Asianet News MalayalamAsianet News Malayalam

'ഫിറോസിക്ക വ്യക്തിപരായി ടാര്‍ഗറ്റ് ചെയ്യുന്നു'; മോഹന്‍ലാലിനോട് മണിക്കുട്ടന്‍

"ഫിറോസിക്ക ക്യാപ്റ്റന്‍ അല്ല ഇനി എന്തുതന്നെ ആയാലും പേഴ്സണലി എന്നെ ടാര്‍ഗറ്റ് ചെയ്യാന്‍ ഒരിക്കലും മറക്കാറില്ല.."

manikuttan about kidilam firoz to mohanlal in bigg boss 3
Author
Thiruvananthapuram, First Published Mar 27, 2021, 10:48 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 40 എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ മത്സരം മുറുകുകയാണ്. നാല് എലിമിനേഷനുകള്‍ക്കു ശേഷം അവശേഷിക്കുന്നവരൊക്കെയും ഒരു തരത്തിലല്ലെങ്കില്‍ വേറൊരു തരത്തില്‍ ശക്തരായ മത്സരാര്‍ഥികളാണ് എന്നതാണ് അതിനു കാരണം. കഴിഞ്ഞ വാരം താരതമ്യേന പ്രശ്‍നങ്ങള്‍ കുറവുള്ള ആഴ്ചയായിരുന്നു ബിഗ് ബോസ് വീട്ടില്‍. ക്യാപ്റ്റന്‍ ആയിരുന്ന കിടിലം ഫിറോസിന്‍റെ നയങ്ങളായിരുന്നു അതിനു കാരണം. എന്നാല്‍ ബിഗ് ബോസ് ഹൗസ് 'ഓണവില്ലിന്‍ തമ്പുരു മീട്ടുന്ന' സ്ഥലം ആയിപ്പോയെന്ന് ചില മത്സരാര്‍ഥികള്‍ക്കും മോഹന്‍ലാലിനു തന്നെയും അഭിപ്രായമുണ്ടായിരുന്നു. ഫിറോസിന്‍റെ ക്യാപ്റ്റന്‍സി നന്നായില്ലെന്ന അഭിപ്രായമാണ് ഭൂരിഭാഗം പേരും പങ്കുവച്ചത്. എന്നാല്‍ ഫിറോസ് തന്നെ വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യുന്നതിനെക്കുറിച്ചായിരുന്നു മണിക്കുട്ടന് പറയാനുണ്ടായിരുന്നത്. ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള അഭിപ്രായം മോഹന്‍ലാല്‍ ചോദിച്ചപ്പോഴാണ് മണിക്കുട്ടന്‍ ഇക്കാര്യവും പറഞ്ഞത്.

കിടിലം ഫിറോസിനെക്കുറിച്ച് മണിക്കുട്ടന്‍ പറഞ്ഞത്

"ഫിറോസിക്ക ക്യാപ്റ്റന്‍ അല്ല ഇനി എന്തുതന്നെ ആയാലും പേഴ്സണലി എന്നെ ടാര്‍ഗറ്റ് ചെയ്യാന്‍ ഒരിക്കലും മറക്കാറില്ല. ക്യാപ്റ്റന്‍സി ടാസ്‍കില്‍ ഞാനും കൂടി ഉണ്ടായിരുന്നു. അതുകഴിഞ്ഞ് ഈ കസേരയില്‍ വന്നിരുന്ന് പുള്ളി ആദ്യം പറഞ്ഞ ഡയലോഗ് ഇതാണ്- നിന്‍റെ മനസ് എന്താണെന്ന് എനിക്കറിയാമെടാ. ഞാന്‍ ഉള്ളിടത്തോളം കാലം ഇങ്ങേര് എങ്ങനെ സമാധാനമായിട്ട് ക്യാപ്റ്റന്‍ ആയി ഭരിക്കും എന്നാണെന്ന്. ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടേയില്ല, കാരണം ഞാന്‍ ക്യാപ്റ്റന്‍ ആയി ഇരുന്നപ്പോഴാണ് ഇവിടെ പല വഴക്കുകളും ഉണ്ടായത്. ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റുമെന്ന ഉറച്ച ബോധ്യം ഉള്ളതുകൊണ്ടാണ് ആ വഴക്കു വന്നപ്പോഴും ഞാന്‍ അങ്ങനെതന്നെ നിന്നത്. 

