ഒന്നാം സ്ഥാനത്ത് റിലീസ് ചെയ്ത് ഒരു ദിവസം പിന്നിട്ട മിറൈ എന്ന തെലുങ്ക് ചിത്രമാണ്.
ഒരു സിനിമ റിലീസ് ചെയ്യുക അതിന് മികച്ച പ്രതികരണം ലഭിക്കുക എന്നത് ഏതൊരു സിനിമാ പ്രവർത്തകന്റെയും വലിയ ആഗ്രഹമാണ്. ആ വലിയ വിജയത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ബുക്കിങ്ങ്. സിനിമ റിലീസ് ചെയ്ത് മുന്നോട്ടുള്ള ദിവസങ്ങളിൽ ആ പടത്തിന് ലഭിക്കുന്ന ബുക്കിംഗ് തീരുമാനിക്കും വിജയവും പരാജയവും. അത്തരത്തിൽ ഏതാനും നാളുകൾക്ക് മുൻപ് റിലീസ് ചെയ്ത മലയാള ചിത്രം ലോക ചാപ്റ്റർ 1 ചന്ദ്രയുടെ ബുക്കിംഗ് വിവരങ്ങൾ പുറത്തുവരികയാണ്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ കണക്കാണിത്.
ഒരു ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം ടിക്കറ്റുകളാണ് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ(12.9.2025) വിറ്റുപോയിരിക്കുന്നതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. ബുക്ക് മൈ ഷോയുടെ കണക്കാണിത്. പത്ത് പുതിയ റിലീസുകളിൽ രണ്ട് മലയാള സിനിമകളാണ് ഉള്ളത്. ലോകയ്ക്ക് പുറമെ ഹൃദയപൂർവ്വവും ലിസ്റ്റിലുണ്ട്. ഒന്നാം സ്ഥാനത്ത് റിലീസ് ചെയ്ത് ഒരു ദിവസം പിന്നിട്ട മിറൈ എന്ന തെലുങ്ക് ചിത്രമാണ്. മൂന്ന് ലക്ഷത്തിലധികം ടിക്കറ്റുകളാണ് മിറൈയുടേതായി വിറ്റഴിഞ്ഞിരിക്കുന്നത്.
24 മണിക്കൂറിലെ ബുക്ക് മൈ ഷോയിലെ ബുക്കിംഗ് കണക്കുകൾ
മിറൈ - മൂന്ന് ലക്ഷത്തി എഴുത്തി അയ്യായിരം(D1)
ലോക - ഒരു ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം(D16)
ഡെമോൺ സ്ലേയർ - ഒരു ലക്ഷത്തി എഴുപതിനായിരം (D1)
ദി കോൺജറിംഗ് ലാസ്റ്റ് റൈറ്റ്സ് - അൻപത്തി മൂന്നായിരം (D8)
കിഷ്കിന്ധാപുരി - നാല്പത്തി ഒൻപതിനായിരം(D1)
ലിറ്റിൽ ഹാർട്സ്- നാൽപത്തി മൂന്നായിരം(D8)
മദ്രാസി - മുപ്പത്തി എട്ടായിരം(D8)
ഹൃദയപൂർവ്വം - മുപ്പത്തി രണ്ടായിരം(D16)
ബാഗി 4 - പത്തൊൻപതിനായിരം (D8)
പരം സുന്ദരി- ആറായിര (D15)



