ഫൈനലിൽ ആരാകും വിജയി ആകുകയെന്ന് അറിയാന്‍ താനും ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും മോഹൻലാൽ പറയുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് എൺപത് എപ്പിസോഡുകൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. അതായത് ഷോ ഫൈനലിലേക്ക് അടുക്കുന്നു എന്ന് വ്യക്തം. ആരൊക്കെ ആകും ടോപ്പ് ഫൈവിൽ എത്തുകയെന്നും വിജയ കിരീടം ചൂടുകയെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ടോപ്പ് ഫൈവിൽ എത്തുന്നവരെ കുറിച്ചുള്ള ചർച്ചകൾ വിവിധ ഫാൻ പേജുകളിൽ സജീവമാണ്. ഈ അവസരത്തിൽ എന്നാകും ഫൈനൽ നടക്കുകയെന്ന് പറയുകയാണ് മോഹൻലാൽ. 

ബി​ഗ് ബോസ് സീസൺ അഞ്ചിന്റെ ഫിനാലെ ജൂലൈ രണ്ടാം തീയതി നടക്കുമെന്ന മോഹൻലാൽ അറിയിച്ചു. അന്നേദിവസം വൈകുന്നേരം ഏഴ് മണി മുതൽ ഷോ ആരംഭിക്കും. ഫൈനലിൽ ആരാകും വിജയി ആകുകയെന്ന് അറിയാന്‍ താനും ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും മോഹൻലാൽ പറയുന്നു. എയർടെൽ ഫൈവ് ജി പ്ലസ് ബി​ഗ് ബോസ് സൂപ്പർ ഫാൻ കോണ്ടസ്റ്റ് വിന്നർ അഞ്ജിമ പി ജെയുടെ ചോദ്യത്തിന് ആയിരുന്നു മോഹൻലാലിന്റെ മറുപടി. 

ഏറ്റവും അർഹരായവരെ തെരഞ്ഞെടുത്ത് വിജയിപ്പിക്കുക എന്നതാണ് ഈ ഷോയുടെ വിധിനിർണായക ശക്തികൾ എന്ന നിലയിൽ പ്രേക്ഷകർക്ക് ചെയ്യാനുള്ളത്. പി ആർ ഏജൻസികൾ, പ്രത്യേക താല്പര്യങ്ങളുള്ള ആർമികൾ എന്നിവരുടെ പ്രേരണയാൽ നിങ്ങളുടെ വിലയേറിയ വോട്ടുകൾ പാഴാക്കാതെ യുക്തിപൂർവ്വം ചിന്തിച്ച് അർഹരായവർക്ക് വോട്ടുകൾ നൽകണമെന്നും മോഹൻലാൽ പറഞ്ഞു. 

'ചോദ്യം ചെയ്യുക എന്‍ഐഎ, താങ്ങാൻ പറ്റില്ല ആ പയ്യന്'; മിഥുന്റെ 'ജീവിത ഗ്രാഫി'ൽ മേജര്‍ രവി

18 മത്സരാർത്ഥികളുമായാണ് ഇത്തവണ ബി​ഗ് ബോസ് തുടങ്ങിയത്. റെനീഷ റഹ്‍മാൻ, റിനോഷ് ജോർജ്, സെറീന, ശോഭ വിശ്വനാഥ്, സാ​ഗർ സൂര്യ, വിഷ്ണു ജോഷി, എയ്ഞ്ചലിന്‍ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്, അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ, ശ്രുതി ലക്ഷ്മി, ​ഗോപിക ​ഗോപി എന്നിവരാണ് അവർ. ഇതിൽ നിന്നും ഓരോരുത്തരായി എവിക്ഷനിലൂടെ പുറത്തായി. നിലവില്‍, സെറീന, റെനീഷ, ജുനൈസ്, വിഷ്ണു, അഖില്‍ മാരാര്‍, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയന്‍ മിഥുന്‍ എന്നിവരാണ് ഷോയില്‍ അവശേഷിക്കുന്നത്. ഇതില്‍ സെറീന സീക്രെട്ട് റൂമിലാണ് ഇപ്പോള്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News