ബിഗ് ബോസ് മലയാളം സീസണ്‍ 7-ലെ എട്ടാം ആഴ്ചയിലെ നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചു. നിലവിലെ 15 മത്സരാർത്ഥികളിൽ 11 പേരും ഇത്തവണ എലിമിനേഷനായി നോമിനേറ്റ് ചെയ്യപ്പെട്ടു.

ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ എട്ടാം വാരത്തിലെ നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചു. ആകെ 15 മത്സരാര്‍ഥികളാണ് നിലവില്‍ അവശേഷിക്കുന്നതെങ്കില്‍ അതില്‍ 11 പേരും ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. കിരീടയുദ്ധം ടാസ്കില്‍ വിജയിച്ചതിലൂടെ ലഭിച്ച നോമിനേഷന്‍ മുക്തി കാരണം നൂറയെ ഇത്തവണ ആര്‍ക്കും നോമിനേറ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് ബിഗ് ബോസ് നോമിനേഷന്‍ ആരംഭിക്കുന്നതിന് മുന്‍പ് പറഞ്ഞിരുന്നു. ഒപ്പം ഈ വാരത്തിലെ ക്യാപ്റ്റനായ ഒനീലിനെയും സ്വാഭാവികമായും നോമിനേറ്റ് ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കുമായിരുന്നില്ല. തുടര്‍ന്ന് നടന്ന നോമിനേഷനുകള്‍ ഇങ്ങനെ. കഴിഞ്ഞ തവണത്തേത് പോലെ പകുതി മത്സരാര്‍ഥികള്‍ ഓപണ്‍ നോമിനേഷനും ബാക്കി പകുതി മത്സരാര്‍ഥികള്‍ കണ്‍ഫെഷന്‍ റൂമിലൂടെയുമാണ് നോമിനേഷന്‍ നടത്തേണ്ടിയിരുന്നത്.

എന്നാല്‍ ആഴ്ച തവണ ഓപണ്‍ നോമിനേഷന്‍ നടത്തിയവര്‍ ഇക്കുറി കണ്‍ഫെഷന്‍ റൂമിലൂടെയും കഴിഞ്ഞ വാരം കണ്‍ഫെഷന്‍ റൂമിലൂടെ നോമിനേറ്റ് ചെയ്തവര്‍ ഇക്കുറി ഓപണ്‍ നോമിനേഷനുമാണ് നടത്തേണ്ടിയിരുന്നത്. വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ നടത്തിയ ക്വിസ് ടാസ്കില്‍ ഒന്നാമത് എത്തിയതിലൂടെ അനീഷിന് കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായിരുന്ന നോമിനേഷനുള്ള തടസം ഇത്തവണ മാറിയിരുന്നു. അതിനാല്‍ അനീഷിനും നോമിനേറ്റ് ചെയ്യാന്‍ സാധിച്ചു. പിന്നാലെ നടന്ന നോമിനേഷന്‍ ഇപ്രകാരമായിരുന്നു.

നൂറ- അക്ബര്‍

ഷാനവാസ്- ബിന്നി, അഭിലാഷ്

ജിസേല്‍- അഭിലാഷ്, ബിന്നി

നെവിന്‍- ഷാനവാസ്, ആദില

അനീഷ്- ആദില, ലക്ഷ്മി

ആദില- ജിഷിന്‍, അനീഷ്

ലക്ഷ്മി- ജിസൈല്‍, ജിഷിന്‍

അനുമോള്‍- ലക്ഷ്മി, സാബുമാന്‍

ആര്യന്‍- അനീഷ്, ബിന്നി

അക്ബര്‍- ജിഷിന്‍, അനീഷ്

സാബുമാന്‍- ജിഷിന്‍, അനീഷ്

ബിന്നി- ജിസൈല്‍, ആര്യന്‍

ഒനീല്‍- ഷാനവാസ്, ജിഷിന്‍

അഭിലാഷ്- ആര്യന്‍, ലക്ഷ്മി

ജിഷിന്‍- സാബുമാന്‍, അനുമോള്‍

തുടര്‍ന്ന് ബിഗ് ബോസ് ഈ ആഴ്ചത്തെ നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചു. നൂറയുടെ നേരിട്ടുള്ള നോമിനേഷനിലൂടെ അക്ബറും 2 വോട്ടുകള്‍ വീതം നേടി ആര്യന്‍, ജിസൈല്‍, സാബുമാന്‍, ഷാനവാസ്, ആദില, അഭിലാഷ് എന്നിവരും 3 വോട്ടുകളുമായി ലക്ഷ്മി, ബിന്നി എന്നിവരും 4 വോട്ടുകളുമായി അനീഷും 5 വോട്ടുകളുമായി ജിഷിനും ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചു. 50 ദിവസം പിന്നിട്ടിരിക്കുന്ന ബിഗ് ബോസില്‍ മുന്നോട്ടുള്ള ദിവസങ്ങള്‍ ഏറെ പ്രധാനമാണ് മത്സരാര്‍ഥികളെ സംബന്ധിച്ച്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming