ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മത്സരാർത്ഥിയായ അനിയൻ മിഥുനുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മത്സരാർത്ഥിയായ അനിയൻ മിഥുനുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ജീവിത ​ഗ്രാഫ് എന്ന വീക്കിലി ടാസ്കിൽ മിഥുൻ പറഞ്ഞ കാര്യങ്ങളിലെ പൊരുത്തക്കേടുകളും യാഥാർത്ഥ്യമില്ലായ്മയും ആണ് ഈ ചർച്ചകൾക്ക് വഴിവച്ചത്. ഈ അവസരത്തിൽ അവതാരകനും നടനുമായ മിഥുൻ രമേശ് പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. 

"എന്റെ അനിയന്റെ പേര് നിഥിൻ രമേശ് എന്നാണ്. അനിയൻ മിഥുൻ എന്റെ അനിയൻ അല്ല", എന്നാണ് മിഥുൻ രമേശ് കുറിച്ചിരിക്കുന്നത്. നിഥിനൊപ്പമുള്ള ഫോട്ടോയും മിഥുൻ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. "അനിയന്‍ മിഥുൻ എന്നാണ് അല്ലാതെ മിഥുന്റെ അനിയന്‍ എന്നല്ല", എന്നിങ്ങനെ ആണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

'ജീവിത ഗ്രാഫ് ടാസ്കില്‍ പാര കമാന്‍റോ ആയ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവർ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നുമൊക്കെ അനിയന്‍ മിഥുന്‍ പറഞ്ഞിരുന്നു. ആ ദിവസം മുതൽ തന്നെ ഇതിനെതിരെ ചോദ്യങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. പിന്നാലെ വിഷയത്തില്‍ ചോദ്യങ്ങളുന്നയിച്ച് മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. പാര കമന്‍റോയില്‍ ഒരു ലേഡി ഇല്ലെന്ന് മോഹന്‍ലാല്‍ തീര്‍ത്ത് പറഞ്ഞിരുന്നു. 1992 മുതലാണ് സ്ത്രീകളെ സായുധ സേനയില്‍ എടുക്കാന്‍ തുടങ്ങിയത്. അത് അഡ്മിനിസ്ട്രേഷന്‍, മെഡിക്കല്‍ തുടങ്ങിയവയിലാണ്. അല്ലാതെ ആര്‍ട്ടലറി ഇന്‍ഫെന്‍ററി എന്നിവയില്‍ ഒന്നും അല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ബിഗ് ബോസും ഇതേക്കുറിച്ച് അനിയന്‍ മിഥുനോട് ചോദിച്ചിരുന്നു.

ജുനൈസ്, റിനോഷിന്റെ ഒളിയമ്പോ ? കളിമാറ്റുമോ 'ആമിനത്താത്ത'

ബിഗ് ബോസ് താരം ഫിറോസ് ഖാനുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം..

'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം Part 1| Firoz Khan