ഒപ്പം കൂട്ടാതെ മത്സരാര്‍ഥികള്‍ ഫോട്ടോയെടുത്തതിന് പരിഭവിച്ച് മോഹൻലാല്‍.

ബിഗ് ബോസ് സംപ്രേഷണം തുടങ്ങിയിട്ട് ഇന്ന് അമ്പത് ദിവസം ആകുകയാണ്. ആ സന്തോഷം അറിയിച്ചാണ് മോഹൻലാല്‍ ഇന്ന് തുടങ്ങിയതും. മത്സരാര്‍ഥികളോടൊക്കെ അമ്പത് ദിവസത്തെ കാര്യങ്ങള്‍ മോഹൻലാല്‍ ആരാഞ്ഞു. എല്ലാവരും ബിഗ് ബോസിലെ അനുഭവം വളരെ സന്തോഷകരമാണ് എന്ന് പറഞ്ഞു. ബിഗ് ബോസില്‍ ഉണ്ടായ തര്‍ക്കങ്ങളെ കുറിച്ചും മോഹൻലാല്‍ സൂചിപ്പിച്ചു. അമ്പത് ദിവസം തികഞ്ഞ ദിവസം ഗ്രൂപ്പായി ഫോട്ടോ എടുത്തപ്പോള്‍ താൻ ഉണ്ടായില്ലെന്ന് മോഹൻലാല്‍ തമാശയായി പരിഭവം പറയുകയും ചെയ്യുകയും ചെയ്‍തു.

ബിഗ് ബോസില്‍ അമ്പത് എന്ന് വലുതായി എഴുതിയിട്ടുണ്ടായിരുന്നു. അവിടെ വെച്ച് എല്ലാവര്‍ക്കും ഒന്നിച്ച് നിന്ന് ഫോട്ടോ എടുക്കാം എന്ന് മോഹൻലാല്‍ പറഞ്ഞു. തന്നെ അങ്ങോട്ടുവിടുന്നില്ലെന്ന് വളരെ തമാശയോടെ മോഹൻലാല്‍ പറഞ്ഞു. എല്ലാവരും ഫോട്ടോ എടുക്കുമ്പോള്‍ ലാലേട്ടൻ ഇല്ലല്ലോ എന്ന് ചിലര്‍ സങ്കടം പറയുന്നതും കേള്‍ക്കായിരുന്നു. ഫോട്ടോ എടുക്കൂവെന്ന് മോഹൻലാല്‍ തന്നെ പറഞ്ഞു. എന്നെ കൂട്ടാതെ ഫോട്ടോ എടുത്തതിനാല്‍ ഞാൻ തനിച്ചുപോയി ഫോട്ടോ എടുക്കട്ടേയെന്നും മോഹൻലാല്‍ പറഞ്ഞു.

അമ്പതു ദിവസം ബിഗ് ബോസില്‍ നടന്നത് എന്താണ് എന്ന് ഒരു വീഡിയോയും മോഹൻലാല്‍ കാട്ടി.

രസകരമായ സംഭവങ്ങളും തര്‍ക്കങ്ങളുമൊക്കെ വീഡിയോയിലുണ്ടായിരുന്നു.