ആദില- നൂറ എന്നിവര്‍ക്കെതിരെ ലക്ഷ്മി നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ രൂക്ഷ പ്രതികരണവുമായി മോഹന്‍ലാല്‍. 

ബി​ഗ് ബോസ് മലയാളം സീസൺ 7 ഒരുമാസവും പത്ത് ദിവസവും പിന്നിട്ട് മുന്നേറുകയാണ്. ഇതിനിടയിൽ പല നാടകീയ സംഭവങ്ങൾക്കും ബി​ഗ് ബോസ് വീട് വേദിയായി. ഇതിലൊന്നായിരുന്നു ആദില-നൂറ കോമ്പോയ്ക്ക് എതിരെ ലക്ഷ്മി നടത്തിയ അധിക്ഷേപം. 'വീട്ടിൽ കയറ്റാൻ കൊള്ളാത്തവളുമാര്' എന്നായിരുന്നു ലക്ഷ്മി ഇവരെ അഭിസംബോധന ചെയ്തത്. ഇത് വലിയ തർക്കങ്ങൾക്ക് വഴിവച്ചു. പ്രേക്ഷകർക്കിടയിലും സോഷ്യൽ മീഡിയകളിലും വലിയ വിമർശനങ്ങളാണ് ലക്ഷ്മിക്ക് നേരിടേണ്ടി വന്നത്. ഇതെല്ലാം വീക്കെൻഡ് എപ്പിസോഡായ ഇന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്.

ലക്ഷ്മിയെ നിർത്തിപ്പൊരിക്കുന്ന മോഹൻലാലിന്റെ ബി​ഗ് ബോസ് പ്രമോ ഏതാനും മണിക്കൂർ മുൻപായിരുന്നു പുറത്തുവന്നത്. പിന്നാലെ വീഡിയോ സോഷ്യൽ മീഡയയിൽ വൈറലാകുകയും ചെയ്തു. മോഹൻലാൽ പ്രമോയിൽ പറഞ്ഞ 'ഞാനെന്റെ വീട്ടിൽ കയറ്റും അവരെ', എന്ന ഡയലോ​ഗാണ് പ്രേക്ഷകരും ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. ഇങ്ങനെ ആയിരിക്കണം ബി​ഗ് ബോസ് അവതാരകനെന്നും പ്രേക്ഷകർ പറയാൻ ആ​ഗ്രഹിച്ചതാണ് മോഹൻലാൽ പറഞ്ഞതെന്നുമുള്ള കമന്റുകളും ധാരാളമായി വരുന്നുണ്ട്. ഈ സീസണിലെ ഏറ്റവും പൗർഫുൾ ഡയലോഗ് "എന്റെ വീട്ടിൽ കയറ്റുമല്ലോ അവരെ", എന്നതാണെന്നും ഇവർ പറയുന്നുണ്ട്.

"ലാലേട്ടാ ബിഗ് സല്യൂട്ട്. ഇതേവരെ കണ്ടതിൽ വച്ച് ഏറ്റവും മനസ്സു നിറഞ്ഞ ഒരു പ്രമോ ഇതാണ്, ഈ സീസണിൽ ലാലേട്ടൻ രണ്ടും കൽപ്പിച്ചാണ്, ഇതുപോലെ ഒരു ലാലേട്ടനെ ആണ് കഴിഞ്ഞ 6 കൊല്ലമായി ആഗ്രഹിച്ചത്, സത്യം പറഞ്ഞാൽ ആ ഷോയിൽ വന്നതിനു ശേഷം അവരെ കുറിച്ച് കൂടുതൽ അറിഞ്ഞതിനു ശേഷം ഇത്രയും ഇഷ്ടപ്പെട്ട 2 പേരാണ് ആദിലയും നൂറയും, ഒറ്റ ഡയലോഗിൽ ലാലേട്ടൻ ഈ സീസൺ തൂക്കി, അവർ എന്തുമായിക്കോട്ടെ. ഒരിക്കലും ലക്ഷ്മി അങ്ങനെ പറയാൻ പാടില്ലായിരുന്നു", എന്നിങ്ങനെ പോകുന്നു പ്രമോ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. എന്തായാലും ഇന്നത്തെ എപ്പിസോഡ് കാണാൻ അക്ഷമരായി പ്രേക്ഷകർ കാത്തിരിക്കുന്നുവെന്ന് ഇതിൽ നിന്നുതന്നെ വ്യക്തമണ്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്