ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ 24 x 7 സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്. 

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ആരംഭിക്കാൻ ഇനി പത്ത് ദിവസം മാത്രമാണ് ബാക്കി. ആരൊക്കെയാകും ഇത്തവണ മാറ്റുരയ്ക്കുന്നത് എന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ തകൃതിയായി നടക്കുകയാണ്. പലരുടെയും പേരുകൾ ഉയർന്നു കേൾക്കുന്നുമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിപരീതമായി പ്രേക്ഷകരെയും ഇത്തവണ ഷോയിൽ ഭാ​ഗമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നേരത്തെ തന്നെ അണിയറ പ്രവർത്തകർ അറിയിച്ചു കഴിഞ്ഞതാണ്. ഇപ്പോഴിതാ ബി​ഗ് ബോസ് ഫാൻസിനൊരു സർപ്രൈസ് സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ് ഏഷ്യാനെറ്റ്. 

ബിഗ് ബോസ് ഫാൻസിന് നിങ്ങളുടെ പ്രിയ മത്സരാർത്ഥികളെയും മോഹൻലാലിനെയും നേരിട്ട് കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സുപ്പർ ഫാൻ കോണ്ടസ്റ്റ് പ്രമോയും പുറത്തുവന്നിട്ടുണ്ട്. 9633996339 എന്ന നമ്പറിൽ മിസ് കോൾ ചെയ്ത് ഇതിൽ പങ്കാളികൾ ആകാവുന്നതാണ്. ഏർടെൽ നമ്പറിൽ നിന്നായിരിക്കണം മിസ് കോൾ ചെയ്യേണ്ടത്. 

അതേസമയം, ബി​ഗ് ബോസ് സീസൺ 5ന്റെ ​ഗ്രാന്റ് ലോഞ്ചിം​ഗ് തിയതി പുറത്തുവിട്ടുണ്ട്. മാർച്ച് 26ന് ആണ് ടെലിവിഷൻ ചരിത്രത്തില ഏറ്റവും വലിയ റിയാലിറ്റി ഷോയ്ക്ക് തുടക്കം ആകുന്നത്. ഇരുപത്തി ആറിന് രാത്രി ഏഴ് മണി മുതൽ ഉദ്ഘാടന എപ്പിസോഡിന്റെ സംപ്രേക്ഷണം തുടങ്ങും. 

പ്രേക്ഷകര്‍ക്ക് പരിചിതരായ വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന ഒരാളെ പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിപരീതമായി ​നിറയെ സര്‍പ്രൈസുകളാല്‍ സമ്പന്നവുമാണ് ഇത്തവണത്തെ ബിഗ് ബോസ്. മോഹൻലാൽ തന്നെയാകും ഇത്തവണയും ഷോയുടെ മുഖമാകുക. അതേസമയം, ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ 24 x 7 സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്. 

'ഞാൻ മമ്മൂക്കയെക്കാൾ ചെറുപ്പം, അദ്ദേഹത്തിന്റെ അച്ഛനായി രണ്ട് സിനിമയിൽ അഭിനയിച്ചു': അലൻസിയർ