manikuttan about kidilam firoz to mohanlal in bigg boss 3

 

പിന്നെ ടാസ്‍ക് വന്നു. ഞാന്‍ ക്യാപ്റ്റന്‍ ആയിരുന്ന സമയത്തെ ടാസ്‍ക് വന്നപ്പോള്‍ പുള്ളി പറഞ്ഞു, എന്‍റെ ദേഹത്ത് പെണ്ണുങ്ങള്‍ ഒന്നും തൊടാന്‍ പാടില്ലെന്ന്. പക്ഷേ പുള്ളി ക്യാപ്റ്റനായിരുന്ന സമയത്തെ ടാസ്‍കില്‍ ഞാന്‍ കാണുന്നത് ഡിംപലിനെ തോളില്‍ വച്ചുകൊണ്ട് പുള്ളി വരുന്നതാണ്. അവിടെയപ്പോള്‍ ആണ്‍-പെണ്‍ ഭേദമില്ല. ആ കാര്യത്തില്‍ ക്യാപ്റ്റന്‍ ആയപ്പോള്‍ ഒരു മാറ്റം വന്നതില്‍ ഞാന്‍ അഭിനന്ദിക്കുന്നു. വീക്കിലി ടാസ്‍കില്‍ കൊന്നിട്ടായാലും ഞാന്‍ പോയിന്‍റ് നേടും എന്നായിരുന്നില്ല മത്സരാര്‍ഥികള്‍ ചിന്തിച്ചത്, മറിച്ച് മരിച്ചിട്ടായാലും പോയിന്‍റ് നേടും എന്നായിരുന്നു. അതുകൊണ്ട് ആ ടാസ്‍ക് മനോഹരമായി പോയി. ടാസ്‍കിനിടയില്‍ ആ പൈപ്പ് മാറിപ്പോയപ്പോള്‍ ഞാന്‍ പിടിച്ചു. ഇപ്പുറത്ത് നിന്നിരുന്ന ഫിറോസിന്‍റെ കാലില്‍ പൈപ്പ് വച്ചിരുന്ന സ്റ്റാന്‍ഡിന്‍റെ ആണി കുത്തിക്കയറി. ആ സ്റ്റാന്‍ഡും ഞാന്‍ ഒരു കൈ കൊണ്ട് എടുത്തു. പിന്നീട് അദ്ദേഹം പറഞ്ഞത് ചിലപ്പോള്‍ അത് അവന്‍റെ സ്ട്രാറ്റജി ആയിരിക്കും എന്നാണ്. വേറാരുടെ കാര്യത്തിലും അദ്ദേഹം സ്ട്രാറ്റജി എന്ന് പറയാറില്ല. ഞാന്‍ എന്തു ചെയ്‍താലും സ്ട്രാറ്റജി എന്നാണ് പറയുന്നത്. എന്തെങ്കിലും സമയം കിട്ടുമ്പോള്‍ അദ്ദേഹം അത് പറയുന്നുണ്ട്. അതില്‍ എനിക്ക് വിഷമമുണ്ട്. കാരണം ഈ ഭൂമി ചുമ്മാതെ എല്ലാ ഉല്‍ക്കകളെയും ഏറ്റെടുക്കേണ്ട കാര്യമില്ല. അതിന് ഒരു ഓസോണ്‍ പാളിയുണ്ട്. അതുപോലെ ഒരു ഓസോണ്‍ പാളി അദ്ദേഹത്തിന് ഉണ്ട്. അത് അദ്ദേഹം ചിന്തിക്കുക. ഞാന്‍ എന്‍റെ പാട്ടിന് പൊയ്ക്കോണ്ടിരിക്കും. അതുകൊണ്ട് പേഴ്സണലി ഞാന്‍ സാറ്റിസ്‍ഫൈഡ് അല്ല, പക്ഷേ ക്യാപ്റ്റന്‍സി ഓകെയാണ്."

Follow Us:
Download App:
  • android
  • ios