ബിഗ് ബോസ് തമിഴ്: മിന്നും പ്രകടനം, തന്ത്രശാലി; ഒടുവിൽ കപ്പ് തൂക്കി മുത്തുകുമാരൻ, സമ്മാനമായി 40 ലക്ഷം രൂപ
2024 ഒക്ടോബർ 6നാണ് ബിഗ് ബോസ് തമിഴ് സീസൺ 8 ആരംഭിച്ചത്.

ബിഗ് ബോസ് തമിഴ് സീസൺ 8ൽ വിജയ കിരീടം ചൂടി മുത്തുകുമാരൻ. സൗന്ദര്യ, വിജെ വിശാൽ, പവിത്ര ലക്ഷ്മി, റയാൻ എന്നിവരെ പിന്നിലാക്കിയാണ് മുത്തുകുമാരൻ സീസൺ എട്ടിന്റെ വിജയിയായി മാറിയത്. കഴിഞ്ഞ ദിവസം നടന്ന പ്രൗഢ ഗംഭീരമായ ഗ്രാന്റ് ഫിനാലെയിൽ അവതാരകനായ വിജയ് സേതുപതി മുത്തുകുമാരന് ട്രോഫി സമ്മാനിച്ചു. നാല്പത് ലക്ഷത്തോളം(40,50,000) ആണ് ഇദ്ദേഹത്തിന് ലഭിക്കുന്ന സമ്മാനത്തുക.
ബിഗ് ബോസ് തമിഴ് സീസൺ 8 ആരംഭിച്ചത് മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ആളായിരുന്നു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ടെലിവിഷൻ അവതാരകനുമായ മുത്തുകുമാരൻ. മുത്തുകുമാരൻ്റെ ആധികാരികതയും വ്യക്തിത്വവും തമിഴ്‌നാട്ടിലുടനീളം പ്രേക്ഷകരിൽ വലിയ സ്വാധീനം ചൊലുത്തിയിരുന്നു. അത് സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധക വൃന്ദത്തെ തന്നെ നേടി കൊടുത്തു.
വിവിധ ടാസ്‌ക്കുകളിലെ മിന്നുന്ന പ്രകടനം ഒരു മികച്ച മത്സരാർത്ഥി എന്ന നിലയിൽ അദ്ദേഹത്തിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്തു. ഷോ മുന്നോട്ട് പോകുന്തോറും പ്രതിസന്ധികളും എതിർപ്പുകളും ഹൗസ്മേറ്റുകളുടെ വിമർശനങ്ങളുമെല്ലാം ഇയാൾക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇവയെല്ലാം മത്സര ബുദ്ധികൊണ്ടും തന്ത്രപരമായ നീക്കങ്ങൾ കൊണ്ടും നേരിട്ട് ഒടുവിൽ മുത്തുകുമാരൻ വിജയ കിരീടം ചൂടുകയായിരുന്നു. സൗന്ദര്യയാണ് ബിഗ് ബോസിലെ ഫസ്റ്റ് റണ്ണറപ്പായത്. വിശാലും പവിത്രയും യഥാക്രമം രണ്ടും മൂന്നും റണ്ണറപ്പുകളായി.
സകലകലാ വല്ലഭനാണയാള്‍; ഇത് 'പ്രാവിൻകൂട് ഷാപ്പി'ലെ സാധാരണക്കാരിൽ സാധാരണക്കാരനായ മാന്ത്രികൻ
2024 ഒക്ടോബർ 6നാണ് ബിഗ് ബോസ് തമിഴ് സീസൺ 8 ആരംഭിച്ചത്. മുൻ സീസണുകളിൽ കമൽഹാസൻ ആയിരുന്നു അവതാരകനെങ്കിൽ ഇത്തവണ അത് മാറി. വിജയ് സേതുപതി ആ സ്ഥാനത്തേക്ക് എത്തിപ്പെട്ടു. ഇത് ഷോയ്ക്ക് കൂടുതൽ ഊർജ്ജം പകരുകയും ചെയ്തിരുന്നു. മുൻ സീസണുകളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ രീതിയിൽ ആയിരുന്നു ടാസ്കുകളടക്കമുള്ള കാര്യങ്ങൾ ഷോയിൽ നടന്നത്. സ്റ്റാർ വിജയിൽ സംപ്രേഷണം ചെയ്ത ഷോ, ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..