ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാ മത്സരാര്‍ഥികളുടെയും പ്രകടനങ്ങള്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഒന്‍പതാം വാരത്തിലേക്ക് പ്രവേശിക്കുകയാണ്. സീസണിലെ ഏറ്റവും നാടകീയത നിറഞ്ഞ വാരമാണ് കഴിഞ്ഞുപോയത്. അതിന്‍റേതായ സംഘര്‍ഷങ്ങളില്‍ നിന്നൊക്കെ മോചിതരാവാന്‍ മത്സരാര്‍ഥികള്‍ക്ക് ലഭിച്ച അവസരമായിരുന്നു ഇന്നത്തെ ദിവസം. ബിഗ് ബോസിലെ വാരാന്ത്യ എപ്പിസോഡുകളുടെ സ്ഥിരം ചട്ടക്കൂടില്‍ നിന്ന് വിട്ടുനിന്ന എപ്പോസോഡ് അങ്ങനെയാവാന്‍ കാരണം ഇത് അവതാരകനായ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമാണ് എന്നതാണ്. മോഹന്‍ലാലിന് സര്‍പ്രൈസ് നല്‍കിക്കൊണ്ടാണ് ബിഗ് ബോസ് ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്.

പതിവുപോലെ വാരാന്ത്യ വേദിയില്‍ എത്തിയ മോഹന്‍ലാല്‍ എല്ലാവര്‍ക്കുമായുള്ള സന്ദേശം നല്‍കിയതിനു ശേഷം ഹൗസിലേക്ക് നോക്കിയപ്പോള്‍ സ്ഥിരം കസേരകളില്‍ മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നില്ല. ഇവിടെ ആരുമില്ലേ എന്ന ചോദ്യത്തിന് ബിഗ് ബോസ് ആണ് മറുപടി നല്‍കിയത്. മോഹന്‍ലാലിന് പിറന്നാളാശംസകള്‍ നേര്‍ന്ന ബിഗ് ബോസ് മത്സരാര്‍ഥികള്‍ മോഹന്‍ലാലിന് സര്‍പ്രൈസ് നല്‍കാനായി ഒരുങ്ങിയിരിക്കുകയാണെന്നും മറ്റു പേരുകളില്‍ വിളിച്ചാല്‍ മാത്രമാണ് അവര്‍ ഇന്ന് വരികയെന്നും പറഞ്ഞു. തുടര്‍ന്ന് ഓരോ മോഹന്‍ലാല്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങളെയായി ബിഗ് ബോസ് വേദിയിലേക്ക് വിളിച്ചു. അവര്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനത്തിന് നൃത്തം ചെയ്തോ ഒരു മോഹന്‍ലാല്‍ ചിത്രത്തിലെ ഡയലോഗ് പറഞ്ഞോ പ്രേക്ഷകരെ രസിപ്പിച്ചു, മോഹന്‍ലാലിനെയും. എല്ലാ പ്രകടനങ്ങളും കൈയടിയോടെയാണ് മോഹന്‍ലാല്‍ സ്വീകരിച്ചത്.

കൂട്ടത്തില്‍ ഏറ്റവും രസകരമായ പ്രകടനങ്ങളിലൊന്ന് ജുനൈസിന്‍റേതായിരുന്നു. സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രം നരസിംഹത്തിലെ നായക കഥാപാത്രം പൂവള്ളി ഇന്ദുചൂഡനായാണ് ജുനൈസ് മോഹന്‍ലാലിന് മുന്നില്‍ എത്തിയത്. ഇന്ദുചൂഡന്‍റെ ഡയലോഗോടെയാണ് ജുനൈസ് എത്തിയത്. ജീവിതത്തിലെ അവിസ്മരണീയ അനുഭവമാണ് ഇതെന്നും പ്രകടനത്തിനു ശേഷം ജുനൈസ് മോഹന്‍ലാലിനോട് പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാ മത്സരാര്‍ഥികളുടെയും പ്രകടനങ്ങള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു ബിഗ് ബോസിന്‍റെ മോഹന്‍ലാല്‍ പിറന്നാള്‍ സ്പെഷല്‍.

ALSO READ : ആ 10 സിനിമകള്‍ ഏതൊക്കെ? ഐഎംഡിബിയില്‍ ഏറ്റവും റേറ്റിംഗ് ഉള്ള മോഹന്‍ലാല്‍ ചിത്രങ്ങള്‍

'വിവാഹത്തെക്കുറിച്ച് സ്വപ്‍നങ്ങളുണ്ട്, സിനിമയെക്കുറിച്ചും'; അഞ്ജൂസ് റോഷ് സംസാരിക്കുന്നു |Anjuz Rosh