്നത് എന്ന് മജ്‍സിയ ചോദിക്കുന്നതും കാണാം. വളരെ വൈകാരിക രംഗവുമായി മാറി ഇത്.

ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ആദ്യ മലയാളി വനിതയാണ് മജ്‍സിയ. ബോഡി ബിൽഡറും പഞ്ചഗുസ്‍തു താരവും ആയ മജ്‍സിയ ബിഗ് ബോസിലെ കരുത്തുറ്റ മത്സരാര്‍ഥിയാണ്. വീട്ടില്‍ നിന്ന് തനിക്ക് വസ്‍ത്രം അയച്ചുതന്നത് കണ്ടിട്ട് കരയുകയാണ് മജ്‍സിയ തനിക്ക് സങ്കടമാകുന്നു, തനിക്ക് ആദ്യമായിട്ടാണ് വീട്ടില്‍ നിന്ന് എന്തെങ്കിലും സാധനങ്ങള്‍ അയച്ചുതരുന്നതെന്നും മജ്‍സിയ പറയുന്നു. വടകരയ്ക്കടുത്ത ഓർക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടിൽ അബ്‍ദുൽ മജീദ് - റസിയ ദമ്പതികളുടെ മകളാണ് മജ്‍സിയ. ഇതാദ്യമായിട്ടാണ് മജ്‍സിയ വികാരഭരിതയാകുന്ന രംഗം ബിഗ് ബോസില്‍ കാണുന്നതും.

ബിഗ് ബോസില്‍ മത്സരിക്കാൻ വന്ന ഒരു ഗെയ്‍മര്‍ തന്നെയാണ് താനെന്നാണ് എപോഴും മജ്‍സിയ പറയാറുള്ളത്.

സ്‍പോര്‍ട്‍സ്‍മാൻ സ്‍പിരിറ്റ് കാട്ടുന്ന ആളാണ് താനെന്നും മജ്‍സിയ പറയാറുണ്ട്.