ഇത്തവണ വളരെ സര്‍പ്രൈസ് ആയാണ് ഷോ ആരംഭിച്ചത്. ആദ്യത്തെ അഞ്ച് മത്സരാര്‍ത്ഥികള്‍ വീട്ടില്‍ എത്തിയ ശേഷമാണ് ഈ സര്‍പ്രൈസ് അവതാരകനായ  നാഗാർജുന അക്കിനേനി നല്‍കിയത്.

ഹൈദരാബാദ്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ബിഗ്ബോസ് ഷോ ഇന്ത്യയില്‍ തന്നെ വിവിധ ഭാഷകളില്‍ നടക്കാറുണ്ട്. ഇപ്പോഴിതാ ബിഗ്ബോസ് തെലുങ്ക് സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ഞായറാഴ്ചയാണ് ബിഗ്ബോസ് തെലുങ്ക് സീസണ്‍ 7 ആരംഭിച്ചത്. സ്റ്റാര്‍ മാ ടിവിയിലാണ് ബിഗ്ബോസ് തെലുങ്ക് സീസണ്‍ 7 കാണിക്കുന്നത്. തെലുങ്കില്‍ ബിഗ് ബോസ് തെലുങ്ക് വര്‍ഷങ്ങളായി അവതരിപ്പിക്കുന്നത് സൂപ്പര്‍താരം നാഗാർജുന അക്കിനേനിയാണ്. 

ഇത്തവണ വളരെ സര്‍പ്രൈസ് ആയാണ് ഷോ ആരംഭിച്ചത്. ആദ്യത്തെ അഞ്ച് മത്സരാര്‍ത്ഥികള്‍ വീട്ടില്‍ എത്തിയ ശേഷമാണ് ഈ സര്‍പ്രൈസ് അവതാരകനായ നാഗാർജുന അക്കിനേനി നല്‍കിയത്. ഷോയുടെ ചരിത്രത്തിൽ ആദ്യമായി വീട്ടിൽ പ്രവേശിച്ച ആദ്യത്തെ അഞ്ച് മത്സരാർത്ഥികൾക്ക് 20 ലക്ഷം പണമടങ്ങിയ ബ്രീഫ്‌കേസ് എടുത്ത ശേഷം ഷോയിൽ നിന്ന് പുറത്തുപോകാൻ അവസരം നൽകുന്നു എന്നാണ് നാഗാർജുന അറിയിച്ചത്. സാധാരണയായി കഴിഞ്ഞ സീസണുകളിൽ ഷോയുടെ അവസാന ആഴ്ചയില്‍ മികച്ച 5 മത്സരാർത്ഥികൾക്കാണ് ഈ അവസരം നൽകിയിരുന്നത്. 

മോഡലായ ശുഭ ശ്രീ, മോഡല്‍ പ്രിന്‍സ് യാര്‍, ഗായിക ദാമിനി ബട്ല, രാഷ്ട്രീയക്കാരനും നടനുമായ ശിവാജി, നടി പ്രിയങ്ക ജെയിന്‍ എന്നിവര്‍ വീട്ടില്‍ എത്തിയതിന് പിന്നാലെയാണ് ഇത് പ്രഖ്യാപിച്ചത്. അപ്പോള്‍ തന്നെ നാടകീയമായി ബിഗ്ബോസ് വീട് മാറി. ആദ്യം 20 ലക്ഷമാണ് നാഗാർജുന മുന്നോട്ട് വച്ച് ഓഫര്‍. എന്നാല്‍ ആരും അതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. ഇതോടെ ഓഫര്‍ 35 ലക്ഷമായി ഉയര്‍ത്തി. എന്നാല്‍ അതിലും ആരും താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. 

എന്നാല്‍ രസകരമായി പെട്ടിക്ക് വേണ്ടി മത്സരാര്‍ത്ഥികള്‍ തമാശയ്ക്ക് അടിപിടിച്ചത് രസകരമായ നിമിഷമായി. ആദ്യം തന്നെ മത്സരത്തില്‍ നിന്നും പണം വാങ്ങി പിന്‍വാങ്ങാത്ത മത്സരാര്‍ത്ഥികളെ നാഗാർജുന അഭിനന്ദിച്ചു. 

View post on Instagram

ബിഗ്ബോസ് തെലുങ്ക് ഈ സീസണിലെ 14 മത്സരാര്‍ത്ഥികള്‍ ഇവരാണ്. ബിഗ്ബോസ് തെലുങ്കിലെ ആദ്യം എത്തിയ പതിനാല് മത്സരാര്‍ത്ഥികള്‍ തഴെ പറയുന്നവരാണ്. തെലുങ്ക് സീരിയല്‍ അമർദീപ് ചൗധരി,യുവ കര്‍ഷകനും യൂട്യൂബറുമായ പല്ലവി പ്രശാന്ത്, നടി കിരണ്‍ റാത്തോഡ്, നടനും ഫിലിം മേക്കറുമായ ഡോ ഗൗതം കൃഷ്ണ, തെലുങ്ക് നടിയായ രാധിക റോസ്, യൂട്യൂബ് ഫുഡ് വ്ളോഗര്‍ തേജ, തെലുങ്ക് നടി ശോഭ ഷെട്ടി, ഡാന്‍സര്‍ ആട്ട സന്ദീപ്, ഷക്കീല, മോഡലായ ശുഭ ശ്രീ, മോഡല്‍ പ്രിന്‍സ് യാര്‍, ഗായിക ദാമിനി ബട്ല, രാഷ്ട്രീയക്കാരനും നടനുമായ ശിവാജി, നടി പ്രിയങ്ക ജെയിന്‍. 

ബിഗ്ബോസില്‍ മത്സരിക്കാന്‍ കച്ചമുറുക്കി ഷക്കീല; അങ്കം തെലുങ്ക് ബിഗ്ബോസില്‍, വന്‍ സര്‍പ്രൈസ്.!

സാമന്ത എവിടെ ? വിജയ് ദേവരകൊണ്ടയോട് നാഗാർജുന അക്കിനേനി - വൈറലായി വീഡിയോ